ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ ആവശ്യമുണ്ട്

നിങ്ങൾ വീട് നിർമിക്കാൻ തീരുമാനിച്ചാൽ അത് നിർമിക്കാനുള്ള ബിൽഡിംഗ് പെർമിഷൻ പഞ്ചായത്തു പരിധിയിൽലാണെങ്കിൽ പഞ്ചായത്തിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽലാണെങ്കിൽ കോർപറേഷനിൽ നിന്നോ തയ്യാറാക്കേണ്ടതാണ്.ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ തയ്യാറാക്കണമെന്നു നോക്കാം.


1 ) പ്ലോട്ടിന്റെ ആധാരം


2 ) tax അടച്ചതിന്റെ കോപ്പി (ലേറ്റസ്റ്റ് ആയി അടച്ചത് വേണം )


3 ) Position Certificate (കൈവകാശ സർട്ടിഫിക്കറ്റ് ). ആറുമാസം മാത്രം വാലിഡിറ്റി ഈ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.


4) ഭൂമിയെ തരംതിരിക്കുന്ന(കരഭൂമിയാണോ വയൽഭൂമിയാണോ എന്ന) സർട്ടിഫിക്കറ്റ് ഉം വില്ലജ്l ഓഫീസിൽ നിന്ന് ലഭിക്കും


ഇത്രയും കാര്യങ്ങൾ വെച് ഒരു എൻജിനീറിനെ സമീപിച്ചാൽ സൈറ്റ് വന്നു ചെക്ക് ചെയ്ത ഒരു പ്ലാൻ തയ്യാറാക്കുകയും ഇതെല്ലം ക്രോഡീകരിച്ചു പഞ്ചായത്തിലാണെങ്കിൽ സങ്കേതം (Sanketham) സോഫ്റ്റ്‌വെയറിലും കോർപ്പറേഷൻ ആണെങ്കിൽ സുലേഖ (Sulekha ) യിലും അപ്‌ലോഡ് ചെയത് പ്രിന്റ് എടുത്ത ശേഷം എൻജിനീർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും വെച്ച് പഞ്ചായത്തിലും സമർപ്പിക്കുക.

15 ദിവസത്തിന് ശേഷം ഓവർസിയർ സ്ഥലം സന്ദർശിക്കുകയും പെർമിറ്റ് കിട്ടുകയുമാണ് ചെയ്യാറ്.


15 ദിവസം കഴിഞ്ഞിട്ടും ആരും വന്നില്ലെകിൽ പഞ്ചായത് സെക്രെട്ടറിക്കോ കോർപ്പറേറ്റ് സെക്രെട്ടറിക്കോ അല്ലെങ്കിൽ മേയർക്കോ പരാതി നൽകാം. എന്നിട്ടും നടപടിയൊന്നും ഇല്ലെങ്കിൽ ഇതിനു പെർമിറ്റി കിട്ടിയതായി കണക്കാക്കി നിർമാണം ആരംഭിക്കാം.

അങ്ങനെ ഭവനം നിർമ്മിക്കുമ്പോൾ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം പഞ്ചായത്ത് അല്ലെങ്കിൽ കോർപ്പറേഷന് പറയുന്ന കെട്ടിട നികുതിയ ആക്ട് പ്രകാരമുള്ള നിയമങ്ങൾ പാലിച്ചിരിക്കണം ..അല്ലാത്തപക്ഷം ആ ബിൽഡിംഗ് ചിലപ്പോൾ പൊളിച്ച് നീക്കേണ്ടതായി വരും .

content courtesy : fb group