വീട് നിർമ്മാണത്തെ പറ്റി മൂന്ന് നുറുങ്ങ് അറിവുകൾ: പുഴയരികിൽ വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

റോഡിൻറെ വിവിധതരം വീധികൾ അനുസരിച്ച് വീടിന് കൊടുക്കേണ്ട സെറ്റ് ബാക്ക് എത്ര?
വീട് പുതുക്കി പണിയുമ്പോൾ പെർമിറ്റിന്റെ ആവശ്യമുണ്ടോ?

വീട് നിർമ്മാണത്തെ പറ്റിയുള്ള അറിവുകൾ എത്രകണ്ട് വർഗീകരിക്കാൻ  ശ്രമിച്ചാലും പിന്നെയും ഏറെ നുറുങ്ങ് അറിവുകൾ അവിടെയും ഇവിടെയും പെടാതെ ബാക്കിനിൽക്കും എന്നതാണ് സത്യം.

അതിനാൽ തന്നെ ഇവിടെ അങ്ങനെയുള്ള ചില ഒറ്റപ്പെട്ട അറിവുകൾ ആണ് ക്രോഡീകരിക്കുന്നത്:

1. പുഴക്കരയിൽ വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

പുഴയുടെ അരികിൽ ഒരു വീട് നമ്മുടെ എല്ലാം സ്വപ്നം ആണ് ആണ് അതിൽ നിന്ന് അവിടെ നിന്ന് വരുന്ന ശീതളമായ കാറ്റും പ്രകൃതിരമണീയമായ കാഴ്ചയും എന്നും തന്നെക്കാണാൻ നാമെല്ലാം ആഗ്രഹിക്കുന്നു എന്നാൽ പുഴയുടെ കരയിൽ വീടുവയ്ക്കുമ്പോൾ ഉള്ള ഉള്ള പ്രശ്നങ്ങളും നിരവധിയാണ് ആണ് ഇടയ്ക്കിടയ്ക്ക് ഉള്ള വെള്ള പൊക്കം ഒരു പ്രശ്നം ആകുന്ന പ്രദേശം അല്ലെങ്കിൽ പോലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അവയിൽ ചിലത്:

ആദ്യമേ തന്നെ വിദഗ്ധരെ കൊണ്ട് മണ്ണ് പരിശോധിപിക്കുക. 

ഇങ്ങനെ കിട്ടുന്ന ടെസ്റ്റിലെ റിസൽട്ട് ഇന്ന് ന അപ്രകാരം ആയിരിക്കണം ഏതുതരം ഫൗണ്ടേഷനാണ് നാം ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.

പുഴയുടെ കരയിൽ ആകുമ്പോൾ, അവിടുത്തെ അയഞ്ഞ മണ്ണ് കണക്കിലെടുത്ത് നാം  അധികവും ഉപയോഗിക്കുന്നത് പൈൽ (pile) ഫൗണ്ടേഷൻ തന്നെയായിരിക്കും. 

എന്നാൽ ഇതോടൊപ്പം സെമി ഫ്രയിമുകളുള്ള സ്ട്രകച്ചറുകൾ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ബാലവത്താക്കാൻ സാധിക്കും.

വീടിൻറെ തറ ലെവൽ പരമാവധി ഉയർത്തി തന്നെ കെട്ടാൻ ശ്രമിക്കുക. മുന്നോട്ട് വരാൻ സാധ്യതയുള്ള വെള്ളപ്പൊക്കങ്ങളും മറ്റും മുന്നിൽ കണ്ടു കൊണ്ടാണ് ഇങ്ങനെ ഒരു നടപടി നാം കൈക്കൊള്ളണം എന്ന് പറയുന്നത്. 

കാലം പോകുന്തോറും ചുറ്റുമുള്ള സ്ഥലങ്ങളുടെയും റോഡിന്റെയും ഒക്കെ പൊക്കം കൂടുന്നത് വീണ്ടും നമ്മുടെ ഇടം വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടാക്കുന്നു എന്നുള്ളത് കൊണ്ടുകൂടിയാണ് ഇത്.

2. അടുത്തുകൂടി പോകുന്ന റോഡിൻറെ തരം അനുസരിച്ച് വീടിന് കൊടുക്കേണ്ട set back-കൾ എത്രയൊക്കെയാണ്? 

കേരള മുനിസിപ്പാലിറ്റി ആക്ട് 1994 അനുസരിച്ച്, 6 മീറ്റർ മുതൽ മുകളിലേക്ക് വീതിയുള്ള റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ സെറ്റ് ബാക്ക് ആണ് നാം കൊടുക്കേണ്ടത്. ഈ വിഭാഗത്തിൽ തന്നെയാണ് ജില്ലാ റോഡുകൾ, സ്റ്റേറ്റ് ഹൈവേകൾ, നാഷണൽ ഹൈവേകൾ, Section 383 A പ്രകാരം രം നോട്ടിഫൈ ചെയ്ത റോഡുകൾ, മറ്റ് വകുപ്പ് തിരിക്കാത്ത റോഡുകൾ എല്ലാം പെടുന്നത്.

Setback: 3 m

6 മീറ്ററിൽ കുറവ് വീതിയുള്ള മറ്റ് വകുപ്പ് തിരിക്കാത്ത റോഡുകളിൽ നിന്ന് കൊടുക്കേണ്ട സെറ്റ് ബാക്ക് രണ്ട് മീറ്റർ ആണ്

Setback2m

3. വീട് പുതുക്കി പണിയുമ്പോൾ പുതിയ പെർമിറ്റിന്റെ ആവശ്യമുണ്ടോ?

തീർച്ചയായും ആവശ്യം ഉണ്ട് എന്നതാണ് ഉത്തരം.

എന്നു മാത്രവുമല്ല നാം പുതുക്കിപ്പണിയുമ്പോൾ വീടിൻറെ പ്ലിന്ത് ഏരിയ (Plinth area) -യിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുന്നുണ്ടെങ്കിൽ, ഇനി അങ്ങോട്ട് വീടിൻറെ tax തീരുമാനിക്കുന്നത് ഈ പുതിയ ഏരിയ പ്രകാരമായിരിക്കും.

പുതുക്കി പണിത വീട് റെഗുലറൈസ് ചെയ്യുക എന്നതാണ് പുതിയ പെർമിറ്റ് എടുക്കുന്ന പ്രക്രിയയ്ക്ക് വ്യാപകമായി പറയുന്നത്.