കവർ ബ്ലോക്ക് (SPACER ) എന്ന ഇത്തിരി കുഞ്ഞൻ വസ്തുവിനെ പരിചയപ്പെടാം.

എന്തിനാണ് കവർ ബ്ലോക്ക്‌ കോൺക്രീറ്റ് ചെയ്യുന്നിടത്തു വെക്കുന്നത് എന്ന് ചോദിച്ചാൽ വ്യക്തമായ ഒരുത്തരം നൽകുവാൻ പല ആളുകൾക്കും കഴിയണം എന്നില്ല.

സ്റ്റീൽ എന്ന വസ്തു കോൺക്രീറ്റിന്റെ സെന്റർ ആയി നിൽക്കുന്നതാണ് കോൺക്രീറ്റ് സ്ട്രക്ച്ചറിന്റെ ലോങ്ങ്‌ ലൈഫിന് എപ്പോഴും നല്ലത്. അപ്പോൾ മാത്രമാണ് കോൺക്രീറ്റ് ചെയ്യുമ്പോൾ കോൺക്രീറ്റ്, സ്റ്റീലിന്റെ മുകളിലും, താഴെയും, സൈഡിലും കൃത്യമായി ഒഴുകി എത്തുകയുള്ളു…

അതായത് 10 cm (4 inch) തിക്ക്നെസ്സ് ഉള്ള ഒരു കോൺക്രീറ്റ് സ്ലാബ് നിർമ്മിക്കുമ്പോൾ മുകളിലും താഴെയും മിനിമം 2 cm (20mm) കവർ എങ്കിലും കിട്ടണം, അപ്പോൾ 2 + 2 = 4 cm കഴിഞ്ഞാൽ ബാക്കി നടുവിൽ വരുന്ന 6 cm ഭാഗത്തെ സ്റ്റീൽ കാണുവാൻ പാടുള്ളു .

സ്റ്റീലിനെ ഷട്ടറിൽ നിന്നും പൊന്തി നിൽക്കുവാൻ സഹായിക്കുന്ന ഒരു വസ്തുവാണ് കവർ ബ്ലോക്ക്‌.സ്ട്രക്ച്ചർ അനുസരിച്ചു വേണ്ട കവർ മാറി കൊണ്ടിരിക്കുന്നതിനാൽ പല അളവിലുള്ള കവർ ബ്ലോക്കുകൾ കൺസ്ട്രക്ഷൻ ലോകത്തു ലഭ്യമാണ്..

പണ്ട് കാലങ്ങളിൽ പല സൈസിൽ ഉള്ള മെറ്റൽ പീസ് വെച്ച് കൊണ്ടായിരുന്നു കവർ അഡ്ജസ്റ്റ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പല സൈസിൽ ഉള്ള കവർ ബ്ലോക്ക്‌ എന്ന വസ്തു ഷോപ്പുകളിൽ വാങ്ങുവാൻ കഴിയുന്നു…

വ്യക്തമായ കവർ ഇല്ലാതെ സ്റ്റീൽ മുകളിലേക്കോ താഴെക്കോ പ്രൊജക്റ്റ്‌ ആയി നിൽക്കുമ്പോൾ. കാലക്രമെണെ ആ ഭാഗത്തെ കോൺക്രീറ്റ് സ്റ്റീലിന്റെ തള്ളിച്ച മൂലം RCC സ്ലാബ് ദുർബലമാകുകയും ആ ഭാഗത്തെ കോൺക്രീറ്റ് കാലക്രമേണെ പൊളിഞ്ഞു വീഴുന്നതിലേക്കും നയിക്കുന്നു…

മാത്രമല്ല കോൺക്രീറ്റ് കൊണ്ട് എല്ലാ ഭാഗവും കവർ ആയാൽ മാത്രമെ പെട്ടന്നുള്ള തുരുമ്പ് വരുന്നതിൽ നിന്നും സ്റ്റീൽ രക്ഷപെടുകയുള്ളൂ.. കവർ ബ്ലോക്ക്‌ വെക്കുമ്പോൾ പൊന്തി നിൽക്കുന്ന സ്റ്റീലിന്റെ എല്ലാ ഭാഗത്തും കോൺക്രീറ്റ് കൊണ്ട് കവർ ആകും.

സ്ലാബ് സ്ട്രക്ച്ചർ ആണ് ചെയ്യുന്നത് എങ്കിൽ ഓരോ 10 sq ഫീറ്റ് (1M2) ഭാഗത്തും 4 കവർ ബ്ലോക്കുകൾ മിനിമം വേണം എന്നാണ് കണക്ക്.

എന്നാൽ ബീമോ കോളമോ കൺസ്ട്രക്ഷൻ ചെയ്യുമ്പോൾ ഒരു മീറ്റർ ഭാഗത്ത് നാലു സൈഡിലുമായി 12 കവർ ബ്ലോക്കുകൾ എങ്കിലും വെച്ചിരിക്കണം

സ്പെസിഫിക്കേഷൻ പ്രകാരമുള്ള മിനിമം കവർ

 • FOOTING – 75mm
 • FOUNDATION TOP – 50mm
 • FOUNDATION BOTTOM – 75 mm
 • STRAP BEAM – 50 mm
 • GRADE SLAB – 20 mm
 • COLUMN – 40 mm
 • SHEAR WALL – 25 mm
 • BEAMS – 25 mm
 • SLABS – 15 mm
 • FLAT SLAB – 20 mm
 • STAIRCASE – 15 mm

ഈ പറഞ്ഞതിലും കുറവാണ് നമ്മുടെ സൈറ്റിൽ കാണുന്നത് എങ്കിൽ ഒരു കാരണവശാലും കവർ ബ്ലോക്ക്‌ വച്ചു ശരിയാക്കും വരെ കോൺക്രീറ്റ് ചെയ്യുവാൻ അനുവദിക്കരുത്… കാരണം ഈ ചെറിയ തെറ്റിന് ഭാവിയിൽ നമ്മൾ വലിയ നഷ്‌ടം നേരിടേണ്ടി വരും.

നമ്മുടെ മാർകറ്റിൽ ലഭ്യമായിട്ടുള്ള കവർ ബ്ലോക്കുകൾ

 1. സ്റ്റീൽ കവർ ബ്ലോക്ക്‌
 2. പിവിസി ബ്ലോക്ക്‌
 3. അലുമിനിയം കവർ ബ്ലോക്ക്‌
 4. സ്റ്റോൺ കവർ ബ്ലോക്ക്‌
 5. സിമന്റ്‌ കവർ ബ്ലോക്ക്‌

content courtesy : fb group