hamburger
Nisar M

Nisar M

Home Owner | Palakkad, Kerala

മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ വാട്ടർപ്രൂഫ് കോൺക്രീറ്റിൽ മിക്സ്‌ ചെയ്യുന്നത് ഗുണം ചെയ്യുമോ?
likes
3
comments
4

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രൂഫ് അല്ല കോൺക്രീറ്റിൽ ചേർക്കുന്നത് . SBR/Admixture ആണ് . ഇത് SBR ആണെങ്കിൽ ഇത് കോൺക്രീറ്റിനൊപ്പം ഉപയോഗിക്കുമ്പോൾ കോൺക്രീറ്റിന്റെ താഴെ പറയുന്ന സവിശേഷതകൾ മെച്ചപ്പെടുന്നു .. ഒട്ടിപിടിക്കുവാനുള്ള കഴിവ് (Adhesion ) ഫ്ലെക്സറൽ ശക്തി (Flexural strength ) ജല പ്രതിരോധം (Water resistance ) എസ്‌ബി‌ആർ ലാറ്റെക്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ പറയാം 1, എസ്‌ബി‌ആർ ലാറ്റെക്സിനെ വാട്ടർപ്രൂഫിംഗ് ലെയർ / വാട്ടർപ്രൂഫിംഗ് കെമിക്കൽ ആയി കണക്കാക്കുവാൻ കഴിയില്ല . വാട്ടർപ്രൂഫിംഗ് നടക്കുന്ന സ്ഥലങ്ങളിൽ എസ്‌ബി‌ആർ ലാറ്റെക്സ് പ്രധാനമായും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് വാട്ടർപ്രൂഫിംഗ് ലെയറല്ല. വാട്ടർപ്രൂഫിംഗിന്റെ അല്ലെങ്കിൽ വാട്ടർപ്രൂഫിംഗിന്റെ സംരക്ഷണ പാളി മെച്ചപ്പെടുത്തുന്നതിനോ ഒരു ബോണ്ടിംഗ് ഏജന്റായോ മാത്രമെ SBR ലേറ്റക്സ് ഉപയോഗിക്കുവാൻ കഴിയു... എസ്‌ബി‌ആർ ലാറ്റെക്സിനെ ഒരു വാട്ടർപ്രൂഫിംഗ് ലെയറായി കണക്കാക്കാനാവില്ല. Admixture ആണെങ്കിൽ കോൺക്രീറ്റിൽ വെള്ളത്തിന്റെ അംശം കൂടുംതോറും (വാട്ടർ /സിമന്റ്‌ റേഷിയോ ) കോൺക്രീറ്റിന്റെ ക്വാളിറ്റി കുറഞ്ഞു ബിൽഡിങ്ങിന് ബലക്ഷയം, ക്രാക്ക് വരുവാൻ ഉള്ള ചാൻസുകൾ കൂടുന്നു സാദാരണ നമ്മൾ ഉപയോഗിക്കുന്ന M20 മിക്സിനു മാന്വൽ ആയി മിക്സ്‌ ചെയ്യുകയാണങ്കിൽ ഒരു bag സിമന്റിന് 25 മുതൽ 30 ലിറ്റർ വെള്ളം വേണം എന്നാണ്... ഇനി വെള്ളം കുറച്ചു 25 ലിറ്റർ എന്നത് 20 ലിറ്റർ ( 20% കുറവ് ) ആക്കിയാലോ വർക്ക്‌ബിലിറ്റി ഇല്ലാതെ കോൺക്രീറ്റ് ഹാർഡ് ആയി ഹണികൂമ്പ് പോലത്തെ ഡാമേജ്കൾ കോൺക്രീറ്റ്നു ഉണ്ടാകും...ഇവിടെയാണ് നമ്മുടെ ആഡ്മിക്സ്ച്ചർ ഉപയോഗിക്കുവാൻ കഴിയുക... 20 ലിറ്റർ വെള്ളം ഒരു bag സിമന്റിന് ഉപയോഗിക്കുകയും 200 ml ആഡ്മിക്സ്ച്ചർ അതിലേക്ക് ഒഴിക്കുകയും ചെയ്യുമ്പോൾ കോൺക്രീറ്റ് ഹാർഡ് ആകാതെ വർക്ക്‌ബിലിറ്റി കിട്ടുകയും എന്നാൽ ക്വാളിറ്റി കൂടുകയും ചെയ്യുന്നു.

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

each bag cement add 250 ml

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

yes

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store