hamburger
nishad cp

nishad cp

Home Owner | Kannur, Kerala

സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞ് എത്ര മണിക്കൂറിന് ശേഷമാണ് വെള്ളം നനയ്ക്കേണ്ടത്? കോൺക്രീറ്റ് കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ബണ്ട് കെട്ടി. വൈകുന്നേരമാണ് വെള്ളം കെട്ടിനിർത്തുന്നത് അതുവരെ ഡ്രൈയായി നിർത്തുന്നതിൽ തെറ്റുണ്ടോ?
likes
0
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10 hrs ആണ് കോൺക്രീറ്റിൻ്റെ final setting , വളരെ temperature കൂടുതൽ ഉള്ള സമയത്താണ് കോൺക്രീറ്റ് എങ്കിൽ നാം 2 - 3 മണിക്കൂർ കഴിഞ്ഞ് ( കൈ കൊണ്ട് അമർത്തുമ്പോൾ പാട് കാണാത്ത അവസ്ഥ ) വെള്ളം spray ചെയ്ത് കൊടുക്കുന്നത് നല്ലതാണ് . താങ്കൾ പിറ്റേ ദിവസം ബണ്ട് കെട്ടുന്നതിന് മുമ്പായി നല്ലവണ്ണം നനയ്ക്കുക , ബണ്ട് ഉണങ്ങുന്നതു വരെ നനഞ്ഞ ചാക്കുകൾ ആ കണ്ണങ്ങളിൽ ഇട്ട് ( കള്ളികൾ ) wetting നടത്തുക, വരമ്പുകൾ ഉണങ്ങിയതിന് ശേഷം പൂർണ്ണമായി വെള്ളം നിർത്തുക.

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

https://youtu.be/OZdgfq-kLYE

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇതിലെ ഒരു Sentence മാത്രം ശ്രദ്ധിക്കാം.. "Lower the Water cement ratio higher is the strength and durability of concrete. Slight variation in water Cement ratio can cause considerable reduction in strength and very significant reduction in durability.!! " Set ആകാത്ത cement ൽ ചേർക്കുന്ന ഓരോ തുള്ളി ജലവും Water cement ratio കൂടാനേ ഉപകരിക്കൂ..!!!

ഇതിലെ ഒരു Sentence മാത്രം ശ്രദ്ധിക്കാം.. "Lower the Water cement ratio higher is the strength and durability of concrete. Slight variation in water Cement ratio can  cause considerable reduction in strength and very significant reduction in durability.!! " Set ആകാത്ത cement ൽ ചേർക്കുന്ന ഓരോ തുള്ളി ജലവും Water cement ratio കൂടാനേ ഉപകരിക്കൂ..!!!
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ വെള്ളം Spray ചെയ്യണം എന്നുള്ളത് പുതിയ അറിവാണ്. Set ആകാത്ത concrete ൽ വെള്ളം Spary ചെയ്താൽ concrete ലെ water cement ratio പരിധിയിൽ കൂടുകയും Concrete ൻ്റെ durability യെയും Strength നെ ബാധിക്കുകയും ചെയ്യും എന്നാണ് ഇതുവരെ കിട്ടിയ അറിവുകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും ഒക്കെ മനസ്സിലാക്കിയതും.(ഇങ്ങനെ ചെയ്യാൻ ഏതെങ്കിലും authentic publication ലോ code കളിലോ Guidelines ഉണ്ടെങ്കിൽ ഇവിടെ upload ചെയ്യുമോ.? Plastic Sheet ഇട്ടു മൂടിയ ശേഷം അതിനു പുറമേ വെള്ളം Spray ചെയ്യാം എന്നല്ലാതെ ഒരു authentic code കളിലും set ആകാത്ത കോൺക്രീറ്റ് Surface ൽ വെള്ളം Spray ചെയ്യാൻ പറയുന്നില്ല.!!!

Rafeeq Kavungal
Rafeeq Kavungal

Civil Engineer | Malappuram

കോൺക്രീറ്റ് curing ചെയ്യുന്നത് എന്തിനാണെന്ന് നാം ആദ്യം മനസ്സിലാക്കണം , കോൺക്രീറ്റ് നനയ്ക്കുന്നത് കോൺക്രിറ്റിനു വെള്ളം കൊടുയ്ക്കുന്നതെല്ല മറിച്ച് കോൺക്രീറ്റ് mix ചെയ്യുമ്പോൾ നാം കൊടുക്കുന്ന വെള്ളം അതിന്റെ setting period ൽ നഷ്ട്ട പ്പെട്ട് പോകാതിരിക്കാന്നാണ്. initial സെറ്റിങ് ആയാൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം, വെയിലേൽപ്പിക്കാതെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടാൽ ഏറ്റവും നല്ലത്. പ്രാക്ടിക്കൽ ആയി പറയുക യാണെങ്കിൽ കോൺക്രീറ്റ് കഴിഞ്ഞു initial സ്റ്റേജ് കഴിഞ്ഞു കൈകൊണ്ട് ജസ്റ്റ് പ്രസ്സ് ചെയ്ത് നോക്കുക ,അടയാളം വരുന്നില്ല എങ്കിൽ അ സമയം മുതല് മുകളിൽ വെള്ളം നിർത്താം, ഇങ്ങനെ ചെയ്താൽ ചെറിയ cracks ഒഴിവാക്കാം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അടുത്ത കാലത്ത് FB ഗ്രൂപ്പിൽ ഒരു സുഹൃത്ത് ചിലസംശയങ്ങൾ ഉയർത്തി കൊണ്ട് curing വിഷയവുമായി ബന്ധപ്പെടുത്തിയുള്ള ഒരു Post കണ്ടിരുന്നു. "എന്തുകൊണ്ടാണ് cement work കൾക്ക് പ്രത്യേകിച്ച് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞ് Gulf പോലുള്ള വിദേശ രാജ്യങ്ങളിൽ Curing ചെയ്യാതെ ബഹുനില കെട്ടിടങ്ങൾ വേഗത്തിൽ പടുത്തുയർത്തുന്നുവെന്നും അദ്ദേഹത്തിൻ്റെ അടുത്തു പണിഞ്ഞ അംബരചുംബിയായ കെട്ടിടം curing ഇല്ലാതെ സമയബന്ധിതമായി തീർക്കുമ്പോൾ അദ്ദേഹത്തിൻ്റെ സംശയത്തിന് പ്രസക്തിയില്ലേ ......?. ഇവിടെ പ്രതികരിക്കാറുള്ള ചിലർ 7 ദിവസം, ചിലർ 14 ദിവസം, മറ്റുചിലർ 21, 28 ദിവസം വരെ തന്നെ curing വേണം എന്നൊക്കെ അവരവരുടെ അനുഭവം പങ്കുവെച്ചു കൊണ്ട് പ്രതികരിക്കാറുണ്ട്. നമ്മൾകോൺക്രീറ്റ് mixing ന് key ingredient ആയ കുടിവെള്ളത്തിനു സമാനമായ ജലം ഉപയോഗിക്കുമ്പോൾ curing നും അതേ quality യിലുള്ള ശുദ്ധജലം ഉപയോഗിക്കണമെന്നാണ് എൻ്റെ അഭിപ്രായം. വെള്ളം കെട്ടി നിർത്തുന്ന curing method പാടെ ഒഴിവാക്കി കൊണ്ട് അംബരചുംബികളായ കെട്ടിടങ്ങൾ വിദേശ രാജ്യങ്ങളിൽ സമയബന്ധിതമായി പണി തീർത്തു് എങ്ങനെ ഉപയോഗയോഗ്യമാക്കുന്നു. എന്ന് വിശദീകരിക്കാം, ഇനിനെ സംബന്ധിച്ച് കൂടുതൽ ചർച്ചയുമാകാം. എന്താണ് curing ? എന്തിനാണ് curing ചെയ്യുന്നത്.? വെള്ളം കെട്ടി നിറുത്താത്ത രീതിയിലുള്ള curing സംവിധാനം എന്താണ്,എങ്ങനെയാണ്? എന്നൊക്കെ ചർച്ച ചെയ്യാം... Civil Engineering ൽ Concrete നും RCC വർക്കുകൾക്കും ഉള്ള Detailed Specifications IS Code Guidelines അനുസരിച്ചാണ് ഇന്ത്യയിൽ ചെയ്ത് വരുന്നതു്. Curing മൂന്നു രീതിയിൽ ആവാം. 1. വെള്ളം കെട്ടി നിർത്തുന്ന Ponding method. 2. ആവി ഉപയോഗിച്ചുള്ള Steam curing . (ഇതു രണ്ടും moist curing ൽ പെടുന്നു.) 3. Membrane curing:( By spraying approved curing compounds after casting R.c.c). കോൺക്രീറ്റ് Casting നു ശേഷം ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ Binding material ആയ cement ൽ അടങ്ങിയ പ്രധാന Chemical ആയ കാൽസ്യം സിലിക്കേറ്റും, മറ്റു binding ingredients ലും hydration(ജലം ചേർക്കുമ്പോൾ ഉണ്ടാകുന്ന chemical reaction) മൂലം generate ചെയ്യുന്ന അമിതചൂട്‌ നെ നിയന്ത്രിക്കുന്നതിനാണ് Curing ആവശ്യമാകുന്നത്. കോൺക്രീറ്റ് mixing നുപയോഗിച്ച ജലം തന്നെ സംരക്ഷിച്ചു കൊണ്ട് concrete ലെ ജലാംശം നഷ്ടപ്പെടുന്നത് തടയുന്ന രീതിയാണ് Membrane curing. Concrete ൻ്റെ initial setting കഴിയുമ്പോൾ Engineers ൻ്റെ നിർദ്ദേശാനുസരണം അംഗീകാരമുള്ള curing compound കൾ Spray ചെയ്ത് കൊണ്ട് exposed Surface മുഴുവനും ജല ബാഷ്പീകരണം തടയുന്ന ഒരു ആവരണം സൃഷ്ടിച്ച് കോൺക്രീറ്റിൽ അടങ്ങിയ ജലസാന്നിധ്യം അതിന്ആവശ്യാനുസരണമുള്ള Strength നേടുന്നതു വരെ ചൂടിനെ കണ്ട്രോൾ ചെയ്തു കൊണ്ട് സാധ്യമാക്കുന്നു. Gulf രാജ്യങ്ങളിലും അതുപോലെ അത്യുഷ്ണമുള്ളതും ആവശ്യാനുസരണംശുദ്ധജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ഈ രീതിയിലുള്ള curing രീതിയാണ് പ്രായോഗികം. ശുദ്ധജലം ലഭ്യമല്ലാത്ത ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിലും ഇത് ആവശ്യമായി വരുന്നു. പക്ഷേ മറ്റു രീതികളിലുള്ള moist curing രീതി തന്നെയാണ് ചിലവു കുറഞ്ഞതും കൂടുതൽ വിജയകരവും ആയി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും എഴുതിയപ്പോൾ plain concrete നും RCC Structural element കൾക്കും Moist curing IS 456 - 2000 guidelines അനുസരിച്ച് എത്ര ദിവസം വേണം എന്നതുകൂടി ഓർമപ്പെടുത്താം. 1.Plain concrete ന് OPC grade എങ്കിൽ 10 ദിവസം. PPC/ Blended grade ന് 14 days വരെ. 2. All RCC works, സിമൻറ് OPC grade എങ്കിൽ മിനിമം 7 ദിവസവും,PPC grade ന് 10 ദിവസവും, Blended cement ന് 14 ദിവസവും മതിയാകും. രണ്ടു ദിവസം കൂടുതൽ നനച്ചാലും നല്ലതു തന്നെ. Concrete cubes 28 ദിവസം കൊണ്ടു gain ചെയ്യുന്ന Strength test ചെയ്യാൻ 28 ദിവസം വെളളത്തിൽ സൂക്ഷിച്ച ശേഷം ആകണം എന്നുള്ളത് RCC work execution നും വേണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളും ഗ്രൂപ്പുകളിലൂടെ കാണാറുണ്ട്. സംശയം ദൂരീകരിക്കാനായി IS 456-2000 ൽ curing guidelines നെ കുറിച്ചു വിശദീകരിക്കുന്ന Page കൂടി ഇതോടൊപ്പം Post ചെയ്യുന്നു. സാധാരണ ഊഷ്മാവുളള കാലാവസ്തയിൽ മിനിമം curing period കഴിഞ്ഞാലും Concrete ൽ അടങ്ങിയ cement, അന്തരീക്ഷത്തിൽ ഉള്ള ജലാംശം സ്വീകരിച്ചു കൊണ്ട് Graph ൽ കാണിച്ചിരിക്കുന്ന കാലയളവിൽ grade അനുസരിച്ച് 125 % ത്തിനു മേൽ compressive strength gain ചെയ്യും എന്നാണ് graphസൂചിപ്പിക്കുന്നത്.(OPC/PPC grade കളിലുള്ള Cement ഉപയോഗിക്കുമ്പോൾinitial setting 30 മിനിട്ടിലും, Final setting 600 മിനിട്ടിലും(10 മണിക്കൂറിലും) സംഭവിക്കേണ്ടതുണ്ട് എന്നാണു് IS code ൽ പറയുന്നത്. https://koloapp.in/discussions/1628949117 ( കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ വെള്ളം Spary ചെയ്താൽ set ആകാത്ത concrete ലെ water cement ratio പരിധിയിൽ കൂടുകയും Concrete ൻ്റെ durability യെയും Strength നെ ബാധിക്കുകയും ചെയ്യും. plastic Sheet ഇട്ടു മൂടിയ ശേഷം അതിനു മേൽ വെള്ളം Spray ചെയ്യാം എന്നല്ലാതെ ഒരു authentic code കളിലും set ആകാത്ത കോൺക്രീറ്റ് Surface ൽ വെള്ളം Spray ചെയ്യാൻ പറയുന്നില്ല.!!!

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

ഏത് സി മന്റ് ആണ് 10 മണിക്കൂർ

Afsar  Abu
Afsar Abu

Civil Engineer | Kollam

{{1628540220}}Exactly 👍🏻👍🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store