ഈ 7 അബദ്ധങ്ങൾ ഒഴിവാക്കിയാൽ വീടുപണി കിടിലനാകും

തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ അബദ്ധങ്ങൾ കാട്ടിക്കൂട്ടുകയാണ് പലരും.

മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള്‍ അതേപടി പകര്‍ത്തുന്നു. സ്വന്തം വീട് സ്വപ്‌നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും വീട് വെക്കുന്നത്. പല തരം മോഡലുകളും പറഞ്ഞ്, പല നിര്‍മിതികളും ഏച്ചുകൂട്ടി അവസാനം വീടുപണി എങ്ങുമെത്താതാവുന്നു.

നിരവധി പില്ലറുകള്‍, സ്ഥാനത്തും അസ്ഥാനത്തും ഒരിക്കലും തുറക്കാത്ത നിരവധി ജനലുകള്‍, ചുമരിവും ടെറസിലും പര്‍ഗോള, മഴയും വെയിലും ആസ്വദിക്കാനെന്ന പേരില്‍ പണിത് അവസാനം ഷീറ്റുപയോഗിച്ച് അടച്ചിടുന്ന നടുമുറ്റം തുടങ്ങിയവ മലയാളി സാധാരണയായി ചെയ്യുന്ന അബദ്ധങ്ങളില്‍ ചിലത് മാത്രം. സാധാരണയായി മലയാളി നിര്‍മിച്ചു കൂട്ടുന്ന ചില അബദ്ധങ്ങളെക്കുറിച്ച്.

ഫ്ളോറിങ്

അപ്പുറത്തെ വീട്ടിൽ ഗ്രാനൈറ്റ് ആണ് വിരിച്ചതു അത് കൊണ്ട് നമുക്കും ഗ്രാനൈറ്റ് ചെയ്യാം അല്ലെങ്കിൽ മറ്റുള്ളവർ എന്ത് പറയും, എന്നാൽ ഗ്രാനൈറ്റിനെക്കാളും വില കുറവുള്ളതും , കൂടുതൽ ഡിസൈൻ ഓപ്ഷനുകളും ഡ്യൂറബിലിറ്റിയും ഉള്ള വിട്രിഫൈഡ് ടൈലുകൾ രണ്ടാം ഗ്രേഡ് ആയി കണക്കു കൂട്ടി ഫസ്റ്റ് ഫ്ലോറിൽ വിരിക്കുകയും, ഗ്രൗണ്ട് ഫ്ലോർ ഗ്രാനൈറ്റ് ഫുൾ വിരിച്ചു അന്തസ് കാണിക്കുന്ന ആളുകളും ഉണ്ട്.

ഗസ്റ്റ്‌ബെഡ്റൂം

ഒരിക്കലും വരാത്ത അതിഥിയെയും കാത്തിരിക്കുന്ന ഗസ്റ്റ് ബെഡ്‌റൂമുകളുള്ള അനവധി വീടുകളുണ്ട് നമ്മുടെ കേരളത്തില്‍.

വിരുന്നുപോവാന്‍ പോലും സമയമില്ലാത്ത ഇക്കാലത്ത് എന്തിനാണ് കാശും സ്ഥലവും ചിലവഴിച്ച് ഗസ്റ്റ് ബെഡ്‌റൂമുകള്‍ ഉണ്ടാക്കിയിടുന്നത്. ഇനി വിരുന്നുകാര്‍ വന്നെന്നിരിക്കട്ടെ, അതെന്തായാലും അടുത്ത ബന്ധുക്കളായിരിക്കും.

അപ്പോള്‍ എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഉള്ള സ്ഥലും ഉപയോഗപ്പെടുത്തുന്നല്ലേ അതിന്റെ ഭംഗി.

കാര്‍ പോര്‍ച്ച്

വീടുപണിയുടെ കടം ജന്മം മുഴുവന്‍ അദ്ധ്വാനിച്ചു വീട്ടാന്‍ കഴിയാത്തവനും പണിയും നല്ല ഈടിലും ഉറപ്പിലും ഒരു കാര്‍ പോര്‍ച്ച്. ഒരു റൂം പണിയാനുള്ള സ്ഥലവും കാശുമാണ് ഇതിലൂടെ നാം ചിലവാക്കുന്നത്.

ഇനി് കാര്‍പോര്‍ച്ച് അത്യാവശ്യമാണെങ്കില്‍ വളരെ കുറഞ്ഞ ചിലവിലുള്ള കാര്‍ പോര്‍ച്ച് കനോപ്പികള്‍ ലഭ്യമാണ്.

വര്‍ക് ഏരിയ – അബദ്ധങ്ങൾ

ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ കണ്ടുവരുന്ന, അടുക്കളയുടെ ഭാഗമായി വരുന്ന ഒരു സെകന്റ് അടുക്കളയാണ് വര്‍ക് ഏരിയ. വിറകടുപ്പ് ഉപയോഗിക്കാനാണ് വര്‍ക് ഏരിയ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

വീട്ടില്‍ എന്തെങ്കിലും പാര്‍ട്ടികള്‍ ഉണ്ടാവുമ്പോള്‍, കുറച്ചധികം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും വര്‍ക് ഏരിയയില്‍ ഉണ്ടാവാറുണ്ട്.

എന്നാല്‍, വിറകു പോയിട്ട് വിറകടുപ്പ് പോലും കാണാത്തവര്‍ വീടു പണിയുമ്പോല്‍ വര്‍ക് ഏരിയ നിര്‍ബന്ധമാണ്. മാത്രവുമല്ല, പാര്‍ട്ടി ഉണ്ടായാലും ഇല്ലെങ്കിലും ഭക്ഷണം മിക്കവാറും പാര്‍സല്‍ വാങ്ങുന്നവരാണിവരിലധികവും.

പെര്‍ഗോള – അബദ്ധങ്ങൾ

സത്യം പറഞ്ഞാല്‍ പെര്‍ഗോള കെണ്ട് വശം കെട്ടിരിക്കുകയാണ് മലയാളി. എവിടെ ഏതു വീട് നോക്കിയാലും പെര്‍ഗോളയാണ്.

റൂഫില്‍ പെര്‍ഗോള, ബാല്‍ക്കണിക്ക് മുകളില്‍ പെര്‍ഗോള, ജനലിന് മുകളില്‍ പെര്‍ഗോള, ചുമരില്‍ പര്‍ഗോള തുടങ്ങി തൊട്ടതിനും പിടിച്ചതിനുമൊക്കെ പര്‍ഗോള വേണം എന്നവസ്ഥയിലെത്തിയിരിക്കുന്നു മലയാളി.

പര്‍ഗോളക്കുമുകളില്‍ ഗ്ലാസിട്ട് ഭംഗിയൊക്കെ ആസ്വദിക്കുമ്പോഴായിരിക്കും മഴക്കാലത്തിന്റെ വരവ്. ഒരൊറ്റ മഴക്കാലം മതി ഗ്ലാസെല്ലാം പായല്‍ പിടിച്ച് വൃത്തികേടാവാന്‍.

പുരപ്പുറത്തു കയറി വൃത്തിയാക്കാന്‍ വഴിയും കാണില്ല. അങ്ങനെ ആ ആഗ്രഹവും തീര്‍ന്നു. ചുമരില്‍ പാര്‍ട്ടീഷനുവേണ്ടി പര്‍ഗോള നിര്‍മിക്കാന്‍, എല്ലാ പോസ്റ്റുകളും പില്ലര്‍ പോലെ വാര്‍ക്കണമെന്നില്ല.

വെട്ടുകല്ല് കുത്തനെ വെച്ചോ, ഇഷ്ടിക ഉപയോഗിച്ചുമൊക്കെയോ ചിലവു കുറച്ച് പര്‍ഗോള പണിയാവുന്നതാണ്.

ലൈറ്റിംഗ് അബദ്ധങ്ങൾ

ചില വീടുകളിൽ പോയാൽ പള്ളിപെരുനാളിന് പോയെപോലെയാണ് , എവിടെ നോക്കിയാലും ലൈറ്റ് പോയിന്റ് ബീമിലും, തൂണിലും,പേർഗോളയുടെ ഉള്ളിലും, സീലിംഗ് നോക്കിയാൽ ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കിയ പോലെയാണ് അത്രയും ലൈറ്റ് പോയിന്റ്.

സത്യത്തിൽ ഇതുകാണുമ്പോൾ വളരെ ബോർ ആണ്. അവസാനം ഫീസ് ആയ ബൾബു മാറ്റാൻ സമയവും കിട്ടില്ല മടിയും പിടിക്കും .

കറന്റ് ബില് കൂടുമ്പോൾ KSEB യെ കുറ്റവും പറയും.

ബാൽക്കണി.

മിക്ക വീടുകളും കണ്ടുവരുന്നത് താഴത്തെ സിറ്റ് ഔട്ടിന്റെ നേരെ മുകളിൽ ആയിരിക്കും മുകളിലത്തെ സിറ്റ് ഔട്ട് വരുന്നത്, താഴെ മെയിൻ എൻട്രൻസ് ആയതു കൊണ്ട് അവിടെ മരം ഉപയോഗിച്ച് നല്ല മോഡലിൽ വലിയ വലുപ്പത്തിൽ ഉള്ള ഡോർ ഉണ്ടാകുകയും കൂടെ ജനലുകളും ഉണ്ടാകും.

എകദേശം നാൽപ്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെ ചിലവ് വരും. എന്നാൽ ചിലർ ഇതേ അളവിലും ഡിസൈനിലും മുകളിലത്തെ സിറ്റ് ഔട്ടിലും ഡോറും വിൻഡോയും ഉണ്ടാക്കി ആവിശ്യം ഇല്ലാതെ കാശു കളയാറുണ്ട്.

12 സെന്റിൽ 3250 sqft ൽ തീർത്ത ഒരു ഉഗ്രൻ വീട്