വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ.

വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുടെ വില വർധനവ് വലിയ രീതിയിലുള്ള ഭീഷണിയാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന മറ്റൊരു വലിയ പ്രശ്നം വീടിനകത്ത് കൂടുതലായി അനുഭവപ്പെടുന്ന ചൂട് ആണ്.

ഈ രണ്ടു പ്രശ്നങ്ങൾക്കും ഉള്ള ഒരു പരിഹാരമാണ് മണ്ണിൽ നിർമിച്ച് എടുക്കുന്ന ലാറ്ററേറ്റ് ബ്രിക്കുകൾ.

കാഴ്ചയിൽ ഭംഗിയും അതേസമയം അതിനനുസരിച്ചുള്ള ഉപയോഗ ഗുണങ്ങളും ഉള്ള ലാറ്ററേറ്റ് ബ്രിക്കുകൾ വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്ന രീതി, ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്നിവയെല്ലാം വിശദമായി മനസിലാക്കാം.

വീട് നിര്‍മാണത്തിലെതാരം ലാറ്ററേറ്റ്ബ്രിക്കുകൾ തിരഞ്ഞെടുത്താൽ.

വീടു നിർമാണത്തിനായി തിരഞ്ഞെടുക്കുന്ന സാധാരണ കട്ടകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ ഈടും ഉറപ്പും നൽകാനായി സാധിക്കുന്നു.

അതായത് ഒരു സാധാരണ കട്ടയുടെ മുകളിലൂടെ ടിപ്പർ പോലുള്ള വാഹനത്തിന്റെ ടയർ കയറി കയറി ഇറങ്ങിയാൽ മുഴുവൻ അത് മുഴുവനായും പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതേസമയം ലാറ്ററേറ്റ് ബ്രിക്ക് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ വണ്ടി കയറി ഇറങ്ങിയാൽ പോലും പൊട്ടി പോകുന്നില്ല.

40 ടൺ വരെ ഭാരം താങ്ങാനുള്ള കഴിവ് ഇത്തരത്തിലുള്ള കട്ടകൾക്ക് ഉണ്ട് എന്നാണ് നിർമ്മിക്കുന്നവർ പറയുന്നത്. വ്യത്യസ്ത ടെസ്റ്റുകൾ വഴി ഇവയുടെ കാഠിന്യം പരീക്ഷിക്കുകയും അതിൽ എല്ലാം വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

കട്ടയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളും ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീടിന്റെ കാര്യത്തിൽ മാത്രമല്ല ഭംഗിയുടെ കാര്യത്തിലും ഇവ ഒരുപടി മുന്നിൽ തന്നെയാണ് മറ്റു കല്ലുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇവക്ക് ഉള്ളത്.

ചെങ്കല്ല് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വീടുകൾ തേപ്പു പണി ചെയ്തിട്ടില്ല എങ്കിൽ കാഴ്ചയിൽ ഭംഗിയില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

അതേസമയം ഇത്തരം ലാറ്ററേറ്റ് കട്ടയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ തേച്ചിട്ടില്ല എങ്കിലും കാഴ്ചയിൽ ഭംഗി ലഭിക്കുന്നു.

പൂർണ്ണമായും നാച്ചുറൽ ആയ മണ്ണിന്റെ അതേ നിറം തന്നെയാണ് ഇത്തരം കട്ടകൾക്കും ഉള്ളത്. അതുകൊണ്ടു തന്നെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ വീട്ടുകാർക്ക് എല്ലാ സമയത്തും ലഭിക്കും.

നിർമ്മിച്ചെടുക്കുന്ന കട്ടയുടെ നാല് വശവും നല്ല രീതിയിൽ ഫിനിഷിംഗ് ചെയ്താണ് വരുന്നത്. വളരെ കനം കുറഞ്ഞ രീതിയിൽ ഒട്ടിച്ച് നൽകാനും ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ നിർമ്മാണ രീതി

മണ്ണ് ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന കട്ടകൾക്ക് കൂടുതൽ ബലം ലഭിക്കുന്നതിനു വേണ്ടി സിമന്റ് മിക്സ് ചെയ്തു 100ഡിഗ്രി ചൂടിലാണ് നിർമ്മാണം നടത്തുന്നത്. കട്ട കൾക്കിടയിൽ യാതൊരു എയർ ഗ്യാപ്പുകളും ഇല്ലാത്തതിനാൽ തന്നെ ചെറിയ ഓട്ടകൾ പോലുള്ള പ്രശ്നങ്ങൾ ഒന്നും ഇവയ്ക്ക് വരുന്നില്ല. അത്രയും നല്ല രീതിയിൽ പ്രസ് ചെയ്താണ് കട്ടകളുടെ നിർമ്മാണം. വെള്ളത്തെ വലിച്ചെടുക്കാനും അതെ രീതിയിൽ അലിയിപ്പിക്കാനുള്ള കഴിവ് കട്ടകൾക്ക് കൂടുതലാണ്. മഴക്കാലത്തെയും ചൂടിനേയും ഒരേ രീതിയിൽ പ്രതിരോധിക്കാനുള്ള ശേഷി കട്ടയുടെ മറ്റൊരു പ്രത്യേകതയാണ്.വെള്ളത്തിന്റെ 20 % വരെ ആഗിരണം ചെയ്തെടുക്കാനുള്ള കഴിവ് കട്ടകൾക്ക് ഉണ്ട് എന്ന് പറയപ്പെടുന്നു.സാധാരണ കട്ടകളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ല ലാറ്ററേറ്റ് ബ്രിക്കുകളിൽ തട്ടുമ്പോൾ ഉണ്ടാകുന്നത്.

വീടിന്റെ ഭിത്തികളുടെ നിർമ്മാണത്തിന് വേണ്ടി മാത്രമല്ല ടെറസിന് മുകളിൽ തൂണുകൾ നൽകി ട്രസ് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈയൊരു രീതി ഉപയോഗപ്പെടുത്താൻ സാധിക്കും. മണ്ണ് നല്ലപോലെ പൊടിച്ചെടുത്ത് മിക്സറിലേക്ക് ചേർക്കുന്ന സമയത്താണ് സിമന്റ് ആഡ് ചെയ്ത് നൽകുന്നത്. തുടർന്ന് ഹൈഡ്രോളിക് പ്രസ്സ് ചെയ്തു ചൂട് നൽകി കട്ടകൾ ആക്കി മാറ്റുന്നു. കട്ട എത്ര മുകളിൽ നിന്ന് താഴേക്ക് ഇട്ടാലും പൊട്ടുകയില്ല.ചെങ്കല്ല് ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ചിതൽ ശല്യവും ഇത്തരം കട്ടകളിൽ പേടിക്കേണ്ടി വരുന്നില്ല. അതിനുള്ള പ്രധാന കാരണം ചെങ്കല്ലിൽ ഉള്ള ചെറിയ സുഷിരങ്ങൾ വഴിയാണ് ചിതൽ ശല്യം കൂടുതലായും കണ്ടു വരുന്നത്. ഒരു കട്ട മുഴുവനായും ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ അത് ആവശ്യമുള്ള അളവിൽ മുറിച്ചെടുത്ത് ഉപയോഗിക്കാനും എളുപ്പമാണ്. ഒരു പ്രത്യേക മെഷീൻ ഉപയോഗപ്പെടുത്തിയാണ് കട്ടകൾ നിർമ്മിച്ചെടുക്കുന്നത്. സാധാരണ ഒരു സിമന്റ് കട്ടക്ക് നൽകേണ്ട അത്രയും വില തന്നെയാണ് ലാറ്ററേറ്റ് ബ്രിക്കുകൾക്കും നൽകേണ്ടി വരുന്നുള്ളു.

വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ തീർച്ചയായും നിർമ്മാണ പ്രവർത്തികളിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.