1. സ്പേസ് കുറക്കാം

അനാവശ്യമായ സ്പേസ് കുറക്കുന്നത് വഴി നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാം. വീട് നിർമ്മാണത്തിന്റെ ഇപ്പോഴത്തെ റേറ്റ് അനുസരിച്ച് ഒരു സ്ക്വയർഫീറ്റിന് 2000 രൂപ കണക്കിൽ അനാവശ്യമായ ഒരു സ്ക്വയർഫീറ്റ് നമ്മൾ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലാഭമായി ലഭിക്കുന്നത് ഒരു 2000 രൂപയാണ്. അതുതന്നെ 100 സ്ക്വയർ ഫീറ്റ് നമ്മൾക്ക് ഒഴിവാക്കാൻ കഴിയുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലഭിക്കുന്ന ലാഭം 20,000 രൂപയാണ് എന്നോർക്കുക

2. പ്ലോട്ട് സെലക്ഷൻ

വീടുപണിക്ക് ആവശ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നത് നല്ലരീതിയിൽ ശ്രദ്ധിച്ച്ഒ ചെയ്യേണ്ട ഒരു ടാക്സ് തന്നെയാണ് . വലിയ ട്രാൻസ്പോർട്ട് വണ്ടികൾ വരാനുള്ള സൗകര്യം ഉണ്ടോ എന്നുള്ളത് ഉറപ്പുവരുത്തേണ്ടതാണ്. അതുവഴി ട്രാൻസ്പോർട്ടേഷൻ ചാർജ് കുറച്ചുകൊണ്ട് നല്ലൊരു ലാഭം നമുക്ക് കണ്ടെത്താനാവും. ഭൂപ്രകൃതിയിലും താഴ്ന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുക. വീടിന്റെ ബേസ് തയ്യാറാക്കുമ്പോൾ തന്നെ ഇത് നമുക്ക് ഒരുപാട് അധികചെലവുകൾക്ക്‌ കാരണമാകും. വൈദ്യുതി, ജലം എന്നിവയുടെ ലഭ്യത കൂടി ഉറപ്പു വരുത്തിയിട്ട് വേണം പ്ലോട്ട് സെലക്ട്‌ ചെയ്യാൻ.

3. കോസ്റ്റ് കട്ട് = സിമ്പിൾ ഡിസൈൻ

സൗന്ദര്യം കിടക്കുന്നത് സിംപ്ലിസിറ്റിയിൽ ആണെന്ന് പറയാറുള്ളത് പോലെ വീടുപണിയുടെ ചിലവ് കുറക്കാനും സിംപ്ലിസിറ്റി ആണ് അഭികാമ്യം. ഹൗസ് കൺസ്ട്രക്ഷൻ ട്രെൻഡ്‌ ആയ കണ്ടംബറി ഡിസൈൻ പോലുള്ള ഡിസൈൻസ് ചിലവ് കൂട്ടുന്നതിൽ മുൻപന്തിയിലാണ്. ഘട്ടംഘട്ടമായി റൂഫ് കോൺക്രീറ്റ് ചെയ്യൽ ആവശ്യമുള്ള ഡിസൈൻസ് തെരഞ്ഞെടുക്കുന്നത് ചിലവ് ഇരട്ടിയാക്കും. അതോടൊപ്പം തന്നെ സമയവും അധികം എടുക്കാം. സിമ്പിൾ ഡിസൈൻ സമയം ലാഭിക്കുന്നതോടൊപ്പം തന്നെ ചിലവും ലാഭകരമാകും.

4.ടൈൽ ഫ്ളോറിങ്

ഫ്ലോറിങ് സമയത്ത് നിങ്ങൾ മാർബിളും ഗ്രാനൈറ്റും പോലെയുള്ള വിലകൂടിയ ഫ്ലോറിങ് വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് വലിയൊരു തുക തന്നെ ലാഭകരമായി ലഭിക്കും. പകരം വിട്രിഫൈഡ് ടൈൽസ് വിലയുടെ കാര്യത്തിൽ വളരെ കുറവും എന്നാൽ ഭംഗിയിലോ മോഡിയിലോ ഒട്ടും സാക്രിഫൈസ് ചെയ്യുകയോ വേണ്ടാതെ തന്നെ നമുക്ക് ചെയ്തെടുക്കാവുന്നതാണ്. വിട്രിഫൈഡ് ടൈൽസ്ൽ ഒരുപാട് ഓപ്ഷനുകൾ നമ്മൾക്ക് ഇപ്പോൾ ലഭ്യമാണ് .

5. കാർ പോർച്ച്

വീടിന് പ്ലാൻ വരക്കുമ്പോൾ തന്നെ കാർപോർച്ച് വീടിനോടു ചേർന്നു നൽകാതെ ഇരിക്കുന്നത് വീട് നിർമ്മാണ സമയത്ത് നിങ്ങൾക്ക് തരക്കേടില്ലാത്ത ലാഭം നൽകുന്നതാണ്. നിങ്ങളുടെ കയ്യിൽ ഇപ്പോൾ കാർ ഇല്ല എന്നുണ്ടെങ്കിൽ പിന്നീട് ആവശ്യമുള്ള സമയത്ത് ട്രസ്റ്റ്‌ വർക്ക് ഉപയോഗിച്ച് നിർമിക്കുകയാണെങ്കിൽ നല്ലൊരു തുക വീടുപണിയുടെ സമയത്ത് ലാഭമായി ലഭിക്കുകയും പിന്നീട് കുറച്ചുകൂടി സൗകര്യപൂർവ്വം ആയ രീതിയിൽ നമുക്ക് പോർച്ചിനെ ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ നിർമ്മിക്കാനും സാധിക്കും.