hamburger
Jyothi Ganesh

Jyothi Ganesh

Home Owner | Kottayam, Kerala

എന്റെ വീട്ടിൽ ടൈൽ ഇട്ടിട്ട് 2 കൊല്ലമായി. ഫസ്റ്റ് ഫ്ളോറിൽ ഇട്ട 4 ടൈലുകൾ ഇപ്പോൾ മുകളിലോട്ട് പൊങ്ങി വന്നു തനിയേ പൊട്ടിപ്പോയി . 😭. അതിന്റെ ചിത്രമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്...... ഒന്ന് പറഞ്ഞ് തരാമോ ?
likes
0
comments
6

Comments


ConstO Design
ConstO Design

Architect | Malappuram

Use 3mm spacer & fill with epoxy, use tile adhesives instead of cement grout

Shafi Sha
Shafi Sha

Flooring | Malappuram

Spicer itt appoxy itt cheyyanam

muneer km
muneer km

Flooring | Ernakulam

എയർ ഗ്യാപ് വന്നത് കൊണ്ട് സംഭവിച്ചതാണ്. ഇത് പൊളിച്ചു വീണ്ടും ചെയ്യുന്നതാണ് സേഫ്. ബോംബ് പോലെ പൊട്ടിത്തെറിക്കും. അടുത്ത് ആളുള്ള ടൈം ആണെങ്കിൽ ടങ്ങേര് ആണ്

Vinod kumar
Vinod kumar

Flooring | Thrissur

No Air gap . marble is Best

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ടൈലിങ് വർക് പഴയ തിയറി അനുസരിച്ചു ഉള്ള വർക് ചെയ്തതുകൊണ്ടാണ് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ..ഇപ്പോൾ ടൈലിന്റെ അളവും ഏത് ടൈൽ ആണ് ഫ്ലോർ ചെയ്യുന്നത് എന്നും നോക്കി gum സെലക്ട് ചെയ്ത് ന്യൂ ടെക്‌നോളജി വർക് ചെയ്യുന്ന ഞങ്ങളെ പോലുള്ള ടൈൽസ് വർക്കേഴ്സിനെ കൊണ്ടു ഫ്ലോറിങ് വർക് ചെയ്പ്പിക്കുക...അപ്പോൾ ഇങ്ങനുള്ളകുഴപ്പംഉണ്ടാകില്ല

Jyothi Ganesh
Jyothi Ganesh

Home Owner | Kottayam

Thank you so much

More like this

അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ   ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു.
 ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ  രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ  ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം.
Cement വെള്ളവുമായി ചേരുമ്പോൾ  മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക്  ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും  ചെയ്യുന്നു.  ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ  ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന  ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട്  Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു. ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം. Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store