നിങ്ങളുടെ വീട്ടിലെ അടുക്കള ബോറടിക്കുന്നുണ്ടോ? മടുപ്പുളവാക്കുന്ന അടുക്കളയ്ക്ക് ജീവൻ നൽകുന്നതിനുള്ള അതിശയകരമായ അടുക്കള റാക്ക് ഡിസൈൻ കളക്ഷൻ പരിചയപ്പെടാം
ഇന്നത്തെ കാലത്ത് അടുക്കളകൾ കേവലം ഭക്ഷണം പാകം ചെയ്യാനുള്ള ഇടം മാത്രമല്ല. നിങ്ങളുടെ തനതായ സ്റ്റൈലും അഭിരുചിയും പ്രതിഫലിപ്പിക്കുന്ന ഇടങ്ങളായി അവ മാറിയിരിക്കുന്നു. വീട്ടിലെ അംഗങ്ങൾ അല്ലാതെ വളരെ കുറച്ചുപേർ മാത്രമേ നിങ്ങളുടെ അടുക്കളയിലേക്ക് പ്രവേശനമുള്ളൂവെങ്കിലും, അടുക്കളകളുടെ അലങ്കാരത്തിന് വളരെയധികം ശ്രദ്ധ ആവശ്യമാണെന്നത് നിഷേധിക്കാനാവില്ല, പ്രത്യേകിച്ചും സ്റ്റോറേജ് സ്പെയ്സിന്റെ കാര്യത്തിൽ, അത് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കേണ്ട ഒരിടം തന്നെയാണ്.
മികച്ച ഒരു അടുക്കളയിൽ അലങ്കോലങ്ങളില്ലാതെ കാര്യങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും , നിങ്ങളുടെ പാത്രങ്ങൾ, കത്തികൾ, ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്ന മറ്റ് ആക്സസറികൾ എന്നിവ ക്രമീകരിക്കുന്നതിനും അടുക്കള റാക്ക് ഡിസൈൻ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.
മികച്ച അടുക്കള റാക്ക് ആശയങ്ങൾ
അടുക്കള ഭിത്തിയിൽ റാക്കുകൾ
അടുക്കള ഭിത്തിയിൽ ഘടിപ്പിക്കാൻ കഴിയുന്ന ഓപ്പൺ റാക്ക് ഡിസൈനുകൾ വലിപ്പമുള്ള ഒരു സ്ഥലത്തിന്റെ പ്രതി ഉളവാക്കാൻ കഴിവുള്ളതാണ്.
അടുക്കളയിൽ ഉണ്ടാകാറുള്ള വിശാലമായ അതോ അല്ലെങ്കിൽ ചെറുതോ ആയ ഭിത്തികൾ ഉപയോഗിച്ച് അടുക്കളയിലെ സ്റ്റോറേജ് ഏരിയ വർദ്ധിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്ഥലപരിമിതി ഉള്ള അടുക്കളകളിൽ ഏറ്റവും അനുയോജ്യമാണ് ഈ റാക്ക് ഡിസൈനുകൾ. നിങ്ങളുടെ അടുക്കളയുടെ രൂപം തന്നെ മാറ്റാൻ കഴിയുന്ന ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം കൂടിയാണിത്.
സ്ഥലം ലാഭിക്കുന്നതിനു പുറമേ, സൗന്ദര്യാത്മകവും ആകർഷകവുമായ രൂപവും അടുക്കളകൾ റാക്ക് സമ്മാനിക്കുന്നു.
തടികൊണ്ടുള്ള റാക്ക് ഡിസൈൻ
അടുക്കളയിൽ തടികൊണ്ടുള്ള റാക്ക് ഡിസൈൻ മികച്ച ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്. വിലയുടെ കാര്യത്തിൽ, മറ്റുള്ള റാക്കുകളെക്കാൾ അല്പം ഉയർന്നതാണ് എങ്കിലും ഇവ ഒരുക്കുന്ന സൗന്ദര്യം ആഡംബരവും മറ്റൊന്നിനും നൽകാൻ കഴിയുകയില്ല.
ട്രേകൾ സൂക്ഷിക്കാൻ കഴിയുന്ന റാക്കുകൾ
അടുക്കള ക്രമീകരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്യാബിനറ്റുകളും ഷെൽഫുകളും ഉപയോഗിച്ച് ക്രമീകരിക്കുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടാകുന്നു .
അത്തരം സന്ദർഭങ്ങളിൽ, ഒന്നിലധികം വസ്തുക്കൾ ഉൾക്കൊള്ളാൻ മതിയായ ഇടമുള്ള ഈ റാക്കുകൾ തിരഞ്ഞെടുക്കുന്നത് മികച്ച ഒരു തീരുമാനമാകും, നിങ്ങളുടെ സിങ്കിന്റെയോ മൈക്രോവേവിന്റെയോ ഫ്രിഡ്ജിന്റെയോ അരികിൽ സ്ഥാപിക്കാൻ കഴിയുന്നവയാണ്.
കൂടാതെ, ഈ റാക്കുകൾ സാധാരണയായി പോർട്ടബിൾ ആണ്, അതായത് നിങ്ങൾക്ക് ആവശ്യമുള്ള എങ്ങോട്ട് വേണമെങ്കിലും മാറ്റി വെക്കാൻ സാധിക്കും ഇവ
പാത്രങ്ങൾ അടുക്കാനുള്ള റാക്കുകൾ
ഈ റാക്കുകൾ നിങ്ങളുടെ പാത്രങ്ങൾ സുരക്ഷിതമായും ചിട്ടയായും സൂക്ഷിക്കാനായി നിർമിക്കപ്പെട്ടവയാണ്.
ഒരു മോഡുലാർ കിച്ചൺ റാക്ക് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ ധാരാളം പാത്രങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഇത്തരത്തിലുള്ള ഒരു കൂട്ടം റാക്കുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പാത്രങ്ങളുടെ ഭാരത്താൽ തകരാതിരിക്കാൻ ശക്തമാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുക.
കോർണറിൽ ഷെൽവിംഗ് റാക്ക് ഡിസൈൻ
ഒരു ഭിത്തിയിൽ മുഴുവൻ ഒരു തുറന്ന റാക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിനുപകരം, നിങ്ങൾക്ക് രണ്ട് ഭിത്തികളുടെ കോർണറിൽ ഒരു റാക്ക് സ്ഥാപിക്കുകയും ആ സ്ഥലം പ്രയോജനപ്പെടുത്തുകയും ചെയ്യാം.
അതുവഴി, ഒരു കോർണർ സ്പേസ് ഉപയോഗിക്കുന്നതിന് പുറമെ, മുഴുവൻ സജ്ജീകരണവും കൂടുതൽ സൗന്ദര്യാത്മകമാക്കാനും നിങ്ങൾക്ക് കഴിയും.
നിങ്ങൾക്ക് ഒരു വലിയ കുടുംബവും വീട്ടിൽ ചെറിയ അടുക്കളയുമാണ് ഉള്ളതെങ്കിൽ ഈ ഡിസൈൻ വളരെ സഹായകമാണ്.