വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടിന്റെ മുറ്റങ്ങൾക്ക് പഴയ രീതിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു.

മിക്ക വീടുകളിലും മുറ്റത്ത് പുൽത്തകിടി ഒരുക്കുന്ന രീതി ഇപ്പോൾ കൂടുതലായും കണ്ടു വരുന്നുണ്ട്.

ഇതിനായി ആർട്ടിഫിഷ്യൽ, നാച്ചുറൽ ഗ്രാസുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മുറ്റം മുഴുവൻ പേവിങ് സ്റ്റോണുകൾ പാകി അതിനിടയിൽ പുല്ല് നൽകുന്ന രീതിയും കൂടുതലായി കണ്ടു വരുന്നു.

അതേസമയം ശരിയായ രീതിയിൽ പരിപാലിക്കാത്ത പുൽത്തകിടികൾ വീടിന് ഭംഗി അല്ല നൽകുന്നത് മറിച്ച് അഭംഗിയാണ്.

ഇപ്പോൾ പലരും കരുതുന്ന കാര്യം ലോൺ കൂടുതൽ ഭംഗിയിലും വൃത്തിയിലും വയ്ക്കുന്നതിന് പുറത്തു നിന്നും പണിക്കാരെ വിളിക്കേണ്ടി വരില്ലേ എന്നതായിരിക്കും.

എന്നാൽ നിങ്ങൾക്ക് തന്നെ നല്ല രീതിയിൽ ലോൺ പരിപാലിച്ച് വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കാൻ സാധിക്കും.

മുറ്റത്ത് നൽകിയിട്ടുള്ള പുൽത്തകിടി എങ്ങിനെ വളരെയധികം ഭംഗിയായി നില നിർത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.

ചെറിയ രീതിയിൽ വളരുന്ന ചെടികൾ തൊട്ട് വലിയ രീതിയിലേക്ക് വളരുന്ന രീതിയിലുള്ള ചെടികൾ വരെ ലോൺ നിർമ്മിക്കുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്.

ഇവയ്ക്കു പുറമേ ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗപ്പെടുത്തി ലോൺ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

പല വീടുകളിലും കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ് തുടക്കത്തിൽ വളരെ ഭംഗിയിൽ നിൽക്കുന്ന ലോണുകൾ കൃത്യമായി പരിപാലിക്കാതെ നശിച്ചു പോകുന്ന അവസ്ഥ.

പലപ്പോഴും ലോൺ ഉണ്ടാക്കുന്നതിന് കാണിക്കുന്ന ശുഷ്കാന്തി പിന്നീട് അവ പരിപാലിക്കാൻ കാണിക്കുന്നില്ല എന്നതാണ് ഇതിനുള്ള പ്രധാന കാരണം.പുല്ലിനിടയിൽ കളകൾ വരികയാണെങ്കിൽ അവ മുകൾഭാഗം വെട്ടി റൂട്ട് മുഴുവനായും എടുത്തു കളയണം. പൂർണമായും പിഴുത് കളയാത്ത ചെടികൾ വീണ്ടും മുകളിലേക്ക് വളർച്ച വരികയാണ് ചെയ്യുന്നത്. പുല്ല് കട്ട് ചെയ്ത് ഭംഗിയാക്കുന്നതിന് മുൻപായി കളകൾ പറിച്ചു കളയുകയാണ് വേണ്ടത്.

പുൽത്തകിടി ഭംഗിയാക്കേണ്ട രീതി

പ്രധാനമായും രണ്ട് രീതിയിലുള്ള മെഷീനുകളാണ് പുൽത്തകിടി ഭംഗിയാക്കാനാ
യി നമ്മുടെ നാട്ടിൽ ലഭിക്കുന്നത്. പുൽത്തകിടി വെട്ടി ഭംഗിയാക്കുന്ന യന്ത്രം ലോൺ മൂവർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയിൽ ഒരു മെഷീൻ പെട്രോൾ ഉപയോഗിച്ച് വർക്ക് ചെയ്യുന്നതും മറ്റേത് കറണ്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതും ആണ്. ഇതിൽ പെട്രോളിൽ വർക്ക് ചെയ്യുന്ന മെഷീൻ കുറച്ച് അധികം സ്പീഡിൽ വർക്ക് ചെയ്യുന്നതിനാൽ ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ട മെഷീനാണ്.

ഇത്തരം മെഷീനുകൾ ഉപയോഗപ്പെടുത്തി പുൽത്തകിടി മാത്രമല്ല മറിച്ച് വീടിനു ചുറ്റും വളരുന്ന ചെറിയ രീതിയിലുള്ള കാടുകളെല്ലാം വെട്ടി വൃത്തിയാക്കാൻ സാധിക്കും. അതേസമയം കൃത്യമായ മുൻ കരുതൽ എടുത്തിട്ടില്ലെങ്കിൽ ചിലപ്പോൾ കല്ല് പോലുള്ള സാധനങ്ങൾ കണ്ണിലേക്ക് അടിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഒരു ഫെയ്സ് മാസ്ക് ധരിച്ച ശേഷം മാത്രം മെഷീൻ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഏകദേശം രണ്ടോ മൂന്നോ ലിറ്റർ പെട്രോൾ ആണ് ഒരു ദിവസത്തെ ഉപയോഗത്തിന് ആവശ്യമായി വരിക. അതേസമയം കറണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോൺ മൂവർ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവക്ക് 10,000 രൂപയുടെ അകത്താണ് വില വരുന്നത്. അധികം കട്ടിയില്ലാത്ത പുല്ലുകൾ വെട്ടാൻ കറണ്ടിൽ പ്രവർത്തിക്കുന്ന ലോൺ മൂവർ വാങ്ങിയാൽ മതിയാകും.

ചിതൽ പ്രശ്നങ്ങൾക്ക് പരിഹാരം

പലപ്പോഴും ലോൺ സെറ്റ് ചെയ്ത് അവയുടെ ഇടയിൽ ഉള്ള ഭാഗങ്ങൾ കറുത്ത നിറത്തിൽ കാണുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.പലരും ഇത് പുല്ലു പോയതാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.എന്നാൽ ഇവിടെ പുല്ല് പോയത് അല്ല മറിച്ച് ചിതൽ അരിക്കുമ്പോഴാണ് ഇത്തരത്തിൽ കറുത്ത നിറം വരുന്നത്. തുടക്കത്തിൽ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് കാണുന്നത് എങ്കിലും പിന്നീട് ഇത് പടർന്ന് എല്ലാ ഭാഗങ്ങളിലേക്കും വരികയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ടെർമൈറ്റ് ട്രീറ്റ്മെന്റ് ചെയ്യുക എന്നത് മാത്രമാണ് പരിഹാരം.

നിരവധി ബ്രാൻഡുകളുടെ ടെർമൈ ട്രീറ്റ്മെന്റ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുണ്ട്. ഇവ ഒരു ലിറ്റർ വെള്ളത്തിൽ 1 ml എന്ന കണക്കിൽ മിക്സ് ചെയ്തു തളിച്ചു കൊടുത്താൽ മതിയാകും. പുല്ല് നനച്ച ശേഷം ടെർമൈറ്റ് ട്രീറ്റ്മെന്റ് ചെയ്യുകയാണെങ്കിൽ അവ മണ്ണിനടിയിലേക്ക് കൂടി വലിച്ചെടുക്കാൻ കൂടുതൽ സഹായിക്കും. അതല്ല എങ്കിൽ യൂറിയ വാങ്ങി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് പുൽത്തകിടിക്ക് മുകളിൽ സ്പ്രേ ചെയ്ത് നൽകാവുന്നതാണ്. യൂറിയ പുല്ല് വെട്ടി അതിനു മുകളിൽ അപ്ലൈ ചെയ്ത് നൽകിയാൽ പിന്നീട് വളർന്നു വരുന്ന പുല്ല് നല്ല ഭംഗിയിൽ ഉള്ളതും പച്ചപ്പ് കൂടുതലുള്ളതും ആയിരിക്കും.

വീട്ടിൽ ഒരു പുൽത്തകിടി ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം ഭംഗിയായി തന്നെ പരിപാലിക്കാൻ സാധിക്കും.