കെട്ടുറപ്പിന്റെ കഥകൾ: വെട്ടുകല്ലിന്റെ മേന്മ എങ്ങനെ ഉറപ്പു വരുത്താം?

RCC roof slab ചോർച്ച ഒഴിവാക്കാൻ എന്തൊക്കെ പ്രതിവിധികൾ ഉണ്ട്?

വീട് എന്ന് പറയുമ്പോൾ തന്നെ “കെട്ടുറപ്പ്” എന്നുള്ളതിന് ഒരു മറു വാക്കാണ്. അങ്ങനെ നോക്കുമ്പോൾ ഒരു വീടിനു കെട്ടുറപ്പ് നൽകുന്ന ഘടകങ്ങൾ എന്ന് പറയുന്നത് ഭിത്തികളും റൂഫ് വാർക്കലും തന്നെയാണ്.

വീടിൻറെ നിർമ്മാണത്തിനു ശേഷം ചുവരുകളിലോ, മച്ചിലോ വിള്ളലുകൾ വരുന്നതുപോലെ ബുദ്ധിമുട്ടുള്ള മറ്റൊരനുഭവം ഇല്ല.

ഈ വിഷയത്തിൽ പ്രധാനമായി വരുന്നത് നാം ചുവര് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കട്ടകളുടെയും, മച്ചുകൾ വർക്കുന്നതിന്റെ മേനമയും ആണ്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളാണ് എന്ന് ചർച്ച ചെയ്യുന്നത്:

ലാറ്ററൈറ്റ് (Laterite) ബ്രിക്സ് അഥവാ വെട്ടുകല്ലിൽ മേന്മ എങ്ങനെ ഉറപ്പുവരുത്താം എന്നും, Reinforced Concrete (RCC) സ്ളാബുകളിൽ വരാവുന്ന വിള്ളലുകൾ എങ്ങനെ പ്രതിരോധിക്കാം എന്നുമാണ്.

വെട്ടുകല്ലിന്റെ ക്വാളിറ്റി എങ്ങനെ ഉറപ്പുവരുത്താം 

വെട്ടു കല്ലുകളുടെ മേന്മ ഇരിക്കുന്നത് അതിൻറെ നിറത്തിലാണ്. കറുപ്പും ചുവപ്പും കൂടിയ നിറമോ കടുംചുവപ്പു നിറമോ ആണെങ്കിൽ നല്ല ക്വാളിറ്റി കല്ലിന്റെ ലക്ഷണമാണ്. എന്നാൽ ഇതിൽ മഞ്ഞ പൊട്ടുകൾ കൂടുതലായി കാണുന്നുവെങ്കിൽ ഭാരം താങ്ങാനുള്ള ശേഷി കുറവാണെന്നും, ക്വാളിറ്റി കുറഞ്ഞതാണെന്ന് വേണം മനസ്സിലാക്കാൻ.

പിന്നെ ഉള്ള ഒരു മാർഗം കല്ലുകളുടെ പരിശോധിക്കുക എന്നുള്ളതാണ് അത് പൊടിഞ്ഞു അല്ലെങ്കിൽ കൃത്യമായ ഇല്ലായെങ്കിൽ 

ഇനി ഒരു വെട്ടുകല്ലിന്റെ ക്വാളിറ്റി അളക്കാൻ നമുക്ക് പ്രായോഗികവും എളുപ്പവും ചെയ്യാവുന്ന ഒരു പരിശോധനാ രീതി നോക്കാം:

നിങ്ങൾ പരിശോധിക്കാൻ ഉദ്ദേശിക്കുന്ന ബാച്ചിൽ നിന്നും ഒരു കല്ല് എടുക്കുക. അത് ഒരു മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് ഇടുക. നിലം പതിക്കുമ്പോൾ അത് രണ്ടോ മൂന്നോ കഷണങ്ങളായി മാത്രം പൊട്ടുന്നു എങ്കിൽ നല്ലത് എന്ന് ഉറപ്പുവരുത്താം.

എന്നാൽ നിലത്തു വീഴുമ്പോൾ പല കഷണങ്ങളായി പൊടിഞ്ഞു പോകുകയാണെങ്കിൽ മോശം ക്വാളിറ്റിയുള്ള വെട്ടുകല്ല് ആണെന്നു വേണം മനസ്സിലാക്കാൻ.

RCC roof slab ചോർച്ച ഒഴിവാക്കാൻ എന്തൊക്കെ പ്രതിവിധികൾ ഉണ്ട്?

Reinforced കോൺക്രീറ്റ് അഥവാ ആർസിസി കൊണ്ട് റൂഫ് സ്ലാബ് ചെയ്യുമ്പോൾ, നിർമ്മിക്കുന്ന ഘട്ടത്തിൽ ചെലുത്തുന്ന ശ്രദ്ധ തന്നെയാണ് ഇതിൽ മുഖ്യമായ കാര്യം.

മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഏറ്റവും നല്ല സിമൻറ് തെരഞ്ഞെടുക്കുക. 

ഏറ്റവും നല്ല കമ്പി ഉപയോഗിക്കുക.

ഡിസൈനിൽ പറഞ്ഞിരിക്കുന്ന മെറ്റലും, നല്ല മണലും യൂസ് ചെയ്യുക. 

അതുവെച്ച് ഡിസൈനിൽ പറയുന്ന കോൺക്രീറ്റ് മിക്സ് ഉണ്ടാക്കി നന്നായി  വൈബ്രേറ്റർ പിടിച്ചു കൊണ്ട് കറക്റ്റ് ആയിട്ട് ചെയ്യുക എന്നുള്ളത് തന്നെയാണ് ലീക്കേജ് ഉണ്ടാക്കുവാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.

കൂടാതെ കോൺക്രീറ്റിലും പ്ലാസ്റ്ററിങ്ങിലും വാട്ടർ പ്രൂഫിങ് കെമിക്കലുകൾ യൂസ് ചെയ്യുക എന്നതാണ്. 

Dr.Fixit, Fosroc Nitobond എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന അത്തരം രാസവസ്തുക്കളാണ്.