ഇന്‍റീരിയറില്‍ ടിവി ഏരിയ പ്ലാൻ ചെയ്യുമ്പോൾ ആഡ് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ ഇവയെല്ലാമാണ്.

വീടിനകത്ത് ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇന്ന് മിക്ക ആളുകളും.

പ്രത്യേകിച്ച് ലിവിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ടിവി യൂണിറ്റ് വയ്ക്കുന്നതിന് ഒരു പ്രത്യേക സ്ഥാനം തന്നെ കാണേണ്ടതുണ്ട്.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും ടിവി ഉപയോഗിക്കുന്നുണ്ട്. അതും നല്ല വലിപ്പമുള്ള TV ഫിറ്റ് ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്.

ഭിത്തിയിലേക്ക് ഡയറക്ട് പാനൽ ചെയ്ത് വയ്ക്കാവുന്നതും , സ്റ്റാൻഡിൽ ഉറപ്പിക്കുന്ന രീതിയിലുമുള്ള ടി വി കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വാങ്ങുന്ന ടിവിക്കു വേണ്ടി വീടിനകത്ത് ഒരു പ്രത്യേക ഇടം തന്നെ സെറ്റ് ചെയ്ത് നൽകേണ്ടതുണ്ട്.

അതോടൊപ്പം വരുന്ന സ്പീക്കറുകൾ, സൗണ്ട് ബാറുകൾ എന്നിവയ്ക്കും ടിവി യൂണിറ്റിൽ പ്രത്യേക ഇടം കണ്ടെത്തിയില്ല എങ്കിൽ പിന്നീട് ശരിയായ രീതിയിൽ കണക്ഷൻ നൽകാൻ സാധിക്കാത്ത അവസ്ഥ വരും. അതുകൊണ്ടുതന്നെ ഒരു ടിവി യൂണിറ്റ് കൃത്യമായ രീതിയിൽ സെറ്റ് ചെയ്യുന്നതിനായി അറിയേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ടിവി ഏരിയ സെറ്റ് ചെയ്യുമ്പോൾ

മിക്ക വീടുകളിലും അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് ടിവി ഏരിയയുടെ ഭാഗമായിരിക്കും. എന്നു മാത്രമല്ല വീട്ടിൽ ഗസ്റ്റുകൾ വരുമ്പോൾ ലിവിങ് ഏരിയയിലാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്.

അതുകൊണ്ട് ആളുകൾ കൂടുതൽ സമയം നോക്കി ഇരിക്കുന്ന ഒരു ഭാഗവും ടിവി യൂണിറ്റ് ആയിരിക്കും.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഏറ്റവും മനോഹരമായി ഡിസൈൻ ചെയ്യേണ്ട ഒരു ഭാഗമായി ടിവി ഏരിയയെ കണക്കാക്കാം.

ടിവി ഏരിയ സെറ്റ് ചെയ്യുമ്പോൾ ഭംഗിക്ക് മാത്രമല്ല പ്രാധാന്യം നൽകേണ്ടത്. പകരം ടിവിയിലേക്ക് നോക്കുന്ന വ്യക്തിയുടെ കണ്ണിനും, കഴുത്തിനും പ്രശ്നം വരാത്ത രീതിയിൽ വേണം സെറ്റ് ചെയ്യാൻ.

ഇരിക്കുന്ന ഭാഗത്ത് നിന്നും നേരിട്ട് ടിവിയിലേക്ക് നോക്കുന്ന രീതിയിൽ വേണംസീറ്റിംഗ് അറേഞ്ച് മെന്റ് നൽകാൻ.

അതല്ലാതെ സോഫയുടെ ഒരു സൈഡിൽ നിന്നും ടിവിയിലേക്ക് നോക്കുന്ന രീതിയിലാണ് സെറ്റ് ചെയ്യുന്നത് എങ്കിൽ അത് കണ്ണിനു കൂടുതൽ സ്ട്രെയിൻ നൽകുന്നതിന് കാരണമാകുന്നു.

കൂടാതെ ടിവി സെറ്റ് ചെയ്യുന്ന ഭാഗത്ത് വിൻഡോകൾ ഒന്നും ഇല്ല എന്നകാര്യം ഉറപ്പിക്കണം.

അതായത് ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഓൾറെഡി ഒരു പ്രകാശം നമ്മുടെ കണ്ണിലേക്ക് വരുന്നുണ്ട് .

അതോടൊപ്പം സൈഡ് വശങ്ങളിൽ നിന്നും മറ്റ് പ്രകാശം കൂടി കണ്ണിലേക്ക് അടിക്കുമ്പോൾ അത് കാഴ്ചയ്ക്ക് കൂടുതൽ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

ഏതെങ്കിലും കാരണവശാൽ ടിവിയോട് ചേർന്ന് വിൻഡോകൾ വരുന്നുണ്ടെങ്കിൽ അത് കവർ ചെയ്യുന്നതിന് കർട്ടനുകൾ , ബ്ലൈൻഡ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

ടിവി ഏരിയക്ക് തിരഞ്ഞെടുക്കാവുന്ന നിറങ്ങൾ.

പ്രധാനമായും കോൺട്രാസ്റ്റ് നിറങ്ങൾ ടിവി യൂണിറ്റിന് നൽകുന്നതാണ് കൂടുതൽ നല്ലത്. ഇത് ഒരു അട്രാക്റ്റീവ് ലുക്ക് ടിവി ഏരിയക്ക് നൽകുന്നു.

അതായത് ടിവിയുടെ നിറം എപ്പോഴും ബ്ലാക്ക് ആണ്. അതിന് കോൺട്രാസ്റ്റ് ആയി വരുന്ന ഏത് നിറം വേണമെങ്കിലും പാനലിന് നൽകാം.

ടിവി ഏരിയ കൂടുതൽ ഭംഗിയാക്കുന്നതിനായി വാൾപേപ്പറുകൾ, ക്ലാഡിങ് എന്നിവ പരീക്ഷിക്കാവുന്നതാണ്. എന്നാൽ ബോറിങ് ആയ രീതിയിൽ സ്റ്റിക്കറുകളും ക്ലാഡിങ് കളും നൽകിയാൽ അത് ഉള്ള ഭംഗി കൂടി കളയുന്നതിന് കാരണമാകുന്നു.

ടിവിയുടെ സൈസ് തിരഞ്ഞെടുക്കുമ്പോൾ

ലിവിങ് റൂമിന്റെ വലിപ്പമനുസരിച്ച് വേണം ടിവിയുടെ സൈസ് നിശ്ചയിക്കാൻ. ലിവിങ് റൂമിന്റെ വലിപ്പം വളരെ ചെറുതാണ് എങ്കിൽ 50 ഇഞ്ചിനു മുകളിലുള്ള ടിവികൾ സെലക്ട് ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.

അതേസമയം 40 ഇഞ്ച് സൈസിലുള്ള ഒരു ടിവിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ആവശ്യത്തിന് വലിപ്പവും, ഉപയോഗം എളുപ്പമാക്കുകയും ചെയ്യുന്നു. ടിവി കാണുന്നതിനായി സെറ്റ് ചെയ്ത സ്ഥലവും ടിവി യും തമ്മിൽ ഒരു നിശ്ചിത അകലം ഉണ്ട് എന്ന കാര്യം ഉറപ്പിക്കുക.

ലൈറ്റ് നൽകേണ്ട വിധം

ടിവിയുടെ മുകൾഭാഗത്ത് നൽകുന്ന സ്പോർട്ട് ലൈറ്റുകൾ പലപ്പോഴും ടിവിയിലേക്ക് ഗ്ലെയർ നൽകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

കാണുന്ന വ്യക്തിയുടെ കണ്ണിലേക്ക് നേരിട്ട് ലൈറ്റ് വരുന്ന രീതിയിൽ ഒരു കാരണവശാലും ടിവി സെറ്റ് ചെയ്യരുത്. ടിവി ഏരിയയുടെ പുറക് വശത്ത് ലൈറ്റ് നൽകുകയാണെങ്കിൽ അത് കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കും.

ഇൻഡയറക്ട് ലൈറ്റിംഗ് രീതിയാണ് ടിവി ഏരിയക്ക് എപ്പോഴും കൂടുതൽ നല്ലത്. ഇത് വളരെയധികം മനോഹാരിത നൽകുന്നതിനും സഹായിക്കുന്നു.

വീടിന്റെ മറ്റു കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ ടിവി ഏരിയയെ പറ്റിയും കൃത്യമായ പ്ലാനിങ് ചെയ്യുക . ടിവി ഏരിയയും സോഫയും തമ്മിൽ ഒരു പാസേജ് വരാത്ത രീതിയിൽ സെറ്റ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

ടിവി ഏരിയയിൽ ടിവി സെറ്റ് ചെയ്യുമ്പോൾ ഫ്ലോറിൽ നിന്നും 90 മുതൽ 120 സെന്റീമീറ്റർ ഹൈറ്റിൽ ആണ് നൽകേണ്ടത്.

എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ച് ടിവി ഏരിയ നൽകുകയാണെങ്കിൽ അത് കാണുന്ന വ്യക്തിയുടെ കണ്ണിനും കഴുത്തിനും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.