ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 1

വീടുപണിയിൽ ബാത്റൂമിലെ നിർമ്മാണവും പ്ലാനിങ്ങും ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി ബന്ധപ്പെട്ട സഹായകമാകുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത് വായിച്ചുനോക്കൂ:

1. ബാത്റൂം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാത്റൂം നിൻറെ ഇടം identify ചെയ്തു ചുവരുകൾ പൂർത്തിയായാൽ പിന്നെ ഏതൊക്കെ ഐറ്റംസ് ആണ് നിങ്ങൾക്ക് വേണ്ടത് എന്നും, അത് ഏത് മോഡൽ ആണ് വേണ്ടത് എന്നും, തീരുമാനിച്ച ശേഷം മാത്രമേ പ്ലംബിങ് വർക്ക് ചെയ്യാൻ പാടുള്ളൂ. 

small bathroom designs

2. ക്ളോസറ്റ്‌:

ഒരുപാട് തരം ക്ലോസെറ്റ് ഇന്ന്  മാർക്കറ്റിൽ ലഭ്യമാണ്: 

പി ട്രാപ്പ്, എസ് ട്രാപ്പ് ,വാൾ മൗണ്ട് എന്നിങ്ങനെ പോകുന്നു അവ. ഇതിൽ ഏതാണ് വേണ്ടതെന്ന് ആദ്യമേ ഉറച്ച തീരുമാനം എടുത്തിരിക്കണം. 

അല്ലാത്തപക്ഷം ഫിനിഷിങ് വർക്ക് കഴിഞ്ഞതിനുശേഷം യഥാർത്ഥ ഷേപ്പ് അനുസരിച്ച് വീണ്ടും ടൈലുകൾ കുത്തി പൊളിക്കേണ്ട അവസ്ഥ വന്നു ചേരും. 

തറ:

അതുപോലെ ബാത്റൂം പണിയുമ്പോൾ മുറിയുടെ തറയിനേക്കാൾ ബാത്റൂമിലെ തറ എപ്പോഴും താഴ്ന്ന രീതിയിലായിരിക്കണം അതിൻറെ ഫിനിഷിങ് വർക്ക് വരേണ്ടതും. അല്ലാത്തപക്ഷം ബാത്റൂമിലെ വെള്ളം മുറിക്കകത്തേക്ക്  കയറുവാനുഉള്ള സാധ്യത വളരെ കൂടുതലാണ്. 

പൈപ്പുകൾ:

ഒരു ബാത്റൂമിൽ plumping workന് സാധാരണ വരാവുന്ന പൈപ്പുകൾ താഴെപ്പറയുന്നവയാണ്: 

  1. ക്ലോസെറ്റ് വേസ്റ്റ് സെപ്റ്റിക് ടാങ്കിലേക്ക് പോവാനുള്ള നാലിഞ്ച് വലിയ പൈപ്പ്
  2. കുളിക്കുവാനും മുഖം കഴുകാനും  ഉപയോഗിച്ച സോപ്പ് കലർന്ന വേസ്റ്റ്  വെള്ളം പുറത്തെ soak pit പോകാനുള്ള നാലഞ്ചു വലിയ പൈപ്പ് 
  3. വാഷ്ബേസിൻറെ വേസ്റ്റ് വാട്ടർ പോകുവാനുള്ള രണ്ടര ഇഞ്ച് പൈപ്പ്    
  4. ക്ലോസറ്റ്ലേക്കും, വാഷ്ബേസിനിലേക്കും, ഷവറിലേക്കും, ഹീറ്ററിലേക്കും, ഫോസെറ്റ്ലേക്കും ശുദ്ധജലം വരുവാനുള്ള  മുക്കാൽ ഇഞ്ച് പൈപ്പുകൾ 

എന്നിവയാണ് വിവിധതരം പൈപ്പുകൾ. 

കൂടാതെ ഇത് കൊടുക്കേണ്ട പോയിൻറ്കൾ ഹൈറ്റ് ഉൾപ്പെടെ നോക്കിയിട്ട് കൃത്യമായി നിശ്ചയിച്ച് മാർക്ക്  ചെയ്തു വേണം കൊടുക്കുവാൻ.

കണ്സീൽഡ് പൈപ്പുകൾ:

plumber at work in a bathroom, plumbing repair service, assemble and install concept

CPVC പൈപ്പുകളാണ് കൺസീൽഡ് ചെയ്യുവാൻ ഉപയോഗിക്കുന്നത്. കാരണം ഇത് 110 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് താങ്ങും. 

ഈ  സി പിവിസി പൈപ്പുകൾ ചൂടിൽ ഉരുകി പോകുകയില്ല. 

ഇതിന് ഒട്ടിക്കേണ്ട സോൾവൻ സിമെൻറ് സിപിഐയുടെ തന്നെയാകണം.  

സങ്കണ് സ്ലാബ് (sunken slab):

അതുപോലെ മുകളിലത്തെ നിലയിലാണ്  ബാത്ത്റൂം ചെയ്യുന്നതെങ്കിൽ സങ്കണ് സ്ലാബ് (sunken slab) നിർബന്ധമായും കൊടുത്തിരിക്കണം. എന്നാൽ മാത്രമേ മുറിയും ബാത്റൂമും രണ്ട് ലെവലിൽ നിലനിർത്താൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ആദ്യം പറഞ്ഞതുപോലെ വെള്ളം മുറിയിലേക്ക് കയറുവാനുള്ള സാധ്യതയുണ്ട്.