വാട്ടർ പ്രൂഫിങ്: സാങ്കേതികമായ പൂർണ വിവരങ്ങൾ

പലരെയും അലട്ടുന്ന പ്രശ്നമാണ് വീടിൻ്റെ  ചോർച്ച.  ചില ബിൽഡിംഗിൽ കോൺക്രീറ്റ് വാർത്തത്തിൻ്റ് പിറ്റെ ദിവസം തന്നെ മുതൽ ലീക്ക് തുടങ്ങും. ചിലയിടത്ത് താമസം തുടങ്ങി 10-15  വർഷം കഴിഞ്ഞ് ചെറുതായി തുടങ്ങും.

എന്ത്കൊണ്ട് ലീക്ക് വരുന്നു?

കോൺക്രീറ്റ് എന്നാൽ elasticity തീരെ കുറവായ ഒരു പദാർത്ഥം ആണെന്ന് അറിയാമല്ലോ. തുടർച്ചയായി വെയിലും മഴയും കൊള്ളുമ്പോൾ ഈ പ്രതലം  വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. Elasticity ഇല്ലാത്തതിനാൽ ഒരുതവണ ചുരുങ്ങി പിന്നീട് വികസിക്കുമ്പോകൾ crack രൂപപ്പെടുന്നു. ഇതിലൂടെ വെള്ളം അകത്ത് കയറുന്നു. ഇങ്ങനെയാണ് ലീക്കേജ് ഉണ്ടാവുന്നത്.

കോൺക്രീറ്റ് തീരെ loose ആണെങ്കിൽ ഇതിനുള്ളിൽ ചെറിയ സുഷിരങ്ങൾ കാണും. ഈ  സുഷിരങ്ങൾ വെള്ളത്തെ അകത്തോട്ടു കടത്തി വിടുന്നു.

ജോയിന്റിൽ വരുന്ന ലീക്കുകൾ

രണ്ടു പ്രതലങ്ങൾ പരസ്പരം ജോയിൻ ആവുന്ന സ്ഥലത്ത് ഒരു ക്രാക് വരാൻ  സാധ്യത കൂടുതലാണ്. ഇതിൻ്റെ കാരണം ഈ രണ്ട് പ്രതലങ്ങളുടെയും expansion ratio വ്യത്യസ്തം ആയത് കൊണ്ടും, expansion direction വേറേ ആയത് കൊണ്ടും ആവും. 

പരിഹാരങ്ങൾ

കോൺക്രീറ്റ് സർഫേസിന് മുകളിൽ elasticity ഉള്ള ഒരു ആവരണം നൽകുകയാണ് waterproofing. 

പുതിയ വീട് പണിയുമ്പോൾ കോൺക്രീറ്റ് പ്രതലത്തിന് മുകളിൽ പരുക്കൻ ഇടുന്നതിനു മുമ്പ് bitumen sheet, acrylic polymer coating, PU coating തുടങ്ങിയവ ഉപയോഗിക്കാം. 

ഇതിൽ ഏതെങ്കിലും under coating ആയി നൽകാം. Coating ആണ് കൊടുക്കുന്നതെങ്കിൽ ഒരു fibreglass mesh reinforce ചെയ്യുന്നത് നല്ലതാണ്. ഇതിനെല്ലാം ഒരു protection ആയി പിന്നീട് പരുക്കൻ കൊടുക്കണം.

പഴയ വീട് ആണെങ്കിൽ പരുക്കൻ ആവശ്യത്തിന് ഉറപ്പുള്ളതാണെങ്കിൽ അതിനു മുകളിൽ വെയിലിനെ പ്രതിരോധിക്കാൻ കഴിവുള്ള coating കൊടുക്കണം. പരുക്കൻ ദുർബലമാണ് എങ്കിൽ  അത് chip ചെയ്ത് കളഞ്ഞു പുതിയ വീടിന് ചെയ്യുന്നത് പോലെ waterproofing ചെയ്ത് പരുക്കൻ ഇടണം.

ചുരുക്കത്തിൽ കോൺക്രീറ്റ് സ്ട്രക്ചറിൽ വെള്ളം കയറാത്ത രീതിയിൽ സംരക്ഷിക്കുന്ന പ്രക്രിയ ആണ് waterproofing. 

കോൺക്രീറ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ലീക്ക് വരാനുള്ള സാധ്യത കുറക്കാം. 

  1. ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക
  2. ആവശ്യത്തിന് curing കൊടുക്കുക.
  3. കോൺക്രീറ്റ് മിക്സിൽ ഏതെങ്കിലും plasticizer ചേർക്കുക.
  4. Vibrator proper ആയി ഉപയോഗിക്കുക.
  5. പരമാവധി കോൺക്രീറ്റ് മിക്സ് മെഷീൻ കൊണ്ട് തന്നെ ചെയ്യണം
  6. സ്ലാബിനുള്ള support നന്നായി, ഇളകാത്ത രീതിയിൽ set ചെയ്യണം.

Credit – Fb group