ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ

ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ.നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായി വാട്ടർ ടാങ്കുകൾ മാറിക്കഴിഞ്ഞു.

ഇവയിൽ തന്നെ ഓവർഹെഡ് രീതിയിലും, അല്ലാതെയും വാട്ടർ ടാങ്കുകൾ സുലഭമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത വലിപ്പത്തിലും മെറ്റീരിയലിലും നിർമ്മിച്ച ഓവർഹെഡ് വാട്ടർ ടാങ്കുകൾ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് അളവ് നിശ്ചയിക്കുന്നത്.

ഇവ കൂടാതെ പഴയ രീതികളിൽ കോൺക്രീറ്റ് അല്ലെങ്കിൽ ബ്രിക്ക് ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിച്ച് നൽകുന്ന രീതിയും ഉണ്ടായിരുന്നു.

എന്നാൽ ഈ രീതിയിൽ വാട്ടർ ടാങ്ക് നിർമ്മിച്ച് നൽകുമ്പോൾ അതിൽ നിന്നും വരുന്ന വെള്ളത്തിന് ആവശ്യത്തിന് പ്രഷർ ഇല്ല എന്നതാണ് പലരും പരാതി പറയുന്ന കാര്യം.

മറ്റൊരു വലിയ പ്രശ്നം ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സൃഷ്ടിക്കുന്നത് ബാത്റൂമുകളുടെ ഷവർ പ്രെഷറിനെയാണ്.

വെള്ളത്തിന് ആവശ്യത്തിന് പ്രഷർ ഇല്ലാത്തതാണ് ഇവിടെ വില്ലനായി മാറുന്നത്.

ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ

മിക്ക വീടുകളിലും ഷവറിൽ നല്ലരീതിയിൽ പ്രഷറിൽ വെള്ളം വരാത്തതിനുള്ള ഒരു പ്രധാന കാരണം ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ ഫിറ്റ് ചെയ്ത് നൽകുന്നതാണ്.

ഷവറുകളുടെ പ്രവർത്തന രീതിയിലുള്ള വ്യത്യാസമാണ് ഇതിനുള്ള കാരണം.

റൂഫ് ടോപ്പിൽ നിന്നും നാല് അടിയെങ്കിലും ഉയരത്തിൽ ആയി വേണം ഓവർ ഹെഡ് വാട്ടർ ടാങ്ക് നൽകാൻ.

അതേസമയം നിശ്ചിത അളവിന് മുകളിലായാണ് ടാങ്ക് ഫിറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ പിന്നീട് കാറ്റടിച്ച് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കൃത്യമായ അളവിൽ ടാങ്ക് ഫിറ്റ് ചെയ്യുന്നത് വഴി ബാത്ത്റൂമിൽ ഫിറ്റ് ചെയ്ത ഷവറിനും നല്ല പ്രഷറിൽ തന്നെ വെള്ളം ലഭിക്കുന്നതാണ്.

ഓവർ ഹെഡ് വാട്ടർ ടാങ്കിന്റെ സ്ഥാനം

പണ്ട് കാലം തൊട്ടേ നമ്മുടെ വീടുകളിൽ വാട്ടർടാങ്ക് വയ്ക്കുന്നതിനുള്ള ഒരു സ്ഥാനമായി കരുതിയിരുന്നത് ചിമ്മിനിയുടെ മുകൾഭാഗമാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി വാട്ടർ ടാങ്കിന് ആവശ്യത്തിന് ഉയരം ലഭിക്കുകയും ചെയ്യും.

അവയുടെ അകത്ത് ഏതെങ്കിലും രീതിയിലുള്ള ലീക്ക് വരികയാണെങ്കിൽ പിന്നീട് അത് എടുത്ത് മാറ്റി കെർവ്ഡ് ഷേപ്പ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. തുടർന്ന് മുകളിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്ത് എപ്പോക്സി പെയിന്റ് അടിച്ചു നൽകാവുന്നതാണ്. അതായത് മൂന്നു ലെയർ കോട്ടിങ് ഉപയോഗപ്പെടുത്തുമ്പോൾ ടാങ്കിന് കൂടുതൽ ബലം ലഭിക്കുന്നു.

പിവിസി വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ

ഓവർ ഹെഡ് വാട്ടർ ടാങ്ക് ആയി പിവിസി വാട്ടർ ടാങ്ക് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതായത് പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്നത് കൊണ്ടുതന്നെ സൂര്യപ്രകാശം നേരിട്ട് അടിക്കുമ്പോൾ ചൂടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. പിവിസി ടാങ്കുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ഉൾവശം ഫുഡ് ഗ്രേഡിങ് കോട്ടിംഗ് ഉള്ള മെറ്റീരിയൽ തന്നെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.ഇത് പല രീതിയിലുള്ള അസുഖങ്ങളും വരാതിരിക്കാൻ സഹായിക്കും.

സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്ക് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ
SS 304 മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ടാങ്കുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ല എങ്കിൽ അവ പെട്ടെന്ന് തുരുമ്പെടുക്കുന്നതിന് കാരണമാകുന്നു. ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ 120,150,180 എന്നിങ്ങനെയുള്ള ഹൈറ്റ് കണക്കാക്കി വേണം ഫിറ്റ് ചെയ്യാൻ. അതേസമയം കുടിക്കാനുള്ള വെള്ളം എടുക്കുന്നതിനുള്ള ടാങ്ക് നിർമ്മിച്ച് നൽകുമ്പോൾ അതിന് പ്രത്യേക ഉയരം നൽകേണ്ട ആവശ്യം വരുന്നില്ല.

ടാങ്കിനു ചുറ്റും ഹാൻഡ് റെയിൽ നൽകാം

യുപിവിസി പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ച വാട്ടർ ടാങ്കുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവയിൽ വെള്ളം കുറവുള്ള സമയത്തും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ ചുറ്റും ഒരു ഹാൻഡ് റെയിൽ നല്കുന്നത് എപ്പോഴും നല്ലതാണ്. നല്ല രീതിയിൽ കാറ്റ് ഉള്ള സമയങ്ങളിൽ ടാങ്കിന് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ അവ സഹായിക്കും. ഒരു പാട് ഉയരത്തിൽ ആയാണ് ടാങ്ക് ഫിറ്റ് ചെയ്തു നൽകുന്നത് എങ്കിൽ കയറാനും ക്ലീൻ ചെയ്യാനുമുള്ള എളുപ്പത്തിനായി സ്റ്റെയറുകൾ നൽകുന്നത് കൂടുതൽ നല്ലതായിരിക്കും.

വീട്ടിൽ ഓവർഹെഡ് ടാങ്ക് ആണ് നൽകുന്നത് എങ്കിൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.