ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

modern bathroom ideas

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും.

എന്നാൽ വീട്ടിൽ ഒരു വീട്ടിലെ പ്രധാനമായ മുറികളിൽ ഒന്നായ ബാത്ത്റൂം ആയി ബന്ധപ്പെട്ട നമ്മുടെ ചിന്താഗതിയിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. പ്രയോജനപ്രദമായ അനേകം പുതിയ ബാത്റൂം കണ്സെപ്റ്റുകൾ ലോകത്ത് ഉണ്ട് താനും.

ഇങ്ങനെയുള്ള പുതിയകാല ബാത്ത്റൂം ഡിസൈനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും വിരളമായി മാത്രം കാണുന്ന ഒന്നാണ് ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്ന വേർതിരിവ്.

അതുപോലെതന്നെ എക്‌സ്‌ഹോസ്റ്റ് ഫാനുകൾക്കപ്പുറം, ബാത്റൂമുകളിൽ സ്കൈ ഓപ്പണിങ്ങുകളും വിൻഡോയും കൊടുക്കുന്നതിളും മലയാളികൾ ഇന്നും വിമുഖരാണ്. ഇതിന് കാരണങ്ങൾ പലതും പറയുന്നുണ്ട്. അധിക ചിലവ്, ഒളിഞ്ഞുനോട്ടതോടുള്ള ഭയം, അനാവശ്യമായ ചിലവ് എന്ന് മുദ്രകുത്തുന്നത് തുടങ്ങി പലതും.

ഇന്ന് ഈ വിഷയത്തിലേക്ക് ആണ് നമ്മൾ നമ്മുടെ ശ്രദ്ധ തിരിക്കുന്നത്.

എന്താണ് ഡ്രൈ ഏരിയ, വെറ്റ് ഏരിയ?? (Dry area, wet area in bathrooms)

ബാത്റൂമീനെ നമുക്ക് രണ്ടായി തരം തിരിക്കാം: ഡ്രൈ ഏരിയ എന്നും  വെറ്റ് ഏരിയ എന്നും.

സ്ഥിരം നനയുന്ന ഏരിയ  വെറ്റ് ഏരിയ എന്നു  പറയുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന ഏരിയയാണ് വെറ്റ് ഏരിയ എന്നു പറയുന്നത്. 

വാഷ്ബേസിൻ, ക്ലോസെറ്റ് എന്നിവയുടെ ഫ്ലോർ  നനയേണ്ട  ആവശ്യകത സ്‌ഥിരമായി ഇല്ല. ഇങ്ങനെയുള്ള ഏരിയ ഡ്രൈ ഏരിയ  എന്ന് പറയാം. 

ഇതിൽ വെറ്റ് ഏരിയ ഇന്നത്തെ അതെ ട്രെൻഡ് അനുസരിച്ച് ഗ്ലാസ്  വർക്ക് ചെയ്തു കൊണ്ട് നാം സെപ്പറേറ്റ് ആയിട്ട് നിർത്തുന്നു. 

ഇങ്ങനെ ചെയ്യുമ്പോൾ ഒരു  കാരണവശാലും വെറ്റ് ഏരിയയിൽ വീഴുന്ന വെള്ളം ബാത്റൂമീൻറെ ഡ്രൈ ഏരിയയിലോട്ട് വരാതിരിക്കുക എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനം. 

ഇങ്ങനെ വെക്കുന്ന ഗ്ലാസ് ചേംബർ ഫുൾ മോൾഡഡ് ആയ സെറ്റ് ആയിട്ട് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. 

അതല്ലാ നമ്മൾ തന്നെ പണിതു എടുക്കുകയാണെങ്കിൽ രണ്ട് രീതിയിൽ പണിയാം:

  • 1. നിലവിലുള്ള ഡ്രൈ ഏരിയയുടെ ഫ്ലോറിനേക്കാൾ കുറച്ചു താഴ്ത്തി വെറ്റ് ഏരിയ പണിതെടുത്ത്  അവിടെ ഗ്ലാസ് covered ആയ ഒരു chamber  ഉണ്ടാക്കിയെടുക്കുക. 
  • 2. അതല്ല എങ്കിൽ വെറ്റ് ഏരിയയെ കവർ ചെയ്തു കൊണ്ട് ഒരു ചെറിയ ledge wall പോലെ ഉണ്ടാക്കിക്കൊണ്ട് അതിനുമേൽ ഗ്ലാസ് covered  ആയ ഒരു chamber  പണിതെടുക്കാം. 

ഇവിടെ വരുന്ന വെള്ളം ഡ്രൈയിൻ ഔട്ട് ആയി പോകുവാൻ പാകത്തിന് നല്ല ഗ്രീറ്റിംഗ്സ്  തന്നെ കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഗ്ലാസ് വർക്ക് ചെയ്യുമ്പോൾ അവിടെ toughened  ഗ്ലാസ് ഇട്ടുകൊണ്ട് തന്നെ ഗ്ലാസ് വർക്ക് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഡ്രൈ ഏരിയ വെറ്റ് ഏരിയ തിരിക്കാത്ത ബാത്ത് റൂമുകളുടെയും വലിയ വിൻഡോകൾ വെക്കാത്തതിന്റെയും കുഴപ്പങ്ങൾ എന്തൊക്കെ എന്ന് അടുത്ത ഭാഗത്തിൽ പറയുന്നു.

Part 2 വായിക്കാൻ: 

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2