വീടിന്റെ വയറിങ്: ഒരു കംപ്ലീറ്റ് ഗൈഡ് – PART 2!!

ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ അവൻ എലെക്ട്രിക്കൽ വർക്കിൽ ശ്രദ്ധിക്കുന്നു എന്നുപറഞ്ഞാൽ switch, light, fan തുടങ്ങിയവ തിരഞ്ഞെടുക്കാൻ ഇടപെട്ടു എന്നാണ് പലപ്പോഴും അർത്ഥമാക്കുന്നത്. എന്നാൽ ഇവയൊക്കെ പിടിപ്പിക്കുന്നതിന് മുമ്പ് തന്നെ തന്നെ എത്രയോ പ്രക്രിയകൾ വേറെയുണ്ട്. അതുമായി ബന്ധപ്പെട്ട് എത്രെയോ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉണ്ട്. അവയുടെ ബ്രാൻഡുകൾ, സവിശേഷതകൾ എല്ലാത്തിനെയും പറ്റി വ്യക്തമായ അറിവ് ഉണ്ടാക്കുന്നതും പ്രധാനമാണ്. 

മീറ്റർ ബോക്സ്, ഡിസ്ട്രിബ്യൂഷൻ ബോക്സ്, EPCB, വയറുകൾ, പൈപ്പുകൾ  തുടങ്ങി അനവധി നിരവധി കാര്യങ്ങൾ ഇങ്ങനെയുള്ള ഓരോ ഘട്ടങ്ങളെയും എടുത്തു വിവരിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം ആണിത്.

ആദ്യ ഭാഗം വായിക്കാൻ:  https://koloapp.in/home/wiring/infos-about-various-electrification-devices/

ഇലക്ട്രിഫിക്കേഷൻ (Electrification) ഘടകങ്ങൾ:

1. PIPE

ഇലക്ട്രിക് പൈപിനെ ലൈറ്റ് പൈപ്പ് എന്നും മീഡിയം പൈപ്പ് എന്നും തരം തിരിച്ചിരിക്കുന്നു.

മീഡിയം പൈപ്പ്‌നു വില അല്പം കൂടുതലും ആണ്. 

വില കൂടിയതുപോലെ തന്നെ അതിന്റെ കാര്യക്ഷമതയും വളരെ കൂടുതൽ ആണ്. അതിനാൽ ഏറ്റവും നല്ലത് മീഡിയം പൈപ്പ് ഉപയോഗിക്കുന്നതാണ്,

ഓരോ സർക്യുട്ടിനും (DB ൽ നിന്നും വരുന്ന മെയിൻ കറന്റ്‌) സപറേറ്റ് പൈപ്പ് ഇടുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ ചെയ്താൽ പൈപ്പിൽ വയറിന്റെ എണ്ണം കുറയുന്നു.

അതുമൂലം പൈപ്പ്‌നു ഉള്ളിലെ ചൂട് കുറയുന്നു.

Piping ചെയ്യുമ്പോൾ കഴിവതും ഫിറ്റിംഗ്സ് കുറയ്ക്കുവാൻ ശ്രമിക്കുക. അതു ഭാവിയിൽ ഏറെ ഗുണം ചെയ്യും.

2. WIRE

വീട് പണിയുന്ന ഒരാളിനെ സംബന്ധിച്ചു wire തിരഞ്ഞെടുക്കുമ്പോൾ ആ വയറിന്  എത്രത്തോളം ചൂട് താങ്ങുവാൻ ഉള്ള ശേഷി ഉണ്ടെന്നാണ് ആദ്യം തന്നെ നോക്കേണ്ടത്.

വീട് വയറിങ്ങിനു Class 2 ഗ്രേഡ് വയർ ആണ് ഉപയോഗിക്കുന്നത്.

ഒരേ ബ്രാൻഡിൽ തന്നെ  പല features ഉള്ള വയറുകൾ മാർക്കറ്റിൽ ഉണ്ട്. അതൊരു സാധാരണക്കാരന് വേഗം മനസിലാക്കാൻ സാധിക്കാത്തതും ആണ്.

ഇത് എങ്ങനെ മനസിലാക്കാം???

നമ്മൾ വാങ്ങുന്ന വയറിന്റെ കവറിന്റെ പുറത്തു FR അല്ലെങ്കിൽ HR

എന്ന് എഴുതിയിട്ടുണ്ടാകാം. FR എന്നാൽ Flame Retardant എന്നും, HR എന്നാൽ

Heat Resistant എന്നുമാണ് അർത്ഥം ആക്കുന്നത്.

ഇത് രണ്ടും ഉള്ള വയറുകൾ തിരഞ്ഞെടുക്കുന്നത് ആണ് ഏറ്റവും നല്ലതു.

കഴിവതും ജോയിന്റുകൾ കുറച്ചു തന്നെ വയറിംഗ് ചെയ്യാൻ ശ്രമിക്കുക.

3. MCB & RCCB

MCB: ഇത് ഒരു സേഫ്റ്റി device ആണ്. വീട്ടിൽ എവിടെയെങ്കിലും ഓവർലോഡ് ഉണ്ടാകുന്ന സമയത്തും, ഷോട്സ് സർക്യുട്ട് ഉണ്ടാകുന്ന സമയത്തും വളരെ വേഗത്തിൽ തന്നെ മെയിൻസും  ആയിട്ടുള്ള വൈദ്യുതി ബന്ധം വിച്ചേദ്ദിക്കുന്ന ഉപകരണം ആണിത്.

അങ്ങനെ വീട്ടിലുള്ള ഉപകരണങ്ങളെ സംരക്ഷിക്കുന്നു. ഓരോ MCB കും ഓരോ connected റേറ്റിങ് ഉണ്ട്. അതിനു മുകളിൽ ലോഡ് വന്നാൽ ഓട്ടോമാറ്റിക്കായി അതു ട്രിപ്പ്‌ ആയി കണക്ഷൻ പോകുകയും ചെയുന്നു.

RCCB: നമ്മുടെ വീട്ടിലെ പവർ സിസ്റ്റം ഫുൾ കണ്ട്രോൾ ചെയുന്ന ഒരു ഉപകരണം ആണ് ഇത്.

ഈ ഉപകരണം സദാസമയം നമ്മുടെ വീട്ടിലെ phaseലും neutralലും കൂടി പോകുന്ന വൈദുതി പ്രവാഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അതിൽ എവിടെയെങ്കിലും ഒരു കറന്റ്‌ ലീക്കേജ് ഉണ്ടായാൽ അതു സെൻസ് ചെയ്തു പവർ സിസ്റ്റം ഫുൾ off ചെയ്യുകയാണ് RCCB യുടെ ധർമ്മം.

വീട്ടിലേക്കു വളരെ അത്യാവശ്യം ആയ 2 ഉപകരണം ആണ് ഇവ. ഇതുണ്ടെങ്കിലേ ഇന്ന് KSEB കറന്റ്‌ കണക്ഷൻ പോലും അനുവദികുകയുള്ളു. ആയതിനാൽ വീട് വയറിംഗ് ചെയ്യുമ്പോൾ തന്നെ ഉപകരണങ്ങളുടെ സുരക്ഷയും അതിലുപരി നമ്മുടെ സുരക്ഷയും മുൻകൂട്ടി കണ്ടു ചെയ്യുക.