വീടിന്‍റെ ഭിത്തികളിൽ ക്രാക്ക് വരാനുള്ള കാരണങ്ങളും പരിഹാരവും.

വളരെയധികം പണം ചിലവഴിച്ച് ഒരു വീട് നിർമ്മിച്ച് കഴിഞ് കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു തന്നെ ഭിത്തികളിൽ ക്രാക്ക് വരുന്നതായി കാണാറുണ്ട്.

തുടക്കത്തിൽ വളരെ ചെറിയ രീതിയിൽ ആണ് ഇത്തരത്തിലുള്ള വിള്ളലുകൾ കാണുന്നത് എങ്കിലും പിന്നീട് അവ വലുതായി ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് വരെ കാരണമാകാറുണ്ട്.

ഓരോ ലയറിലേക്കും ഈർപ്പം എത്തി പുട്ടി ഉൾപ്പെടെ പൊളിഞ്ഞു വീഴുന്ന അവസ്ഥയും പല വീടുകളിലും കണ്ടുവരുന്നു. അതായത് ഏതെല്ലാം ഭാഗങ്ങളിലാണോ ക്രാക്ക് ഉള്ളത് ആ ഭാഗത്തെല്ലാം വെള്ളം സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

തുടക്കത്തിൽ ഒരു ഭിത്തിയിൽ നിന്നും തുടങ്ങി അത് അടുത്ത ഭിത്തിയിലേക്ക് എത്തി അവിടെ കൂടി ക്രാക്ക് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു.

വീടു നിർമാണത്തിനായി ഉപയോഗിക്കുന്ന സിമന്റിന്റെ അളവ് കൂടുന്നത് പോലും ഇത്തരത്തിൽ ക്രാക്കുകൾ ക്കുള്ള കാരണമാകാറുണ്ട്.

ഈ ക്രാക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് പെയിന്റ് ചെയ്ത ഭാഗങ്ങളിൽ ഒന്നും ബാധിക്കാത്ത രീതിയിൽ ഒരു പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് പലരും ചിന്തിക്കുന്നുണ്ടാവുക.

മാത്രമല്ല പലരും ആഗ്രഹിക്കുന്ന കാര്യം ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണുമ്പോൾ അത് വീടിന്റെ ഭംഗിയെ ബാധിക്കാത്ത രീതിയിൽ ആകണം എന്നതായിരിക്കും.

വളരെ സുരക്ഷിതമായി തന്നെ വീടിന്റെ ഭിത്തികളിൽ കാണുന്ന ക്രാക്കുകൾ പരിഹരിക്കുന്ന ഒരു രീതിയെ പറ്റി മനസിലാക്കാം.

ക്രാക്കുകൾ വന്നു കഴിഞ്ഞാൽ

ഭിത്തിയിൽ വരുന്ന ക്രാക്ക് ചെറുതാണെങ്കിലും വലുതാണെങ്കിലും അതിനെ ഒരേ രീതിയിൽ വേണം ട്രീറ്റ് ചെയ്യാൻ.ക്രാക്ക് ട്രീറ്റ്മെന്റ് ആരംഭിക്കുന്നതിന് മുൻപ് ആദ്യമായി ചെയ്യേണ്ട കാര്യം നിലവിലുള്ള ക്രാക്ക് കുറച്ചുകൂടി വലിപ്പത്തിൽ എക്സ്പാൻഡ് ചെയ്യിപ്പിക്കുക എന്നതാണ്. ഇതിനായി ഉപയോഗിക്കുന്നത് ടോർച്ച് കട്ടർ എന്ന ഉപകരണമാണ്.

നിർമാണ മേഖലയിൽ അധികം എക്സ്പർട്ട് അല്ലാത്ത ഒരാൾക്കു പോലും വളരെ എളുപ്പത്തിൽ ക്രാക്ക് ഫിക്സ് ചെയ്യാൻ സാധിക്കും.

ഒരു ദിവസത്തെ പണിക്കു വേണ്ടി ഇവ വാടകക്ക് എടുക്കുകയോ അതല്ല എങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയോ ചെയ്യാം.

സാധാരണയായി ടൈൽ, മാർബിൾ എന്നിവ കട്ട്‌ ചെയ്യുന്നവരുടെ കയ്യിൽ ഈ ഒരു ഉപകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ക്രാക്ക് എക്സ്പാൻഡ് ചെയ്ത ശേഷം

ക്രാക്കുകൾ അത്യാവശ്യം വലിപ്പത്തിൽ എക്സ് പാൻഡ് ചെയ്ത ശേഷം അവയിലെ പൊടി കളയുകയാണ് വേണ്ടത്.

ക്രാക്കുകൾ ക്കിടയിൽ പറ്റി പിടിച്ചിരിക്കുന്ന പൊടി പൂർണ്ണമായും കളയുന്നതിന് ഏറ്റവും ഉചിതമായ രീതി ഒരു ബ്ലോവർ ഉപയോഗിക്കുക എന്നതാണ്.

കാരണം ഒട്ടും പൊടിയില്ലാതെ ക്രാക്കുകൾ ക്ലീൻ ചെയ്ത് കഴിഞ്ഞാൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

ബ്ലോവർ ഇല്ലാത്ത സാഹചര്യത്തിൽ ഒരു ബ്രഷ് ഉപയോഗിച്ച് ക്രാക്ക് വൃത്തിയാക്കി നൽകാവുന്നതാണ്. എന്നാൽ പൊടി പൂർണമായും കളയാനായി ശ്രദ്ധിക്കണം.

തുടർന്ന് വാട്ടർ പ്രൂഫിങ് ഏജന്റ് ആയ Zycosil+ഉപയോഗിച്ച് നോക്കാവുന്നതാണ്. ഇത് നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഒരു മെറ്റീരിയൽ ആണ്.

സാധാരണയായി ക്രാക്ക് ഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എല്ലാം കെമിക്കൽ രീതിയിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ ഇത് ഒരു അബ്സോർബർ എന്ന രീതിയിലാണ് വർക്ക് ചെയ്യുക.

അതായത് ക്രാക്കിൽ നിന്നും രണ്ട് മുതൽ മൂന്ന് മില്ലിമീറ്റർ ഉള്ളിലേക്ക് കയറി ഇവ പ്രശ്നങ്ങൾ പരിഹരിക്കും.

ഭിത്തിക്ക് സുരക്ഷ നൽകുന്ന രീതി.

ഒരു വാട്ടർ ബേസ്ഡ് ഏജന്റ് എന്ന രീതിയിൽ മാത്രമല്ല UV പ്രൊട്ടക്ഷൻ നൽകി കൊണ്ടും ഇവ വർക്ക്‌ ചെയ്യുന്നു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സൈക്കോസിൽ മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു കോട്ട് അടിച്ചു കഴിഞ്ഞാൽ അതിനു മുകളിൽ പിന്നീട് പെയിന്റ് പോലെ മറ്റൊന്നും നൽകാനായി സാധിക്കുകയില്ല.

അത്രയും ബലത്തിൽ അത് ഫിക്സ് ആയി മാറുന്നതാണ്. അതേസമയം ഈ ഒരു മെറ്റീരിയലിനോടോപ്പം Zycoprime+ എന്ന ഒരു ഏജന്റ് കൂടി അപ്ലൈ ചെയ്തു നൽകുകയാണെങ്കിൽ അതിനു മുകളിൽ പുട്ടി, പെയിന്റ് എന്നിവ അപ്ലൈ ചെയ്ത് നൽകാൻ സാധിക്കുന്നതാണ്. ഇത് ഒരു ബോണ്ടിങ് എജന്റ് എന്ന രീതിയിൽ ആണ് വർക്ക് ചെയ്യുന്നത്.

മിക്സ് ചെയ്യേണ്ട രീതി

ഒരു പ്രത്യേക പ്രപോഷനിൽ വേണം ഈ രണ്ട് ഏജൻറ്റുകളും തമ്മിൽ മിക്സ് ചെയ്ത് നൽകാൻ. അതായത് ഒരു ലിറ്റർ സൈക്കോസിൽ മിക്സ് ചെയ്യാൻ രണ്ട് ലിറ്റർ സൈക്കോ പ്രൈം ആണ് ഉപയോഗിക്കേണ്ടത്.തുടർന്ന് 20 ലിറ്റർ വെള്ളം കൂടി മിക്സ്‌ ചെയ്ത് നൽകണം.

ഭിത്തികളിൽ മാത്രമല്ല, കോൺക്രീറ്റ് പ്രതലങ്ങളിൽ വേണമെങ്കിലും ഈയൊരു മിക്സ് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്. ഇവ മിക്സ് ചെയ്ത് ഒരു ബോട്ടിൽ ഉപയോഗിച്ച് സ്പ്രേ ചെയ്ത് നല്കുകയാണ് വേണ്ടത്. കൂടുതൽ പ്രൊട്ടക്ഷൻ ഭിത്തികൾക്ക് വേണമെന്ന് തോന്നുന്നവർക്ക് രണ്ട് കോട്ട് വെച്ച് സ്പ്രേ ചെയ്ത് നൽകാവുന്നതാണ്. ക്രാക്ക് ഉള്ള സെന്റർ ഭാഗത്തു നിന്നും ആറിഞ്ച് മുകളിലേക്കും, ആറിഞ്ച് താഴേക്കും ആയാണ്ഈ യൊരു മിക്സ് സ്പ്രേ നല്കേണ്ടത്.

ഉണങ്ങി കഴിഞ്ഞാൽ

അപ്ലൈ ചെയ്ത മെറ്റീരിയൽ കുറഞ്ഞത് 24 മണിക്കൂർ എങ്കിലും ഉണങ്ങാനായി സമയം നൽകണം.ഭിത്തി പൂർണ്ണമായി ഉണങ്ങി കഴിഞ്ഞ ശേഷം സീൽ ഇറ്റ് എന്ന ഒരു മെറ്റീരിയൽ സാധാരണ പുട്ടി ബ്ലയ്ഡ് ഉപയോഗിച്ച് അപ്ലൈ ചെയ്തു നൽകാവുന്നതാണ്. ചെറിയ ക്രാക്കുകളിൽ ഒരു കോട്ട് നൽകുമ്പോൾ തന്നെ ക്രാക്ക് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അതേസമയം കുറച്ച് ആഴത്തിലുള്ള ക്രാക്ക് ആണ് ഉള്ളത് എങ്കിൽ രണ്ട് കോട്ട് അടിച്ചു നൽകാവുന്നതാണ്. ഇത് പൂർണമായും ഒരു വൈറ്റ് നിറത്തിലുള്ള മെറ്റീരിയൽ ആണ്. അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ ഒരു കോട്ട് പുട്ടി മുകളിൽ അടിച്ചു നൽകാവുന്നതാണ്. തുടർന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെയിന്റ് ഒരു കോട്ട് കൂടി അടിച്ചു നൽകിയാൽ അവിടെ ക്രാക്ക് ഉണ്ടായിരുന്നതായി പോലും അറിയുകയില്ല.

പായൽ,പൂപ്പൽ, വെള്ളം എന്നിവ കെട്ടിനിന്ന് ഉണ്ടാകുന്ന ക്രാക്കിങ് പ്രശ്നങ്ങളിൽ നിന്നെല്ലാം സുരക്ഷ നൽകാൻ ഈയൊരു രീതി പരീക്ഷിക്കാവുന്നതാണ്.