വീടിന് ഒരു സെക്കൻഡ് കിച്ചൻ നൽകുമ്പോൾ.നമ്മുടെ നാട്ടിലെ പല വീടുകളും ആഡംബര ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു.

അതുകൊണ്ടു തന്നെ ആവശ്യത്തിനും അല്ലാതെയും ഒരുപാട് സ്പേസ് നൽകുക എന്ന രീതിയാണ് കണ്ടു വരുന്നത്.

ഇപ്പോഴത്തെ വില നിലവാരമനുസരിച്ച് അധികമായി നിർമിക്കുന്ന ഓരോ സ്ക്വയർഫീറ്റിനും ചിലവഴിക്കേണ്ടി വരുന്ന തുകയുടെ അളവും വളരെ കൂടുതലാണ്.

മിക്ക വീടുകളിലും രണ്ട് അടുക്കള നൽകുന്ന ഒരു രീതി ഇപ്പോൾ കണ്ടു വരുന്നുണ്ട്.

സത്യത്തിൽ ഒരു സെക്കൻ കിച്ചൻ വീടുകളിൽ ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

ഒരു അടുക്കള സാധാരണ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനും, മറ്റൊരു അടുക്കള കാഴ്ചയ്ക്ക് മാത്രവുമായി മാറുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടിന് സെക്കൻഡ് കിച്ചൻ നൽകുമ്പോൾ

പല വീടുകളിലും ഒരു സെക്കൻഡ് കിച്ചൻ നൽകുന്നത് പഴയ രീതിയിലുള്ള അടുപ്പ് സെറ്റ് ചെയ്ത് നൽകാനാണ്.

അതായത് മോഡുലർ കിച്ചൺ രീതിയിൽ അടുക്കള സെറ്റ് ചെയ്ത് അവിടെ വിറക് അടുപ്പുകൾ നൽകുന്നത് പ്രായോഗികമായ കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ ഒരു അടുക്കള കൂടി നൽകി അവിടെ പുകയില്ലാത്ത രീതിയിലുള്ള അടുപ്പുകൾ സെറ്റ് ചെയ്ത് നൽകുകയാണ് പലരും ചെയ്യുന്നത്.

എന്തായാലും ഒരു സെക്കൻഡ് കിച്ചൻ എന്ന ആശയം മനസ്സിൽ ഉണ്ടെങ്കിൽ ആവശ്യത്തിന് സ്പേസ് നൽകിക്കൊണ്ട് അത് നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം.

ഫസ്റ്റ് കിച്ചണിൽ നൽകുന്നതിനേക്കാൾ കൂടുതൽ സൗകര്യം നല്കി കൊണ്ടായിരിക്കണം സെക്കൻഡ് കിച്ചൻ ഡിസൈൻ ചെയ്യേണ്ടത്.

സെക്കൻ കിച്ചൻ നൽകുമ്പോൾ ഗ്യാസ് സിലിണ്ടർ പുറത്തു വച്ച് പൈപ്പ് ലൈൻ വഴി കണക്ഷൻ എടുക്കുന്നതാണ് എപ്പോഴും നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി രണ്ട് അടുക്കളയിലേക്കും ഗ്യാസ് കണക്ഷൻ ഒരേ രീതിയിൽ എത്തിക്കാനായി സാധിക്കും. കൂടുതൽ സിലിണ്ടറുകൾ ഉപയോഗപ്പെടുത്തുന്ന വീടുകളിലും പുറത്ത് കേജ് രൂപത്തിൽ കണക്ഷൻ നൽകുകയാണെങ്കിൽ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

സ്റ്റോറേജ് സ്പേസ് നൽകുമ്പോൾ

രണ്ട് അടുക്കളകൾ വീടിന് നൽകുന്നുണ്ടെങ്കിൽ സ്വാഭാവികമായും രണ്ടാമത്തെ അടുക്കളയിൽ ആയിരിക്കും പാചക കാര്യങ്ങളെല്ലാം കൂടുതലായും നടക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗം വളരെയധികം വൃത്തിയുള്ളതായി സൂക്ഷിക്കണം.

സെക്കൻഡ് കിച്ചണിലേക്ക് ആവശ്യമായ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ പ്ലേറ്റുകൾ വയ്ക്കുന്നതിന് ആവശ്യമായ താലി ബാസ്ക്കറ്റ്, ഓയിൽ ബോട്ടിൽ വയ്ക്കുന്നതിന് ആവശ്യമായ കോർണർ ഷെൽഫുകൾ, കത്തി,സ്പൂൺ പോലുള്ളവ അറേഞ്ച് ചെയ്യുന്നതിന് ആവശ്യമായ ബാസ്കറ്റുകൾ എന്നിവയെല്ലാം നൽകാവുന്നതാണ്. കൂടാതെ വെജിറ്റബിൾ സൂക്ഷിക്കുന്നതിന് പ്രത്യേക വെജിറ്റബിൾ ബാസ്കറ്റ്, അരി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ ടോൾ യൂണിറ്റുകൾ എന്നിവ നൽകാവുന്നതാണ്. ആദ്യത്തെ അടുക്കള യെക്കാൾ കൂടുതൽ സ്റ്റോറേജ് സ്പേസ് നൽകേണ്ടത് രണ്ടാമത്തെ അടുക്കളയിൽ തന്നെയാണ്.

സിങ്ക് നൽകുമ്പോൾ

പാത്രങ്ങൾ വൃത്തിയായി കഴുകുന്നതിനും അവയിലുള്ള വെള്ളം പൂർണ്ണമായും പോയതിനുശേഷം സൂക്ഷിക്കുന്നതിനും ആവശ്യമായ രീതിയിൽ വേണം സ്റ്റാൻഡുകൾ ഫിറ്റ് ചെയ്തു നൽകാൻ. കഴുകാനുള്ള പാത്രങ്ങളുടെ എണ്ണമനുസരിച്ച് സിങ്കിന്റെ വലിപ്പം തിരഞ്ഞെടുക്കാം. സിങ്കിന്റെ അടിഭാഗത്ത് വേസ്റ്റ് മാനേജ് ചെയ്യുന്നതിനുള്ള ബാസ്ക്കറ്റ് നൽകാവുന്നതാണ്. രണ്ട് ഷട്ടറുകൾ ഉള്ള രീതിയിലാണ് വേസ്റ്റ് ബാസ്ക്കറ്റ് നൽകുന്നത് എങ്കിൽ ഡ്രൈ വേസ്റ്റ്, വെറ്റ് വേസ്റ്റ് എന്നിവ വേർതിരിച്ച് നൽകാനായി സാധിക്കും.

സിങ്കിന്റെ താഴെ വരുന്ന ഭാഗം മറ്റ് രീതികളിൽ ഒന്നും ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് കൊണ്ട് തന്നെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനുള്ള ഒരു ഇടമായി ഇതിനെ കണക്കാക്കാം.വെൻ റിലേഷൻ നൽകുമ്പോൾ ആദ്യത്തെ കിച്ചണിൽ മിനിമലൈസ് രീതിയും രണ്ടാമത്തെ കിച്ചണിൽ കൂടുതൽ വെന്റിലേഷൻ നൽകുന്ന രീതിയും ഉപയോഗപ്പെടുത്തുന്നതാണ്.സിങ്കിൽ കൂടുതലായി പാത്രങ്ങൾ ഇട്ടു വയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ അതിനോട് അടുപ്പിച്ച് ഒരു വെന്റിലേഷൻ നൽകുകയാണെങ്കിൽ പകൽ സമയങ്ങളിൽ തുറന്നിടുകയും ചീത്ത സ്മെല്ല് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വീടിന് ഒരു സെക്കൻഡ് കിച്ചൻ നൽകുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.