വീടിന്റെ വയറിങ്: ഒരു കംപ്ലീറ്റ് ഗൈഡ് – PART 1!!

ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ അവൻ എലെക്ട്രിക്കൽ വർക്കിൽ ശ്രദ്ധിക്കുന്നു എന്നുപറഞ്ഞാൽ switch, light, fan തുടങ്ങിയവ തിരഞ്ഞെടുക്കാൻ ഇടപെട്ടു എന്നാണ് പലപ്പോഴും അർത്ഥമാക്കുന്നത്. എന്നാൽ ഇവയൊക്കെ പിടിപ്പിക്കുന്നതിന് മുമ്പ് തന്നെ തന്നെ എത്രയോ പ്രക്രിയകൾ വേറെയുണ്ട്. അതുമായി ബന്ധപ്പെട്ട് എത്രെയോ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉണ്ട്. അവയുടെ ബ്രാൻഡുകൾ, സവിശേഷതകൾ എല്ലാത്തിനെയും പറ്റി വ്യക്തമായ അറിവ് ഉണ്ടാക്കുന്നതും പ്രധാനമാണ്. 

മീറ്റർ ബോക്സ്, ഡിസ്ട്രിബ്യൂഷൻ ബോക്സ്, EPCB, വയറുകൾ, പൈപ്പുകൾ  തുടങ്ങി അനവധി നിരവധി കാര്യങ്ങൾ ഇങ്ങനെയുള്ള ഓരോ ഘട്ടങ്ങളെയും എടുത്തു വിവരിക്കുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം ആണിത്.

ഇലക്ട്രിഫിക്കേഷനിലെ ഘടകങ്ങൾ:

1. METER BOX

മീറ്റർ ബോക്സിനു ഉള്ളിൽ ഒരു മെയിൻ സ്വിച്ചും (sfu), ഒരു കട്ട്‌ out ഫ്യൂസ് യൂണിറ്റും, എനർജി മീറ്ററും ആണ് ഉൾപ്പെടുന്നത്.

പോസ്റ്റിൽ നിന്നും സ്റ്റേവയർ മീറ്ററിനു ഉള്ളിലേക്ക് കണെക്ഷൻ ചെയുന്നു. 

ഇനി മീറ്ററിന്റെ outil നിന്നും phase cut out ഫ്യൂസിലേകും neutral ന്യൂട്രൽ ലിങ്കിലേക്കും പോകുന്നു. അവിടുന്നു വരുന്ന വയർ നേരെ മെയിൻ സ്വിച്ചിലേക്കും കയറുന്നു.

ഇതിന്റെ out ആണ് നമ്മുടെ ഡിസ്ട്രിബൂഷൻ ബോർഡ്‌ലേക്ക് വരുന്നത്.

സ്ingle phase സിസ്റ്റത്തിൽ മെയിൻ സ്വിച്ചിന് ഉള്ളിൽ 30 ampere ന്റെ  2 ഫ്യൂസും cutout ഫ്യൂസ് ൽ 50 ampere ന്റെ  ഒരു ഫ്യൂസ് ഉം ഉപയോഗിക്കുന്നു. 

2. Distribution Board 

Single phase db, Three phase db എന്നിങ്ങനെ 2 തരത്തിൽ ഉള്ള DB ആണ് 

ഉള്ളത്.

വീട്ടിൽ വരാവുന്ന ലോഡിന് അളവ് അനുസരിച്ചാണ് സിംഗിൾ ഫേസ് DB  ആണോ ത്രീ ഫേസ് DB ആണോ ഉപയോഗിക്കുന്നത് എന്ന് തീരുമാനിക്കുന്നത്.

5000 വാട്ട്സ് ന് താഴെ ലോഡ് ഉള്ള വീടിനു single phase db യും, 5000 വാട്ട്സ്സിന് മുകളിൽ വരുന്ന ലോഡിന് three phase db യും ഉപയോഗിക്കുന്നു.

1200 sqft നു മുകളിലും 3 ബെഡ്‌റൂം ഉള്ള വീടും ആണെങ്കിൽ ഏറ്റവും നല്ലതു 3-phase കണക്ഷൻ ചൂസ് ചെയ്യുന്നതായിരിക്കും.

5000 വാട്ട്സ് നു മുകളിൽ ഉപയോഗിക്കുന്നുവെങ്കിൽ 3 phase കണക്ഷൻ വേണമെന്ന് KSEB നിർദേശമുണ്ട്. 

നമ്മുടെ ആവശ്യങ്ങൾ ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. അതിനാൽ ആദ്യത്തെ single phase DB മാറി 3 phase ഇലേക്കു പോകുന്ന അധിക ചിലവിലും നല്ലതു ആദ്യമേ ഭാവിയിൽ ഉള്ള നമ്മുടെ ഉപയോഗം മനസിലാക്കിയുള്ള connection എടുക്കുക എന്നുള്ളതാണ്.

(Three Phase DB വെച്ചാലും നമുക്ക് അതിലേക്കു single phase കണക്ഷൻ ചെയ്യുവാൻ സാധിക്കും, ഭാവിയിലെ ആവിശ്യം അനുസരിച്ചു three phase ലോട്ട് മാറുകയും ചെയ്യാം )

3. Metel box

 വിവിധ ഇനം കമ്പനികളുടെ metal box ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടുതൽ കാലം തുരുമ്പ് എടുക്കാതെ ഇരിക്കുവാൻ വേണ്ടി കഴിവതും SS metal box മാത്രം ഉപയോഗിക്കുക..

രണ്ടാം ഭാഗം: https://koloapp.in/home/wiring/guide-to-know-about-electrification-components/

Credit – Fb group