ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.വീട് നിർമ്മാണത്തിനായി ഒരു പ്ലാൻ വരക്കേണ്ടത് അത്യാവശ്യ കാര്യമാണ്.

എന്നാൽ ഇലക്ട്രിക്കൽ വർക്കിനു വേണ്ടി വീട് നിർമിക്കുമ്പോൾ ഒരു പ്രത്യേക പ്ലാൻ ആവശ്യമാണ് എന്നത് പലർക്കുമറിയാത്ത കാര്യമായിരിക്കും.

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും പലപ്പോഴും ശരിയായ രീതിയിൽ ഇലക്ട്രിക്കൽ പ്ലാൻ ഇല്ലാത്ത വീടുകളിലാണ് ആവശ്യത്തിന് സ്വിച്ച് ബോർഡുകൾ, പ്ലഗ് പോയിന്റ് എന്നിവ ഇല്ലാത്ത അവസ്ഥ വരുന്നത്.

അതുകൊണ്ടുതന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ ഓരോ സ്ഥലത്തിനും എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ടോ അത്രയും പ്രാധാന്യം തന്നെ ഇലക്ട്രിക്കൽ വർക്കുമായി ബന്ധപ്പെട്ട പ്ലാനിനും നൽകേണ്ടതുണ്ട്.

വീട്ടുടമയുടെ ആവശ്യങ്ങൾ ചോദിച്ചറിഞ് പ്ലാൻ വരച്ചു നൽകുന്ന ഒരു ഇലക്ട്രീഷ്യന് കൊണ്ട് വേണം വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ പ്ലാൻ വര പ്പിയ്ക്കാൻ.

പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.

വീട്ടിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സെറ്റ് ചെയ്യേണ്ട ഭാഗങ്ങൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി അറിയുന്നയാൾ വീട്ടുടമയായിരിക്കും.

അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് ഒരു ഇലക്ട്രിക്കൽ പ്ലാൻ തയ്യാറാക്കി നൽകുക എന്നതാണ് പ്രാധാന്യമേറിയ കാര്യം.

മാത്രമല്ല ഇലക്ട്രിക്കൽ വർക്കിന് ആവശ്യമായ മെറ്റീരിയൽ, അവയുടെ ക്വാളിറ്റി ചെക്ക് ചെയ്യേണ്ട രീതി എന്നിവയെല്ലാം ഈ ഒരു ഘട്ടത്തിൽ ഉൾപ്പെടുന്നു.

പലരും ചിന്തിക്കുന്നത് ചുമരുകൾക്കുള്ളിൽ മറഞ്ഞു നിൽക്കുന്ന വയറുകൾക്ക് ക്വാളിറ്റി ആവശ്യമാണോ എന്നതായിരിക്കും.

നല്ല ക്വാളിറ്റി യിലുള്ള സ്വിച്ച് ബോർഡുകളും വയറും ഉപയോഗപ്പെടുത്തിയില്ല എങ്കിൽ അത് വീടിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണികൾ സൃഷ്ടിക്കാൻ കാരണമായേക്കാം.

മാത്രമല്ല കോൺക്രീറ്റിംഗ് സമയത്ത് നൽകേണ്ട പൈപ്പുകൾ കൃത്യമായി നൽകിയിട്ടില്ല എങ്കിൽ പിന്നീട് പൊളിച്ചു പണികൾ ആവശ്യമായിവരും. ഇലക്ട്രിക്കൽ വർക്കുകൾക്ക് ആവശ്യമായ മെറ്റീരിയൽ പർച്ചേസ് ചെയ്യുമ്പോൾ വിദഗ്ധരായ ആളുകളുടെ സഹായം, വീട് ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്ന വ്യക്തി എന്നിവരെ ആശ്രയിക്കാവുന്നതാണ്. ഉപയോഗിക്കുന്ന വയറിംഗ് മെറ്റീരിയലിന് മാത്രമല്ല സ്വിച്ച് ബോർഡ്, പ്ലഗ്ഗ്, MCB എന്നിവ തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ക്വാളിറ്റി കുറഞ്ഞ സ്വിച്ചുകൾ,ഫാൻ റെഗുലേറ്റർ എന്നിവ തിരഞ്ഞെടുക്കുന്നത് പെട്ടെന്ന് കേടായി പോകുന്നതിന് കാരണമാകും. സ്വിച്ച് ബോർഡ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോഴും നല്ല പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചവ നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മരത്തിൽ ഉള്ള ബോർഡുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ ചിതലരിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ

വീടിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് സ്വിച്ച് ബോർഡ് നൽകേണ്ടത് എന്ന് പ്ലാനിൽ ഉൾപ്പെടുത്തണം. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റ് നൽകുമ്പോൾ അതോടൊപ്പം വരുന്ന സൗണ്ട് ബാറുകൾ, സ്പീക്കറുകൾ എന്നിവയുടെ വയറിങ്ങിന് ആവശ്യമായ പ്ലഗ് പോയിന്റ് കളും നൽകാനായി ശ്രദ്ധിക്കണം. ബെഡ്റൂ മുകളിൽ എത്ര ലൈറ്റ് വേണം എന്നതിന് അനുസരിച്ചാണ് ആവശ്യമായ പവർ പോയിന്റ് നൽകേണ്ടത്.

ഫാൻ ഫിറ്റ് ചെയ്യേണ്ട സ്ഥലം, റഗുലേറ്റർ ഫിക്സ് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്നിവ പ്ലാനിൽ ഉൾപ്പെടുത്തണം . റൂമിൽ AC നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ വയറിങ് കൂടി ചെയ്തു വയ്ക്കുന്നതാണ് നല്ലത്. അതല്ല എങ്കിൽ പിന്നീട് ഏസി വെക്കുമ്പോൾ ഓപ്പൺ വയറിങ് ചെയ്യേണ്ട അവസ്ഥ വരും. അതുകൊണ്ടുതന്നെ ഒരു പൈപ്പിങ്ങ് എങ്കിലും നൽകാനായി ശ്രദ്ധിക്കുക. ലൈറ്റ് ഫിക്സിങ് അത്ര നിസാരമായി കാണണ്ട. വീട്ടിനകത്തേക്ക് പ്രകാശം എത്തിക്കുക എന്നതിലുപരി ലൈറ്റ് ഫിക്സിങ് ആഡംബര ത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താവുന്ന എൽഇഡി ലൈറ്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.CFL ലൈറ്റുകളെ അപേക്ഷിച്ച് ഇവയ്ക്ക് പ്രകാശം കുറവാണ് എങ്കിലും ആഡംബരത്തിനും അല്ലാതെയും ഉപയോഗപ്പെടുത്താൻ LED ലൈറ്റുകൾ നൽകാവുന്നതാണ്.

കിടപ്പ് മുറിയിൽ വയറിങ് ചെയ്യുമ്പോൾ

ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി പ്ലാൻ വരയ്ക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബെഡ്റൂമുകൾ. രണ്ട് ഭാഗങ്ങളിലുള്ള ചുമരുകളിൽ ലൈറ്റ് നൽകുന്നതാണ് കൂടുതൽ നല്ലത്. അതോടൊപ്പം തന്നെ ഫൂട്ട് ലൈറ്റ് , ഫോൾസ് സീലിങ് വർക്കുകൾ ചെയ്ത് നൽകുന്ന സ്പോട് ലൈറ്റുകൾ, മിററിനോട് അറ്റാച്ച് ചെയ്ത് നൽകുന്ന മിറർ ലൈറ്റ്, പെയിന്റിംഗ്സ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവയിൽ നൽകുന്ന പിക്ചർ ലൈറ്റ് എന്നിവയ്ക്കും ആവശ്യമായ പവർ പോയിന്റ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം കിടപ്പുമുറികൾ കുട്ടികൾ പഠിക്കാനുള്ള ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ അതിനനുസരിച്ച് വേണം ലൈറ്റ് നൽകാൻ. ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽ ആഡംബര ലൈറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതേ സമയം കിച്ചണിൽ ലൈറ്റ് നൽകുമ്പോൾ കുക്കിംഗ് സ്ലാബ്, യൂട്ടിലിറ്റി ഏരിയ, മറ്റ് ക്യാബിനറ്റുകൾ എന്നിവിടങ്ങളിലേക്ക് വെളിച്ചം ലഭിക്കുന്ന രീതിയിൽ ചെറിയ സ്പോട്ട് ലൈറ്റുകളും ചുമരിൽ സാധാരണ എൽഇഡി ബൾബും നൽകാവുന്നതാണ്.

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും വീടുനിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമേറിയ കാര്യം തന്നെയാണ്.