latest modular kitchen design

മോഡുലാർ കിച്ചൺ (Modular Kitchen) ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ പറ്റി അല്പം ചില അറിവുകൾ നമുക് ചർച്ച ചെയ്യാം.

നിലവിൽ ചെയ്തു വരുന്ന എല്ലാ പ്ലാനുകളിലും മോഡലാർ കിച്ചൺ & വർക്കിംഗ് കിച്ചൺ എന്ന രീതിയിൽ രണ്ടു പാർട്ടുകൾ ആക്കി ചെയ്യുന്ന രീതിയാണ് ഭൂരിഭാഗവും. ഇതിൽ സ്റ്റിൽ കിച്ചൻ ഓപ്പൺ ആക്കി ഭംഗി കൂട്ടാറുമുണ്ട്.

മിക്കപ്പോഴും മോഡുലാർ കിചന് അല്ല, വർക്കിങ് കിച്ചൻ ആയിരിക്കും നാം കൂടുതൽ ഉപയോഗിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ശ്രദ്ധിക്കണ്ട ചില കാര്യങ്ങൾ പറയാം:

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • 1.മോഡുലാർ കിച്ചൻ ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ നാം അതിൽ എത്രത്തോളം വർക്ക് ചെയ്യുമെന്ന് മനസിലാക്കി അതിന്റെ വലിപ്പചെറുപ്പം ക്രമീകരിക്കാം. 

ആദ്യമേ നമ്മൾ അതിൽ ഒന്നും ചെയ്യില്ല എന്ന തീരുമാനമാണെങ്കിൽ പ്ലാൻ ചെയ്യുമ്പോൾ ഒരുപാടു വലിപ്പം കൂട്ടാതെ സ്റ്റാൻഡേർഡ് സൈസ് കീപ് ചെയ്യുക. പലരും പ്ലാൻ ചെയ്യുമ്പോൾ മോഡുലാർ കിച്ചൺ വലുതും വർക്കിംഗ് കിച്ചൺ ചെറുതും പറയാറുണ്ട്.

ഇത് ചിന്തിച്ചേ ചെയ്യാവൂ

  • 2. മോഡുലാർ കിച്ചണിൽ നമുക് എന്തൊക്കെ വേണമെന്ന് ആദ്യമേ തീരുമാനിക്കുന്നത് നല്ലതാണു.    

എങ്ങനെയെന്നാൽ ഓവൻ, ഹുഡ്&ഹോബ്, സിങ്ക്, കപ്ബോർഡിലേക്കുള്ള ലൈറ്റിംഗ് തുടങ്ങിയിട്ടുള്ള കാര്യങ്ങൾ ഇതിൽ പെടുന്നു.

അതിന്റെ പോയിന്റുകൾ ആദ്യമേ മനസിലാക്കി എൻജീനീയറുമായി ഫൈനൽ ചെയ്തു വെക്കണം. അല്ലാതെ ഇന്റീരിയർ ചെയ്യാൻ നോക്കുമ്പോൾ പോയിന്റുകൾ മാറ്റിയും മാറ്റിയും ഇട്ടു വർക്ക് കുളമായി പോവാതിരിക്കാൻ ശ്രദ്ധിക്കുക.

latest modular kitchen designs
  • 3.മോഡുലാർ കിച്ചണിന്റെ പൂർണ ഭംഗി കിട്ടണമെങ്കിൽ കോൺക്രീറ്റ് സ്ളാബ് ഒഴിവാക്കുന്നതാണ് നല്ലതു.

എന്തെന്നാൽ bottom യൂണിറ്റിൽ ബോക്സ് വർക്കുകൾ പ്രോപ്പർ ആവാൻ ബുദ്ധിമുട്ടാണ്. സ്ളാബ് തിക്‌നെസ്സ് കാണിക്കുന്നത് ഭംഗിയും കുറയ്ക്കും.

  • 4. അതുപോലെ തന്നെ മോഡുലാർ കിച്ചണിൽ വെക്കുന്ന ഫ്രിഡ്ജ് ,ഓവൻ, ഹുഡ്&ഹോബ്, സിങ്ക് ഇവയുടെയൊക്കെ സൈസുകൾ ഇന്റീരിയർ ചെയ്യുന്നതിനെ മുന്നേ തന്നെ നോക്കുന്നതാണ് നല്ലതു. അത് എഞ്ചിനീയറും ഡിസൈനുരമായും സംസാരിച്ചു തീരുമാനിക്കണം.
  • 5. ഉപയോഗിക്കുന്ന മെറ്റീരിയൽ എപ്പോഴും ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതിരിക്കുക. സാധാരണയായി 710 പ്ലൈ വിത്ത് ലാമിനേറ്റ് ഫിനിഷ് ,multi വിത്ത് PU ഫിനിഷ് എന്നിവയാണ് പോപ്പുലർ ആയി ചെയ്തു വരുന്നത്.

മുകളിലേക്കു അക്രിലിക്‌, ഗ്ലാസ് ഫിനിഷ് തുടങ്ങി നിങ്ങളുടെ ബഡ്‌ജെറ്റ് അനുസരിച്ച് തീരുമാനിക്കാം. 

ഏതായിരുന്നാലും ഉള്ളിൽ വരുന്ന പ്ലൈവുഡ്, മുൾട്ടിവുഡ് നല്ല ക്വാളിറ്റിയിൽ ഉള്ളത് തന്നെ ഉപയോഗിക്കുക. ചുവരോട് ചേർന്ന് വരുന്ന ഭാഗം പിവിസി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

  • 6. കിച്ചൻ ടോപ് സിംഗിൾ സ്ളാബ് തന്നെ ഉപയോഗിക്കുക.
  • 7.ഫ്ലോർ വിരിക്കുമ്പോൾ ഒരേ ലെവലിൽ തന്നെ ചെയ്യുക. ചില സ്ഥലങ്ങളിൽ കപ്ബോർഡ് വരുന്ന ഭാഗത്തു ടൈൽ പൊക്കി ചെയ്യുന്നത് കാണാറുണ്ട്.
  • 8. ആക്‌സസറീസ്, സ്ലൈഡർ, hinges എന്നിവയെല്ലാം ബ്രാൻഡാഡുകൾ പ്രീഫെർ ചെയ്യുക.

Credit – fb group