ബാത്റൂം റെനോവേഷൻ നിസാര പരിപാടിയാക്കാം. ഈസിയായ – 10 സ്റ്റെപ്പുകൾ

Courtesy: Drury Designs

വീട്ടിലെ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഇടമാണ് ബാത്റൂം എന്ന് വിചാരിക്കുമ്പോഴും ദിവസത്തിൽ ഏറെ തവണ ഉപയോഗിക്കപ്പെടുന്ന,

ഒരുപാട് സാങ്കേതികകൾ അടങ്ങുന്ന ഒന്നാണത്. 

ഇതിനാൽ തന്നെ വേറെ ഏത് ഭാഗത്തേക്കാളും ബാത്റൂമിന്റെ പുതുക്കി പണിയൽ  പ്രയാസമേറിയതാണ്. എന്നാൽ കാലത്തിനു അനുസരിച്ച് മാറ്റങ്ങളും പുതിയ സൗകര്യങ്ങളും കൊണ്ടുവരിക ആവശ്യവുമാണ്.

ഇവിടെ ബാത്റൂം റെനോവേഷൻ അല്ലലില്ലാതെ എങ്ങനെ ചെയ്യാം എന്ന് പത്ത്‌ സ്റ്റെപ്പുകൾ ആയി തിരിച്ചു വിശദമാക്കുന്നു. അതുപോലെ തന്നെ റെനോവേഷൻ  വർക്കിന്‌ ഏകദേശം ഒരു ബഡ്ജറ്റ് ഉണ്ടാക്കുവാനും ഈ ആർട്ടിക്കിൾ നിങ്ങളെ സഹായിക്കുന്നു.

സ്റ്റെപ് 1: പ്ലാനിങ്

Courtesy: Livspace

ആദ്യമായി വേണ്ടത് കൃത്യമായ പ്ലാനിങ് ആണ്. പുതുക്കി പണിയുമ്പോൾ നേരത്തെ ഉള്ളതിലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവണമല്ലോ. അതുപോലെ തന്നെ പണ്ടുള്ള നല്ല സ്‌ഥല ഉയോഗവും.

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഫഷനലുമായി കൂടി ആലോചിച്ചാണ് ഇതു ചെയ്യേണ്ടത്

ഡ്രൈ സോണും വെറ്റ് സോണും (നനയുന്നതും അല്ലാത്തതും ആയ ഇടങ്ങൾ) ആദ്യമേ തിരിക്കണം. ഇതിൽ സാനിറ്ററി വെയറുകൾ വരുന്ന സ്‌ഥലം ഏതൊക്കെ അല്ലാതത്ത് ഏതൊക്കെ എന്ന് സ്പോട്ട് ചെയ്ത് മാർക്ക് ചെയ്യുക. കൊച്ച് ക്യാബിനറ്റുകൾ ചെയ്യാനാഗ്രഹിക്കുന്നു എങ്കിൽ അത് നിർണയിക്കുക. അതുപോലെ വാഷ് ബേസിനും മിററും തുടങ്ങിയവ. ഇതെല്ലാം നിര്ണയിക്കൊമ്പോൾ ആവശ്യത്തിനുള്ള വായുസഞ്ചാരം ഉറപ്പ് വരുത്തുന്ന രീതിയിൽ ആയിരിക്കണം.

ഇലക്ട്രിക്കൽ ഫിറ്റിങ്‌സ്, എകസ്ഹോസ്റ്റ് ഫാൻ, വാട്ടർ ഹീറ്റർ തുടങ്ങിയവയുടെ സ്‌ഥാനങ്ങളും ആദ്യമേ മാർക്ക് ചെയ്യണം. 

Courtesy: Internet

അതുപോലെ ടൈൽസും.

2D അല്ലെങ്കി 3D ഡ്രോയിങ്‌സ് ഇന്ന് എളുപ്പത്തിൽ കിട്ടാവുന്ന ഒന്നായതുകൊണ്ട് ബാത്റൂമിനു മാത്രമായി ഒരു ഡ്രോയിങ് ഉണ്ടാക്കുന്നതിൽ പോലും തെറ്റില്ല. ഇത് പ്ലാനിംഗിൽ ഏറെ സഹായിക്കും.

ബാത് ടബ്ബ് പുതിയതായി സ്‌ഥാപിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അതിനായുള്ള പ്ലാനിങ്ങും ഈ ഘട്ടത്തിൽ തന്നെ ചെയ്യണം.

നിങ്ങളുടെ മുൻപുള്ള പല ഉപകരങ്ങളുടെയും പ്ലംബിങ് ലൈനിന്റെയും സ്‌ഥാനം മാറ്റണ്ടിയും വരാം. അതും ഇതിൽ ഉൾപ്പെടുന്നതാണ്.

Courtesy: Internet

Step 2: ഇപ്പോഴത്തെ ബാത്റൂം പൊളിക്കുന്നു

നിലവിലുള്ള ബാത്റൂം പൊളിക്കുക എന്നതാണ് അടുത്തത്.

പൊളിക്കുന്നത്തിൽ സാനിറ്ററി വെയറുകൾ, ഫിറ്റിങ്‌സ്, പ്ലംബിങ്, ടൈൽസ് തുടങ്ങിയവയാണ് ഉള്ളതിൽ. ഇതിൽ ഏതെല്ലാം പുനരുപയോഗം ചെയ്യുന്നു എന്ന് ആദ്യമേ തീരുമാനിക്കണം. ആങ്ങനെയുള്ളവ ഭദ്രമായി സൂക്ഷിച്ചു വേണം ഇളക്കിയെടുക്കാൻ.

പൊളിക്കുന്നതിനോട് അനുബന്ധിച്ച് വരുന്ന പൊടിയും മറ്റു അവശിഷ്ടങ്ങളും ബാക്കി വീടിനെ ബാധക്കാതെ നോക്കുക. 

മാത്രമല്ല, പൊളിക്കുമ്പോൾ തറ, മതിൽ സീലിംഗ് തുടങ്ങിയവയിൽ പായൽ, ഭിത്തിയിലുള്ള നനവ്, തുടങ്ങിയവ വന്നിട്ടിണ്ടോ എന്ന് നോക്കുകയും അതിനുള്ള പ്രതിവിധി ചെയ്യുകയും വേണം. 

Courtesy: Internet

Step 3: പ്ലംബിങ് 

അടുത്തതായി പ്ലംബിങ് വർക്കുകൾ ആണ്. നേരത്തെയുള്ള പ്ലംബിങ്ങിൽ എത്ര ശതമാനം നിലനിർത്താം, ഏത്ര പുതിയതായി ചെയ്യണം എന്ന് പ്ലാനിങ് സമയത്തു തന്നെ തീരുമാണിച്ചതാണല്ലോ.

ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ഭാഗം എന്ന് പറയുന്നത് പുതിയ സിസ്റ്റം ഉള്ള ഉപകരണങ്ങൾ പിടിപ്പിക്കുന്നു എങ്കിലാണ്. 

ഉദാഹരണത്തിന് ചുവരിൽ പിടിപ്പിക്കുന്ന ക്ളോസറ്റ്‌ ആണ് വെക്കുന്നതെങ്കിൽ നേരത്തെ ഉള്ളത്തിനു പുറമെ കണ്‌സ്ട്രക്ഷൻ വേണ്ടി വരും. പിന്നിലുള്ള ഫ്ലഷ് ഉള്പെടുത്താനാണിത്. 

അതുകൊണ്ട് പുതിയ ടെക്‌നോളജി ഉള്ള ലേറ്റസ്റ് ഉപകരണങ്ങൾ വെക്കുമ്പോൾ പുതിയ പ്ലംബിങ് ലൈനോ കണ്‌സ്ട്രക്ഷനോ ആവശ്യമുണ്ടോ എന്ന് നിജപ്പെടുത്തുക.

ബാത് ടബ്ബ് പുതിയതായി സ്‌ഥാപിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അതിനായുള്ള പണികളും ഈ ഘട്ടത്തിൽ ചെയ്യണം.

Step 4: ഇലക്ട്രിഫിക്കേഷൻ

Courtesy: Internet

അടുത്തതായി ഇലക്ട്രിഫിക്കേഷൻ ആണ്. 

പുതിയതായി നമ്മൾ ഉദ്ദേശിക്കുന്ന ലൈറ് പോയിന്റസ്, മിറർ ലൈറ്‌സ്, സ്വിച്ച് ബോർഡുകൾ തുടങ്ങിവയാണ് പ്രധാനമായി വരുക. ഇതിനായി നിശ്ചയിചിടത്തെല്ലാം വയറുകൾ വലിച്ച് പോയിന്റുകൾ കൊടുക്കണം. ഇതിനു പുറമെ നേരത്തെയുള്ള ഉപകരണങ്ങളുടെ സ്‌ഥാനം മാറ്റാൻ ഉദ്ദേശിക്കുന്നു എങ്കിൽ അതും. എക്‌സ്ഹോസ്റ് ഫാൻ, ഹീറ്റർ ഒക്കെ ഇവിടെ വരുന്നു. ശ്രദ്ധിക്കുക, ഇവയൊക്കെ പ്ലാനിങ് ടൈമിൽ തന്നെ നാം തീരുമാണിച്ചവയാണ്.

Cosentino

Step 5: മിറർ ഏരിയ അഥവാ കൗണ്ടർ ടോപ്പ് സജ്ജീകരിച്ചിരിക്കുന്നു

മിറർ ഏരിയ അഥവാ കൗണ്ടർ ടോപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വാഷ് ബേസിന്, മിറർ, ക്യാബിനറ്റ് തുടങ്ങിയവ അടങ്ങുന്ന ഡ്രസിങ് ഏരിയക്കാണ്.

ഈ ഭാഗത്ത് സാധാരണ ഗ്രാനൈറ്, മാർബിൾ തുടങ്ങിയവ പതിപ്പിക്കാറാണ് പതിവ്. പുതിയതായി ബാത് ടബ്ബോ ഷവർ ഏര്യയോ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ, അതും ഈ ഘട്ടത്തിൽ തന്നെ പൂർത്തിയാക്കുക. കൗണ്ടർ ടോപ്പിലെ ക്യാബിനറ്റ് വർക്കുകൾ പിന്നീടാണ് ചെയ്യുന്നത്.

Step 6: ടൈൽസ് ഇടുന്നു

Stalmach

അടുത്തതായി ടൈൽസ് പതിപ്പിക്കൽ ആണ്. ആദ്യം ചുവരുകളുടെ ടൈൽസ് ആണ് ഒട്ടിക്കുക. പിന്നെ സ്കർട്ടിങ് ചെയ്യുന്നു.

ഇതിനു ശേഷമാണ് തറയിലെ ടൈൽസ് പതിപ്പിക്കുക. ഈ സമയം, വെള്ളം ഒഴുകാൻ ഉള്ള നിശ്ചിത സ്ലോപ് ഇടുക എന്നത് അത്യധികം പ്രധാനമാണ്. ഇല്ലെങ്കിൽ ഭിത്തികളിലെ നനവിനു അത് കാരണമാകുന്നു. പ്രത്യേകിച്ച് രണ്ടാം നിലയിലെ ബാത്റൂം ആണെങ്കിൽ.

തറയിലെ ടൈൽസ് ഉണങ്ങി കഴിഞ്ഞാൽ പിന്നെ അതിൻറെ ജോയിന്റുകൾ ഗ്രൗട്ട് ഉപയോഗിച്ച് സീൽ ചെയ്യാം.

modern bathroom ideas

Step 7: ക്യാബിനറ്റ് ഫിക്സിങ്

ഇന്ന് നിരവധി ലേറ്റസ്റ് ഡിസൈൻ സ്റ്റൈലിഷ് ക്യാബിനററ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. അതുപോലെ തന്നെയുള്ള ഓപ്‌ഷൻ ആണ് ആശാരിമാരെകൊണ്ട് പണി കഴിപ്പിക്കുക എന്നതും.

അങ്ങനെ ചെയ്തെടുത്ത ക്യാബിനറ്റുകൾ നിശ്ചയിച്ച സ്പോട്ടിൽ ഫിക്സ് ചെയ്യാം. കൗണ്ടർ ടോപ്പിനു കീഴിൽ ഉള്ളത് അവിടെ വച്ച് തന്നെ ഫാബ്രിക്കേറ്റ് ചെയ്യാം.

Step 8: പെയിന്റിങ്

Courtesy: Internet

ഇനി പെയിന്റിങിനുള്ള സമയം ആണ്. ചുവരിൽ ടൈൽസ് അല്ലെങ്കിൽ അവിടെയും, പിന്നെ സീലിംഗമാണ് പെയിന്റിങിൽ വരുന്നത്. ഇന്ന് ബാത്റൂമിൽ പോലും സീലിങ്ങിന് മനോഹരമായ ജിപ്സം വർക്കുകൾ ചെയ്യുന്നത് കോമണ് ആണ്.

സാറ്റിൻ ഫിനിഷ്, സെമി-ഗ്ലോസി പെയിന്റുകൾ തുടങ്ങിയവ ബാത്റൂം അന്തരീക്ഷത്തിനു ഏറെ ചേരുന്ന പ്രൊഡക്റ്സ് ആണെന്ന് മാത്രമല്ല, നനവ് മൂലമുള്ള പായൽ തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധി വരെ ചെറുക്കാനും സഹായിക്കുന്നു.

Step 9: ഇലക്ട്രിക്കൽ ഉപകരണങ്ങൾ

Courtesy: Internet

ഇനിയാണ് നേരത്തെ കൊടുത്ത ഇലക്ട്രിക് പോയിന്റുകളിൽ ഉപകരണങ്ങൾ പിടിപ്പിക്കേണ്ടത്.

ഇതിൽ വിവിധ തരം ലൈറ്‌സ്, എക്‌സ്‌ഹോസ്റ് ഫാൻ, ഹീറ്റർ, സ്വിച്ച്‌ബോർഡുകൾ തുടങ്ങിയവ വരുന്നു.

അവശ്യ ലൈറ്റുകൾക്ക് പുറമെ ഇന്ന് ആമ്പിയൻസ് ലൈറ്റുകളും കൊടുക്കുന്നത് പതിവാണ്. അതുപോലെ പുറത്തു നിന്നുള്ള വെളിച്ചം കേറുന്ന പാകത്തിന് സീലിംഗ് ഓപ്പണിങ്‌സും. ഇവ രണ്ടും ബാത്റൂമിനു വിശാലത തോന്നാൻ സഹായിക്കുന്നു.

small bathroom designs

Step 10: സാനിറ്ററി വെയറുക

റെനോവേഷൻ ഏകദേശം തീരുന്ന ഈ ഘട്ടത്തിലാണ് സാനിറ്ററി വെയറുകൾ പിടിപ്പിക്കുന്നത്.

ഇതിൽ വാഷ് ബേസിൻ, ക്ളോസറ്, ഹാൻഡ് ഷവർ, ഓവർ ഹെഡ് ഷവർ, ഫോസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ന് ഏറെ ലേറ്റസ്റ് ആയ ഫാഷനബിൾ ഫിറ്റിങ്‌സ് അനേകം ലഭ്യമാണ്. 

അങ്ങനെ റെനോവേഷൻ അന്ത്യ ഘട്ടത്തിലേക്ക് എത്തുന്നു. ഇനിയുള്ളത്  ചെറിയ ഫിറ്റിങ്‌സ് ആയ ഷെൽഫുകൾ, സോപ്പ് തട്ടുകൾ, ഹുക്കുകൾ, കർട്ടൻ, ടവൽ റാക്ക്, തുടങ്ങിയവയാണ്.

ഏറ്റവും ഒടുവിൽ മിറർ.

small bathroom ideas

നിങ്ങളുടെ ബാത്റൂം പുതിയ രൂപത്തിലും ഭാവത്തിലും തയാർ!!!!!