ഹുരുദീസ് ബ്രിക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിനായി പലതരത്തിലുള്ള കല്ലുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണയായി ചെങ്കല്ല്, ഇഷ്ടിക പോലുള്ള കട്ടകളാണ് നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ ഇന്ന് ഇന്റർലോക്ക് ലോക്ക് ബ്രിക്കുകൾ തന്നെ വ്യത്യസ്ത വിലയിലും ക്വാളിറ്റിയിലും വിപണിയിൽ ലഭ്യമാണ്. വീടുകളുടെ ഭിത്തി നിർമ്മിക്കുന്നതിനായി ഇത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന കട്ടകളാണ് ‘ഹുരുദീസ്’ അല്ലെങ്കിൽ ‘പൊറോതേരം’ ബ്രിക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷവശങ്ങളും കൃത്യമായി മനസിലാക്കാം.

ഹുരുദീസ് ബ്രിക്കുകളെ പറ്റി അറിയേണ്ട കാര്യങ്ങൾ.

ഒരു ഹുരുദീസ് ബ്രിക്കിന്റെ സ്റ്റാൻഡേർഡ് സൈസ് എന്ന് പറയുന്നത് 402015 സെന്റീമീറ്റർ എന്ന കണക്കിലാണ്. ഇത്തരത്തിലുള്ള ഒരു ബ്രിക്കിന് ഏകദേശം 90 രൂപ വിലയാണ് ഒരു കട്ടക്ക് നൽകേണ്ടി വരുന്നത്. സിമന്റ് അല്ലെങ്കിൽ ഇഷ്ടിക ഉപയോഗിച്ചു കൊണ്ട് വോൾ നിർമ്മിക്കുന്നതിനേക്കാൾ വലിപ്പത്തിൽ ഇത്തരം കട്ടകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. എന്നാൽ ഇവക്ക് ലേബർ കോസ്റ്റ് ഇനത്തിൽ കുറച്ച് അധികം തുക ചിലവഴിക്കേണ്ടി വരും.

സാധാരണ കട്ടക്ക് കൃത്യമായ ഫിനിഷിംഗ് ഉണ്ടാവില്ല. കൂടാതെ ബ്രിക്ക് വെക്കുമ്പോൾ കൃത്യമായ അലൈൻമെന്റ് നൽകണം. കൂടാതെ ഫിനിഷിംഗ് ലഭിക്കുന്നതിനായി പെയിന്റ് നൽകേണ്ടതുണ്ട്. സാധാരണ പ്ലാസ്റ്ററിംഗ് മാത്രം ചെയ്തു കൊണ്ടാണ് ബ്രിക്ക് നിർമ്മിക്കുന്നത്. ഇവയ്ക്ക് കൂടുതൽ പ്ലാസ്റ്ററിംഗ് നൽകുമ്പോൾ മറ്റ് മെറ്റീരിയലുകളേക്കാൾ കൂടുതൽ കോസ്റ്റ് വരുന്നതാണ്.

എന്നാൽ നല്ല രീതിയിൽ പണി ചെയ്യാൻ അറിയുന്നവരാണ് പ്ലാസ്റ്ററിങ് ചെയ്യുന്നത് എങ്കിൽ കോസ്റ്റ് കുറവ് വരുന്നതാണ്.സിമന്റ്, ചെങ്കല് എന്നിവ ഉപയോഗിച്ചുള്ള കട്ടകളുമായി കമ്പയർ ചെയ്യുമ്പോൾ വിലയിൽ വലിയ വ്യത്യാസം വരുന്നില്ല.

അതായത് കല്ലിന്റെ ഇരുവശങ്ങളും പ്ലാസ്റ്ററിങ് ചെയ്യാത്തപക്ഷം ചിലവിൽ വലിയ രീതിയിലുള്ള കുറവ് പ്രതീക്ഷിക്കാം. ഒരു തെർമൽ ഇൻസുലേഷൻ എന്ന രീതിയിൽ ആണ് കല്ലുകൾ പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ വീടിന് അകത്തേക്കുള്ള ചൂട് കുറയ്ക്കാൻ സഹായകരമാണ്. കൂടാതെ കല്ലിനകത്ത് ധാരാളം എയർ ഹോളുകൾ നൽകിയിട്ടുണ്ട്. ഇത് ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ബ്രിക്കുകൾ വെർട്ടിക്കൽ, ഹൊറിസോണ്ടൽ രീതിയിൽ ലഭ്യമാണ്. സാധാരണ കല്ലുകളിൽ നിന്നും വ്യത്യസ്തമായി ഇവയിൽ ഇലക്ട്രിക്കൽ കട്ടിങ് വർക്കുകൾ ചെയ്യാൻ എളുപ്പമാണ്.

വേർട്ടിക്കൽ രൂപത്തിലുള്ള കല്ലുകളിൽ വളരെ എളുപ്പം പൈപ്പുകൾ കടത്തിവിടാൻ സാധിക്കും. അതേസമയം ഹൊറിസോണ്ടൽ കട്ടകളിൽ സാധാരണ രീതിയിൽ കട്ട് ചെയ്ത് മാത്രമാണ് പൈപ്പുകൾ അകത്തേക്ക് എടുക്കാൻ സാധിക്കുകയുള്ളൂ. ലോഡ് ബെയറിങ് വർക്കുകൾക്ക് വേണ്ടി വെർട്ടിക്കൽ ടൈപ്പ് തിരഞ്ഞെടുക്കാനാണ് നിർമ്മാണ കമ്പനികൾ
സജസ്റ്റ് ചെയ്യുന്നത്.

വീടിന്റെ പുറംഭാഗം, അകത്തുള്ള ടോയ്ലറ്റ് എന്നിവിടങ്ങളിൽ ഭിത്തികൾ നിർമ്മിക്കുന്നതിന് കട്ടകൾ മുറിക്കേണ്ടതായി വരും.

പ്രധാനമായും പി സാൻഡ് ടൈപ്പ് മണൽ ഉപയോഗിച്ചാണ് കട്ടകൾ ഭിത്തിയിൽ ഉറപ്പിക്കുന്നത്. ഒരേ രീതിയിലുള്ള മണൽ തരികൾ ഉപയോഗപ്പെടുത്തി ഭിത്തി നിർമ്മിക്കുന്നത് കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിന് സഹായിക്കുന്നു.

ഗുണങ്ങൾ

  • കട്ടകൾക്ക് വലിപ്പം കൂടുതൽ ഉള്ളതു കൊണ്ട് തന്നെ വീട് നിർമ്മാണത്തിന് ആവശ്യമായ കട്ടകളുടെ എണ്ണത്തിൽ കുറവ് വരുത്താം.
  • കട്ടകളിലെ എയർ ഹോളുകൾ വീടിനകത്തെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
  • പ്ലാസ്റ്ററിംഗ് വർക്കുകൾ കുറവാണ് എങ്കിൽ ലേബർ കോസ്റ്റ് കുറയ്ക്കാൻ സാധിക്കും.
  • കാഴ്ചയിൽ വളരെയധികം ഭംഗി നൽകാൻ ഹുരുദീസ് ബ്രിക്കുകൾ ഉപയോഗപ്പെടുത്താം.

ദോഷവശങ്ങൾ

  • പ്രത്യേകം ട്രെയിൻ ചെയ്ത ആളുകളെ കൊണ്ട് വേണം ബ്രിക്കുകൾ ഫിറ്റ് ചെയ്യിക്കാൻ.
  • ഹോളുകൾ ഉള്ള ബ്രിക്ക് ആയതുകൊണ്ട് ജംഗ്ഷൻ ഭാഗത്ത് പുറത്തേക്ക് ഹോളുകൾ ഉന്തി നിൽക്കും.
  • പൂർണ്ണമായും കോസ്റ്റ് എഫക്റ്റീവ് ആയ ഒന്നായി ഇത്തരം കട്ടകൾ ഉപയോഗിച്ചുള്ള നിർമ്മാണത്തെ പറയാൻ സാധിക്കില്ല.
  • ടെറാകോട്ട ഫിനിഷിംഗ് നൽകി കഴിഞ്ഞാൽ പിന്നീട് മറ്റ് രീതികൾ പരീക്ഷിക്കാൻ സാധിക്കുകയില്ല.
  • വെള്ളം കെട്ടി നിൽക്കാനും,പായൽ പിടിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഹുരുദീസ് ബ്രിക്കുകൾ ആണ് ഭിത്തികളുടെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ഗുണ, ദോഷ വശങ്ങൾ കൃത്യമായി പഠിച്ചശേഷം മാത്രം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.