hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

മെയിൻ സ്ലാബ് ചെയ്യുവാൻ ഉള്ള കോൺക്രീറ്റ് മിക്സ് 1:2:4 പോരേ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?.
likes
1
comments
7

Comments


Ramith p
Ramith p

Civil Engineer | Kasaragod

1: 1.5: 3.. ith m20 anu.. but in practical 32 vare okke ithinte strength kittunnund.. depends on cement brand.. so major issue illa.. but concrete tym il honeycomb undavan chance kooduthal.. that will also reduce durability

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇന്ത്യയിലെ മിക്ക state കളും ഭൂചലന സാധ്യതയുളള്ളxxxxxxxxx seismic zone കളിലോ അതിനടുത്തുള്ള പ്രദേശങ്ങളോ ആണ്.മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉണ്ടായ ഭൂകമ്പങ്ങളാണ് റിസർച്ചുകൾക്കും പഠനങ്ങൾക്കും ശേഷം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ഇന്ത്യയിൽ ഭൂകമ്പ പ്രതിരോധശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള Structural design നൊപ്പം RCC mix ന് Design mix M 20, അല്ലെങ്കിൽ Nominal mix 1: 1.50: 3 യിൽമിനിമം വേണമെന്ന നിബന്ധന IS 456 ൽ ഉൾപ്പെടുത്തിയത്. Nominal mix 1:2:4ചെയ്യുന്ന ചിലവിൽ ചെറിയ ഒരു വ്യത്യാസത്തിൽ ഒരു ബാഗ് സിമൻ്റ് കൂടി ഉപയോഗിച്ച് M 20 mix Reputed Lab കളിൽ Design ചെയ്തു കിട്ടും. കോൺക്രീറ്റിനുപ യോഗിക്കേണ്ട സിമൻറും, മണലും, graded മെറ്റെലിൻ്റെയും സാമ്പിൾ തന്നെ കോൺക്രീറ്റിംഗിന് തീരുമാനിക്കുന്ന Date കൾക്കു ഒരു മാസം മുമ്പുതന്നെ Labൽ എത്തിച്ചു കൊണ്ട് നമ്മൾ ചെയ്യാനുദ്ദേശിക്കുന്ന കോൺക്രീറ്റിൻ്റെ Grade M 20 ക്കു മേലെ തന്നെ കിട്ടുമെന്നുറപ്പാക്കി കൊണ്ട് നമ്മുടെ വീടിൻ്റെയും life long stability ensure ചെയ്യാം.

Er K A Muhamed kunju
Er K A Muhamed kunju

Civil Engineer | Kottayam

IS 456 പ്രകാരം RCC ക്ക് വേണ്ട മിനിമം മിക്സ്‌ M 20 ആക്കിയിട്ടുണ്ട്. സാധാരണ വീടുകൾക്കുള്ള ബീമിനും സ്ലാബിനും അതിൽ വരാവുന്ന ഭാരം താങ്ങാൻ M15 മതിയെങ്കിലും ദീർഘ കാല നിലനിൽപ്, കോൺക്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാവുന്ന നോട്ടക്കുവ്, കോൺക്രീറ്റ് ചെയ്യാൻ എളുപ്പത്തിന് വേണ്ടി കൂടുതൽ വെള്ളം, മണൽ എന്നിവ ചേർക്കുന്ന പ്രവണത തുടങ്ങിയവ കരുതിയാണ് ഇങ്ങനെ ആക്കിയത് എന്ന് മനസ്സിലാക്കുന്നത്. അതേ IS കോഡിൽ തന്നെ M20 ക്ക് 1:1.15:3 യും M 15 ന് 1:2:4 ആണ് പറയുന്നത്. ഒരു ബാഗ് സിമന്റ്‌ 1.25 Cft എന്ന കണക്കിന് M 15 ന് മണൽ 2.50 Cft. 20 mm മെറ്റൽ 5.00 Cft. ഏകദേശം 25 ltr. വെള്ളം എന്നിവയാണ് വേണ്ടി വരിക. മണൽ നാന്നായി ഉണങ്ങിയതോ അല്ലെങ്കിൽ നന്നായി വെള്ളമുള്ളതോ എങ്കിൽ ആണ് ഈ കണക്ക്. മണൽ ചെറുതായി ഈർപ്പമുള്ളതെങ്കിൽ ഈർപ്പത്തിന്റെ തോതനുസരിച്ചു ആകെയുള്ളതിന്റെ മൂന്നിൽ ഒന്ന് വരെ അധികമായി ചേർക്കേണ്ടിയും വരും. M 20 കിട്ടാൻ കോഡ് പ്രകാരം ഒരു ബാഗ് സിമന്റ്‌ന് ഏതാണ്ട് 2 Cft മണൽ 3.75 -4.0 Cft. 20 mm മെറ്റൽ 23 ltr. വെള്ളം എന്നിവയാണ് വേണ്ടത്. അനുഭവത്തിൽ നിന്നും സിമന്റ്‌ ഏതായാലും മെറ്റലും മണലും നല്ല grading ഉള്ളതെങ്കിൽ മണലിലും മെറ്റലിലും ഉള്ള വെള്ളം ഉൾപ്പെടെ 25 ൽ കവിയാതെ വെള്ളവുമെങ്കിൽ വൈബ്രേറ്റ് ചെയ്തു ഇടുന്ന കോൺക്രീറ്റ് ന് 1:2:4 എങ്കിലും M 20 യുടെ അടുത്ത് strength കിട്ടും. അതായത് ഒരു ബാഗ് സിമന്റ്‌ കൊണ്ട് 6 Cft. കോൺക്രീറ്റ് കിട്ടും. 1:1.5:3 മിക്സ്‌ എങ്കിൽ മുകളിൽ പറഞ്ഞ കണക്കനുസരിച്ചു മെറ്റലും മണലും ഇട്ടാൽ ഒരു ബാഗ് സിമന്റ്‌ ന് ഏകദേശം 4.50 Cft. ആണ് കോൺക്രീറ്റ് കിട്ടുക. grading ഉള്ള മെറ്റലും മണലുമെങ്കിൽ ഇതിന് ഏകദേശം M28 - M30 വരെയാകാം. ഇപ്പോൾ കിട്ടുന്ന മെറ്റലും മണലും ഒരേ വലിപ്പമുള്ളവ ആയതിനാൽ മുകളിൽ പറഞ്ഞ ബലം കിട്ടണമെന്നില്ല. എന്നാൽ 20 mm മെറ്റലിന്റെ കൂടെ 10 mm, 6 mm എന്നിവയും M sand ന്റെ കൂടെ P Sand കൂടി പരിചയമുള്ള ഒരു എഞ്ചിനീയരുടെ മേൽനോട്ടത്തിൽ മിക്സ്‌ ചെയ്തു അവയിലുള്ള വെള്ളത്തിന്റെ അളവ് നിരീക്ഷിച്ചു അധികം വേണ്ട മണലും വെള്ളവും ചേർത്ത് വൈബ്രേറ്റ് ചെയ്യുകയെങ്കിൽ 1:2:4 മതിയാവും ഇപ്പോഴും. അതിനാൽ പരിചയ സമ്പന്നനായ ഒരു എഞ്ചിനീയരുടെ മുഴുവൻ സമയ മേൽനോട്ടം ഇല്ലെങ്കിൽ, M20 കിട്ടുമെന്ന് ഉറപ്പിക്കാനും ചോർച്ച ഇല്ലാതാവാനും 1:1.5: ചെയ്യൽ ആണ് ഉത്തമം. ഏതിനായാലും അളവ് കുട്ടക്കണക്കിന് ആകാതെ അതിനായി ആദ്യാവസാനം ഒരു പെട്ടി ഉപയോഗിക്കേണ്ടതും ഉടമസ്ഥൻ അല്ലെങ്കിൽ ഉത്തരവാദിത്തം ഉള്ള ഒരാൾ അളവ് നിരീക്ഷിക്കേണ്ടതുമാണ്. കുട്ട ക്കണക്കിനായാൽ എല്ലായിടത്തും ഒരേ മിക്സ്‌ ആണെന്ന് ഉറപ്പിക്കാനാവില്ല. പണിക്കാരുടെ എണ്ണമോ ആളവോ വിശ്വസിക്കത്തക്കതെല്ല എന്ന് മനസ്സിലാകണം. സ്ലാബിന്റെ എല്ലായിടത്തും ഒരേ മിക്സ്‌ ആയിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു മിക്സ്‌ മോശമായാൽ മതി സ്വർണമാല വാഴനാരു കൊണ്ട് കെട്ടിയതു പോലാകും. രണ്ടര അടി നീളം, ഒരടി വീതി, ഒരടി പൊക്കമുള്ള പെട്ടിയിൽ ഒരു പെട്ടി കൂമ്പി മണലും രണ്ട് പെട്ടി വടിച്ചു മെറ്റലും ഇട്ടാൽ ഒരു ബാഗ് സിമന്റ്‌ നുള്ള 1:2:4 ന്റെ ഒരു കൂട്ടാവും. രണ്ടടി നീളവും ഒരടി വീതിയും ഒരടി പോക്കവുമുള്ള പെട്ടിയിൽ ഒരു പെട്ടി മണലും രണ്ട് പെട്ടി മെറ്റലും വടിച്ചിട്ടാൽ ഒരു ബാഗ് സിമെന്റിനുള്ള 1:1.5:3 മിക്സിനുള്ള ഒരു കൂട്ടാവും. ആളവു ഏതെന്നു പറയുന്നതിൽ അല്ല പ്രധാനം, site ൽ കിട്ടിയിരിക്കുന്ന മെറ്റലിന്റെയും മണല്ലിന്റെയും നിലവാരവും കോൺക്രീറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉള്ള വെള്ളത്തിന്റെ നിയന്ത്രണവും ആണ് പ്രധാനമായിട്ടുള്ളത്. ആവശ്യമുള്ള വെള്ളത്തെക്കാൾ ഒരു ലിറ്റർ വെള്ളം കൂടുന്നത് ബലത്തിന്റെ ആണെങ്കിലും ചോർച്ചയുടെ കാര്യത്തിൽ എങ്കിലും ഒരു കിലോ സിമന്റ്‌ കുറക്കുന്നതിനു തുല്യമാണെന്ന വസ്തുത അറിഞ്ഞിരിക്കുമല്ലോ..

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976246}} Concretemix നെ കുറിച്ച് ഞാൻ രണ്ടു മൂന്നു ദിവസം മുൻപ് ഈ പേജിൽ തന്നെ വിശദമായി എഴുതിയിരുന്നു. Kindly refer the same and the option to choose the mix is left to you.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1: 1.5:3 mix ആണ് നല്ലത് . എന്ത് ആയാലും quality control / monitoring & control എല്ലാ തലത്തിലും ( material selection ൽ ആയാലും workmanship ൽ ആയാലും ) ഉണ്ടായാലേ നാം ഉദ്ദേശിയ്ക്കുന്ന ഫലം ലഭിയ്ക്കൂ . റൂഫ് സ്ലാബ് വാർപ്പിന്നെങ്കിലും പരീക്ഷണങ്ങൾ നടത്താതെ ഒരു Expert ൻ്റെ സഹായം തേടുക.

Sujith  K U
Sujith K U

Civil Engineer | Thrissur

M15 mix anu 1:2:4 mainslab nu veedukalk ith mathiyavum pakshe mixing and water cement ratio maximum correct cheyuka with a help of a site supervisor atleast at the concreting day.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

correct mix ആണേൽ 1:2:4 മതി. mix design ചെയ്തു ചെയ്യു....... material പ്രൊപോർഷൻ കര്യത്യമായാൽ durable ആണ് stable anu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store