ബാത്ത്റൂം ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ; മനസിലാക്കാം.

ബാത്ത്റൂം നിർമ്മാണ ഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ.


പൊതുവെ ഇതു ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ പിന്നിട് ബാത്‌റൂമിൽ വെള്ളം തളം കെട്ടിനിൽക്കുന്നു എന്ന പ്രശ്നം നേരിടുകയും ചെയ്യും.


ഫ്ലോറിംഗ് സമയത്ത് സാധാരണ ഗ്രേറ്റിംഗ്സ് വാങ്ങി അത് ഫിക്സ് ചെയ്യുകയാണ് പതിവ്. പൊതുവെ 4 ഇഞ്ച്, 5 ഇഞ്ച് അളവിൽ ഉള്ള ഗ്രേറ്റിംഗ്സ്കൾ ഉപയോഗിക്കാറാണ് പതിവ്.
എന്നാൽ ഷവറിംഗ് സമയം വീഴുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനു അനുസരിച്ച് വെള്ളം ഒഴുകി മാറാൻ സമയം എടുക്കുന്നു..

നിരധരം ഉപയോഗിക്കുന്ന ബാത്ത്റൂമുകൾക്ക് ഇത് വൃത്തിക്കും ക്ലീനിംഗിനും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

എന്നാൽ ഇന്ന് 4 ഇഞ്ച് , 5 ഇഞ്ച് ഗ്രേറ്റിംഗ്സിൽ നിന്ന് 18 ഇഞ്ച് , 24 ഇഞ്ച് ,36 ഇഞ്ച് അളവുകളിലുള്ള ചാനൽ ഗ്രേറ്റിംഗ്സുകൾ ഇന്ന് ലഭ്യമാണ്.


സ്റ്റയിൻ ലസ്സ് സ്റ്റീൽ മെറ്റീരിയൽ 304 ഗ്രേഡിൽ വളരെ നല്ല ഡിസൈനുകളിൽ ലഭിക്കും.ഇത് ബാത്ത്റൂമുകൾ താരതമേന്യ ഡ്രൈ ആയി സൂക്ഷിക്കുന്നു,വെള്ളം പെട്ടന്ന് തന്നെ ഡ്രൈയിൻ ഔട്ട് ആയി പോകാനും സഹായിക്കുന്നു.

നീളത്തിൽ ഉള്ള ഗ്രില്ലുകൾ നമ്മുക്ക് അനായാസം ക്ലീൻ ചെയ്യാനും സാധിക്കും. അതുകൊണ്ട് ഫ്ലോറ്റിംഗ് മുന്നേ ഡ്യെയിനേജ് പൈപ്പ് കൊടുക്കുമ്പോൾ ഇതിന് കൂടെ കണക്കാക്കി ലൈൻ ചെയ്യേണ്ടതാണ്.

നോർമൽ സ്റ്റാൻഡേർഡ് സൈസ് ബാത്ത്റൂമുകൾക്ക് 18 ” സൈസ് കൊടുക്കാവുന്നതാണ്. വലിപ്പം കൂടിയ ബാത്ത് റൂമുകൾക്ക് 24 ” മുതൽ 36” വരെ സൈസ്സ് ഗ്രേറ്റിംഗ്സ് കൊടുക്കാവുന്നതാണ്.