N UNNIKRISHNAN NAIR
206
Followers
0
Posts
10
Following

N UNNIKRISHNAN NAIR

profession icon   Civil Engineer · 15 Years map iconAlappuzha, Kerala

Services Provided

Retired Civil Engineer from Dept :of: Telecommunication (Govt of India) & PSU up to 2017.Executed many Building projects, Communication towers,Maintenance of buildings, Planning, Estimation, Tendering process ,valuation of buildings , execution of Civil works etc etc.( അറിവുകൾ പകർന്നു നൽകുമ്പോൾ കൂടുതൽ പുതിയ അറിവുകൾ ലഭിക്കുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം. "Oversight mistakes are possible to all ,but it may misguide others... " തെറ്റായ സന്ദേശം ഷെയർ ചെയ്യാതിരിക്കാൻ, Profile follow ചെയ്യുന്നവർ ഞാൻ Post ചെയ്തിട്ടുള്ള വിഷയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവ ശ്രദ്ധയിൽ പെട്ടാൽ comment ആയോ, message ആയോ എൻ്റെ ശ്രദ്ധയിൽ പെടുത്തണമെന്നു് കൂടി request ചെയ്യുന്നു.). Thanks.

No more pages to load

No more pages to load

about me iconAbout

workplace iconCompany

Self-Employed

address iconAddress

-

Pincode

690514

languages iconLanguages I Speak

English

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

വാസ്തു അനുസരിച്ച് എത്ര സ്റ്റെപ്പാണ് സിറ്റൗട്ടിൽ കൊടുക്കേണ്ടത്? . https://koloapp.in/discussions/1628917103
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

അടുത്ത കാലത്ത് FB ഗ്രൂപ്പിൽ ഒരു സുഹൃത്ത് ചിലസംശയങ്ങൾ ഉയർത്തി കൊണ്ട് curing വിഷയവുമായി ബന്ധപ്പെടുത്തിയുള്ള ഒരു Post കണ്ടിരുന്നു. "എന്തുകൊണ്ടാണ് cement work കൾക്ക് പ്രത്യേകിച്ച് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞ് Gulf പോലുള്ള വിദേശ രാജ്യങ്ങളിൽ Curing ചെയ്യാതെ ബഹുനില കെട്ടിടങ്ങൾ വേഗത്തിൽ പടുത്തുയർത്തുന്നുവെന്നും അദ്ദേഹത്തിൻ്റെ അടുത്തു പണിഞ്ഞ അംബരചുംബിയായ കെട്ടിടം curing ഇല്ലാതെ സമയബന്ധിതമായി തീർക്കുമ്പോൾ അദ്ദേഹത്തിൻ്റെ സംശയത്തിന് പ്രസക്തിയില്ലേ ......?. ഇവിടെ പ്രതികരിക്കാറുള്ള ചിലർ 7 ദിവസം, ചിലർ 14 ദിവസം, മറ്റുചിലർ 21, 28 ദിവസം വരെ തന്നെ curing വേണം എന്നൊക്കെ അവരവരുടെ അനുഭവം പങ്കുവെച്ചു കൊണ്ട് പ്രതികരിക്കാറുണ്ട്. നമ്മൾകോൺക്രീറ്റ് mixing ന് key ingredient ആയ കുടിവെള്ളത്തിനു സമാനമായ ജലം ഉപയോഗിക്കുമ്പോൾ curing നും അതേ quality യിലുള്ള ശുദ്ധജലം ഉപയോഗിക്കണമെന്നാണ് എൻ്റെ അഭിപ്രായം. വെള്ളം കെട്ടി നിർത്തുന്ന curing method പാടെ ഒഴിവാക്കി കൊണ്ട് അംബരചുംബികളായ കെട്ടിടങ്ങൾ വിദേശ രാജ്യങ്ങളിൽ സമയബന്ധിതമായി പണി തീർത്തു് എങ്ങനെ ഉപയോഗയോഗ്യമാക്കുന്നു. എന്ന് വിശദീകരിക്കാം, ഇനിനെ സംബന്ധിച്ച് കൂടുതൽ ചർച്ചയുമാകാം. എന്താണ് curing ? എന്തിനാണ് curing ചെയ്യുന്നത്.? വെള്ളം കെട്ടി നിറുത്താത്ത രീതിയിലുള്ള curing സംവിധാനം എന്താണ്,എങ്ങനെയാണ്? എന്നൊക്കെ ചർച്ച ചെയ്യാം... Civil Engineering ൽ Concrete നും RCC വർക്കുകൾക്കും ഉള്ള Detailed Specifications IS Code Guidelines അനുസരിച്ചാണ് ഇന്ത്യയിൽ ചെയ്ത് വരുന്നതു്. Curing മൂന്നു രീതിയിൽ ആവാം. 1. വെള്ളം കെട്ടി നിർത്തുന്ന Ponding method. 2. ആവി ഉപയോഗിച്ചുള്ള Steam curing . (ഇതു രണ്ടും moist curing ൽ പെടുന്നു.) 3. Membrane curing:( By spraying approved curing compounds after casting R.c.c). കോൺക്രീറ്റ് Casting നു ശേഷം ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ Binding material ആയ cement ൽ അടങ്ങിയ പ്രധാന Chemical ആയ കാൽസ്യം സിലിക്കേറ്റും, മറ്റു binding ingredients ലും hydration(ജലം ചേർക്കുമ്പോൾ ഉണ്ടാകുന്ന chemical reaction) മൂലം generate ചെയ്യുന്ന അമിതചൂട്‌ നെ നിയന്ത്രിക്കുന്നതിനാണ് Curing ആവശ്യമാകുന്നത്. കോൺക്രീറ്റ് mixing നുപയോഗിച്ച ജലം തന്നെ സംരക്ഷിച്ചു കൊണ്ട് concrete ലെ ജലാംശം നഷ്ടപ്പെടുന്നത് തടയുന്ന രീതിയാണ് Membrane curing. Concrete ൻ്റെ initial setting കഴിയുമ്പോൾ Engineers ൻ്റെ നിർദ്ദേശാനുസരണം അംഗീകാരമുള്ള curing compound കൾ Spray ചെയ്ത് കൊണ്ട് exposed Surface മുഴുവനും ജല ബാഷ്പീകരണം തടയുന്ന ഒരു ആവരണം സൃഷ്ടിച്ച് കോൺക്രീറ്റിൽ അടങ്ങിയ ജലസാന്നിധ്യം അതിന്ആവശ്യാനുസരണമുള്ള Strength നേടുന്നതു വരെ ചൂടിനെ കണ്ട്രോൾ ചെയ്തു കൊണ്ട് സാധ്യമാക്കുന്നു. Gulf രാജ്യങ്ങളിലും അതുപോലെ അത്യുഷ്ണമുള്ളതും ആവശ്യാനുസരണംശുദ്ധജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ഈ രീതിയിലുള്ള curing രീതിയാണ് പ്രായോഗികം. ശുദ്ധജലം ലഭ്യമല്ലാത്ത ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിലും ഇത് ആവശ്യമായി വരുന്നു. പക്ഷേ മറ്റു രീതികളിലുള്ള moist curing രീതി തന്നെയാണ് ചിലവു കുറഞ്ഞതും കൂടുതൽ വിജയകരവും ആയി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും എഴുതിയപ്പോൾ plain concrete നും RCC Structural element കൾക്കും Moist curing IS 456 - 2000 guidelines അനുസരിച്ച് എത്ര ദിവസം വേണം എന്നതുകൂടി ഓർമപ്പെടുത്താം. 1.Plain concrete ന് OPC grade എങ്കിൽ 10 ദിവസം. PPC/ Blended grade ന് 14 days വരെ. 2. All RCC works, സിമൻറ് OPC grade എങ്കിൽ മിനിമം 7 ദിവസവും,PPC grade ന് 10 ദിവസവും, Blended cement ന് 14 ദിവസവും മതിയാകും. രണ്ടു ദിവസം കൂടുതൽ നനച്ചാലും നല്ലതു തന്നെ. Concrete cubes 28 ദിവസം കൊണ്ടു gain ചെയ്യുന്ന Strength test ചെയ്യാൻ 28 ദിവസം വെളളത്തിൽ സൂക്ഷിച്ച ശേഷം ആകണം എന്നുള്ളത് RCC work execution നും വേണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളും ഗ്രൂപ്പുകളിലൂടെ കാണാറുണ്ട്. സംശയം ദൂരീകരിക്കാനായി IS 456-2000 ൽ curing guidelines നെ കുറിച്ചു വിശദീകരിക്കുന്ന Page കൂടി ഇതോടൊപ്പം Post ചെയ്യുന്നു. സാധാരണ ഊഷ്മാവുളള കാലാവസ്തയിൽ മിനിമം curing period കഴിഞ്ഞാലും Concrete ൽ അടങ്ങിയ cement, അന്തരീക്ഷത്തിൽ ഉള്ള ജലാംശം സ്വീകരിച്ചു കൊണ്ട് Graph ൽ കാണിച്ചിരിക്കുന്ന കാലയളവിൽ grade അനുസരിച്ച് 125 % ത്തിനു മേൽ compressive strength gain ചെയ്യും എന്നാണ് graphസൂചിപ്പിക്കുന്നത്.(OPC/PPC grade കളിലുള്ള Cement ഉപയോഗിക്കുമ്പോൾinitial setting 30 മിനിട്ടിലും, Final setting 600 മിനിട്ടിലും(10 മണിക്കൂറിലും) സംഭവിക്കേണ്ടതുണ്ട് എന്നാണു് IS code ൽ പറയുന്നത്.
അടുത്ത കാലത്ത് FB | Kolo
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം. https://koloapp.in/discussions/1628978461

"ഒരു കെട്ടിടത്തിൽ | Kolo