അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു.
ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം.
Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
വളരെ informative ആയ കാര്യം ആണ് . വിദേശരാജ്യങ്ങളിൽ concrete കഴിഞ്ഞാൽ 200 microne ഉള്ള plastic ഉപയോഗിച്ച് cover ചെയ്യും , curing തീരുന്നതുവരെ അങ്ങനെ ( American standard follow ചെയ്യുന്ന gulf രാജ്യങ്ങളിൽ ) .കഴിവതും marrine ply ആണ് form work ന് ഉപയോഗിയ്ക്കുക leak/ bleeding അതിനാൽ വളരെ കുറയും , Ice ഇട്ടാണ് ( W/C ratio ക്രമീകരിച്ച് ) batching കഴിഞ്ഞ് RMC transit mixer ൽ കൊണ്ടുവരിക , 25-30 degree ൽ കൂടുതൽ temperature ( ambience ) വന്നാൽ concrete ചെയ്യില്ല , bulk pouring ഒക്കെ night ൽ ആയിരിയ്ക്കും. എന്തായാലും temperature മൂലം ഉണ്ടാകുന്ന ജലശോഷണം concrete നെ വളരെ ബാധിയ്ക്കുന്ന ഘടകമാണ് . നാം വളരെ ഗൗരവമായി ഈ വിഷയത്തിൽ ചിന്തിച്ചാൽ crack കൾ ഒഴിവാക്കാം.
മഴയില്ല എങ്കിലും ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ കോൺക്രീറ്റു ചെയ്യുമ്പോൾ കോൺക്രീറ്റിൽ ചേർത്ത ജലാംശം കോൺക്രീറ്റിൽ ഉണ്ടാകുന്ന ചൂടും വെയിലും ഏറ്റ് പെട്ടെന്ന് ബാഷ്പീകരിച്ചു നഷ്ടപ്പെടുകയും വിള്ളൽ വീഴുകയും ചെയ്യുന്നത് ദിവസവും Postകളായി FB groupകളിൽ വന്നു കൊണ്ടിരിക്കുന്നു. കോൺക്രീറ്റിൽ വെള്ളം കൂടുതൽ ചേർക്കുന്നതും കോൺക്രീറ്റു കഴിഞ്ഞു Final Set ആകുന്നതിനു മുമ്പും (10hrs) ഇതിനു പരിഹാരമാണെന്നു് തെറ്റിദ്ധരിക്കരുത്. അധികജലം ഗുണത്തേക്കാൾ ദോഷകരമാവും. SIab നു് വേണ്ട mininum reinforcement ൽ കുറഞ്ഞാലും ഈ പ്രവണതക്ക് കാരണമായേക്കാം.
Thank you all for viewing (10000 views in 4 days) and sharing this common defect due to a simple lapse for covering and protecting the exposed Surface for just 10 Hrs prior to commence curing (ponding) after casting your RCC slab.
Roy Kurian
Civil Engineer | Thiruvananthapuram

N UNNIKRISHNAN NAIR
Civil Engineer | Alappuzha
There is no Edit option to correct any oversight mistakes , when noticed at a later time. Please read as FLOOR SLAB & Roof SLAB instead of SIAB.
MANOJ KUMAR N
Civil Engineer | Palakkad
Really simple as well as informative 👍🏿
nikhil T jose
Home Owner | Malappuram
👍🏽