വീട് നിർമാണത്തിൽസോഫ്റ്റ് വാൾ പാർട്ടീഷനുകൾ തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

സാധാരണയായി വീട് പണിയിൽ ഭിത്തികൾ നിർമ്മിക്കുന്നതിനായി സിമന്റും, മണലും, കട്ടകളും ആണ് ഉപയോഗിക്കുന്നത്. കാലങ്ങളായി ഈ ഒരു രീതിയാണ് പിന്തുടരുന്നത് എങ്കിലും ഇന്ന് അതിനു മാറ്റം വന്നു. മറ്റു പല മാർഗ്ഗങ്ങളും ഭിത്തി നിർമാണത്തിൽ പരീക്ഷിക്കുന്നുണ്ട്. വളരെയധികം കോസ്റ്റ് ഇഫക്ടീവ് ആയ രീതികളിൽ ഇത്തരം മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. വാൾ പാർട്ടീഷനുകൾ ചെയ്യുമ്പോൾ അവക്ക് പുറം ഭാഗത്തിന് നൽകുന്ന അത്രയും ഉറപ്പ് നൽകേണ്ട ആവശ്യം വരുന്നില്ല.

ഇവിടെ ഉദ്ദേശിക്കുന്നത് റൂമുകൾ തമ്മിൽ പാർട്ടീഷൻ ചെയ്യുമ്പോൾ അധികം ഉറപ്പ് ആവശ്യമില്ല എന്നതാണ്. മെയിൻ ഭിത്തികളുടെ കാര്യമല്ല പറയുന്നത്. സോഫ്റ്റ് വാൾ പാർട്ടീഷനുകൾ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താവുന്ന മെറ്റീരിയലുകൾ ആണ് ജിപ്സം ബോർഡ്, കാൾഷ്യം സിലിക്കേറ്റ് ബോർഡ് , സിമന്റ് ഫൈബർ ബോർഡ് എന്നിവയെല്ലാം.

ഒരു ഫ്രെയിം ഉണ്ടാക്കി അതിന് ചുറ്റും പാനൽ നൽകിയാണ് സോഫ്റ്റ് വാളുകൾ നിർമ്മിച്ചെടുക്കുന്നത്. ആദ്യമായി ഫ്രെയിമുകൾ നൽകുമ്പോൾ അവ തമ്മിലുള്ള അകലം 45 സെന്റീമീറ്ററിനും 60 സെന്റീമീറ്ററിനും ഇടയിലാണ് എന്നകാര്യം ഉറപ്പിക്കുക. അതിലും കൂടുതൽ അകലത്തിലാണ് നൽകുന്നത് എങ്കിൽ പെട്ടെന്ന് ക്രാക്കുകൾ വരാനുള്ള സാധ്യതയുണ്ട്. രണ്ട് ബോർഡുകളും തമ്മിൽ ഒരു കാരണവശാലും ഗ്യാപ്പ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സോഫ്റ്റ്‌ വാൾ പാർട്ടീഷൻ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

  • ഇലക്ട്രിക്കൽ പോയിന്റ് കൾ ഉപയോഗപ്പെടുത്താൻ വളരെ എളുപ്പമാണ്. അതായത് ഇവയുടെ സെന്ററിൽ വളരെ എളുപ്പം വയറുകളും മറ്റും നൽകാനായി സാധിക്കും.
  • പാർട്ടീഷൻ സെറ്റ് ചെയ്യുമ്പോൾ തന്നെ ഇലക്ട്രിക്കൽ പോയിന്റ് എളുപ്പത്തിൽ നൽകാവുന്നതാണ്.
  • കുറവ് ലേബർ കോസ്റ്റ് മാത്രമാണ് ആവശ്യമായി വരുന്നുള്ളു.
  • നല്ല ഫിനിഷിംഗ് ചുമരുകൾ ലഭിക്കുന്നു.
  • പാർട്ടീഷന് മുകളിൽ വാൾപേപ്പറുകൾ സ്റ്റിക്കറുകൾ, വ്യത്യസ്ത പെയിൻ റുകൾ എന്നിവയെല്ലാം നൽകി കൂടുതൽ ഭംഗിയാക്കാം.
  • വളരെയധികം ലൈറ്റ് വെയിറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌ വാളുകൾ നിർമ്മിക്കുന്നത്.
  • ആവശ്യമുള്ള സ്ഥലങ്ങളിൽ വളരെ എളുപ്പം ഇൻസ്റ്റാൾ ചെയ്ത് നൽകാൻ സാധിക്കും.
  • പ്രത്യേക ബീമുകൾ, സപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ സ്ട്രക്ച്ചർ എന്നിവ ആവശ്യമായി വരുന്നില്ല.
  • പുറം ഭിത്തിക്ക് കൂടുതൽ ബലം നൽകി വീടിനകത്ത് സോഫ്റ്റ് വാളുകൾ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ഭംഗി ലഭിക്കുന്നു.

ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ

  • ജിപ്സം ബോർഡ് ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ വെള്ളം തട്ടിയാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • ജിപ്സം ബോർഡുകൾ വാട്ടർപ്രൂഫ് അല്ലാത്തതുകൊണ്ട് വീടിന് അകത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
  • കാൽഷ്യം സിലിക്കേറ്റ്, സിമന്റ് ഫൈബർ ബോർഡുകൾ ജിപ്സം ബോർഡുകളെക്കാൾ കൂടുതൽ ബലം നൽകുന്നുണ്ട്.

വീടുപണിയിൽ ചിലവ് കുറയ്ക്കാൻ സോഫ്റ്റ് വാളുകൾ വളരെയധികം ഉപകാരപ്പെടും. എന്നാൽ അവയുടെ ഗുണവും ദോഷവും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.