ഇനി ബാത്ത്റൂമുകളിൽ ബാത്ത് ടബ്കളുടെ കാലം

ബാത്ത്റൂമിന് വേണ്ടിയുള്ള ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായി ഉണ്ട്. അതിൽ പ്രധാന ഒന്ന് തന്നെയാണ് ഷവർ വേണമോ അല്ലെങ്കിൽ ബാത്ത് ടബ് ഇൻസ്റ്റാൾ ചെയ്യണോ എന്നത്‌? ഇത്തരം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റ് മുതൽ ഓരോരുത്തരുടെയും ആവശ്യങ്ങൾ വരെയുള്ള ഘടകങ്ങൾ പരിഗണിക്കുക തന്നെ വേണം.

ഇന്ന് ബാത്ത് ടബുകൾ, ഒരു അലങ്കാര ഘടകത്തിന് പുറമേ, ദൈനംദിന ശുചിത്വ പ്രവർത്തനങ്ങൾ നിറവേറ്റൻ സഹായിക്കുന്ന മികച്ച ഓപ്ഷൻ തന്നെയാണ്.

നിങ്ങളുടെ കുളിമുറിയിൽ ഒരു ബാത്ത് ടബ്ബിനു സ്ഥാനം നൽകാനുള്ള പ്രധാന കാരണങ്ങൾ ഇതാ.

ആവശ്യം

പ്രായമായ ആളുകൾക്ക് ഷവർ കൂടുതൽ സുഖകരമാണ്; എന്നിരുന്നാലും, കുട്ടികളുള്ള വീടുകളിൽ ഏറ്റവും മികച്ച ഓപ്ഷൻ ഒരു ബാത്ത് ടബ് തന്നെ ആണ്.

എന്നാൽ ഷവർ, ബാത്ത് ടബ്ബും ഒരുമിച്ച് ചേർത്താൽ, എറ്റവും മികച്ച ഒരു ബാത്റൂം നിങ്ങളുടെ വീട്ടിൽ ഒരുക്കാൻ കഴിയും.വീട്ടിലെ അംഗങ്ങളുടെ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം സംയോജിത ബാത്ത്റൂമുകൾ. ഷവർ ഹാൻഡിലുകൾ, ഹോട്ട് ടബ്ബിനുള്ള സ്പാ ആക്‌സസറികൾ തുടങ്ങിയവ കൂടെ ഈ ബാത്റൂമിൽ ഒരുക്കുന്നത് ഏറ്റവും മികച്ച ഒരു തീരുമാനം തന്നെയാണ്.

സൗന്ദര്യശാസ്ത്രവും രൂപകൽപ്പനയും

ബാത്ത് ടബുകൾ മികച്ച ഒരു ബാത്ത്റൂം അലങ്കാരം തന്നെയാണ്.പക്ഷെ അവ ബാക്കിയുള്ള ബാത്ത്റൂം ഘടകങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. നാല് കാലുകളുള്ള ബാത്ത് ടബുകൾ ( പഴയ കാലങ്ങളിൽ നിലവിലുണ്ടായിരുന്നത് ) മുതൽ മെറ്റീരിയലുകളിലും രൂപങ്ങളിലും പുതുമയുള്ള ഏറ്റവും ആധുനികമായത് വരെ എണ്ണമറ്റ മോഡലുകളുണ്ട് ഇന്ന് വിപണിയിൽ

സുഖസൗകര്യങ്ങൾ മനസ്സിലാക്കുക

ബാത്ത് ടബ്കളിലെ കുളി ശരീരത്തെ ശുചിയാക്കുക മാത്രമല്ല, നിങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ ഒരല്പം വിശ്രമിക്കുന്ന സമയം പ്രദാനം ചെയ്യുകയും, അതുവഴി നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഹൈഡ്രോ മസാജ് അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ബാത്ത് ടബ്കൾ നിങ്ങൾക്ക് അധിക സുഖവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്നു. ഇത്തരത്തിൽ സവിശേഷതകളുള്ള ബാത്ത് ടബ്ബിന് സാധാരണ ബാത്ത് ടബ്കളേക്കാൾ 4 മടങ്ങ് കൂടുതൽ ചെലവേറിയതാണ്‌ എന്ന് ഓർമ്മിക്കുക.

ബാത്ത്റൂം വലിപ്പം

നിങ്ങളുടെ ബാത്ത്റൂം ചെറുതാണെങ്കിൽ, വാതിലിൽ നിന്ന് ഏറ്റവും അകലെയുള്ള ഭിത്തിയുടെ വലിപ്പമുള്ള ദീർഘചതുരാകൃതിയിലുള്ള ആകൃതിയിലുള്ള ബാത്ത് ടബ്കൾ തിരഞ്ഞെടുക്കുക. ഈ രീതിയിൽ ഉള്ളവ തിരഞ്ഞെടുക്കുന്നത് ബാത്റൂമിലെ ഉൾത്തളം വലുതായി തോന്നിപ്പിക്കും

ഒരു കോർണർ ബാത്ത് ടബ്കളാണ് മറ്റൊരു ഓപ്ഷൻ, ഇത്തരത്തിലുള്ള ബാത്ത് ടബ്കൾ, ബാത്റൂമിൽ കൂടുതൽ സ്വതന്ത്ര ഇടം സൃഷ്ടിക്കുന്നവയാണ്.  നിങ്ങളുടെ ബാത്ത്റൂം വലുതാണെങ്കിൽ, തിരഞ്ഞെടുക്കാൻ സാധ്യമായ ബാത്ത് ടബ്കളുടെ വിശാലമായ സാധ്യതകൾ ഉണ്ട്.

ബജറ്റ് നിർണ്ണയിക്കുക

ചെറിയ ചെലവിൽ ബാത്ത് ടബ്കൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സാധാരണ വലുപ്പത്തിലുള്ള ബാത്ത് ടബ് മോഡലുകൾ തിരഞ്ഞെടുക്കുക. ഈ മോഡലുകൾക്ക്‌ 140 മുതൽ 190 സെന്റീമീറ്റർ വരെയാണ് നീളം . നിങ്ങൾ തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ സവിശേഷതകൾ അനുസരിച്ചും നിങ്ങൾക്ക് ചെലവ് കുറയ്ക്കാനും കഴിയും.

ബാത്ത് ടബ്കളിൽ ഏറ്റവും സാധാരണമായത് സ്റ്റീൽ, (വിലകുറഞ്ഞത്), അക്രിലിക് എന്നിവയാണ്. ഈ ബാത്ത് ടബ്കളോട് യോജിക്കുന്ന ഹൈഡ്രോളിക് ടൈലുകൾ, ഫ്യൂസറ്റുകൾ, ഡയറക്ട് ഷവർ ഹെഡ്സ് അല്ലെങ്കിൽ ഫർണിച്ചറുകൾ എന്നിവ കൂടി ചേർത്ത് നിങ്ങളുടെ ബാത്ത്റൂം പൂർത്തിയാക്കാം. ഈ സാധാരണ ബാത്ത് ടബ് ആക്സസറീസ് സംവിധാനങ്ങൾക്ക് നിങ്ങളുടെ ബജറ്റിന്റെ ബാക്കി തുക ഉപയോഗിക്കുകയും ചെയ്യാം.

പ്രവർത്തനക്ഷമത

ഒരു ബാത്ത് ടബ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും നിങ്ങളുടെ ബാത്റൂമിലെ അലങ്കാരം ആകുന്നതുമായാവ തിരഞ്ഞെടുക്കുക. കുട്ടികളുള്ള വീടുകളിൽ കളിപ്പാട്ടങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സ്‌ക്രീൻ ഇൻസ്റ്റാളേഷനുള്ളതും, വിശാലവും പരന്നതുമായ വശങ്ങളുമുള്ള ബാത്ത് ടബുകൾ മികച്ച ഒരു തിരഞ്ഞെടുപ്പാണ്. 

ഡെക്കോ ശൈലികൾ

ശരിയായ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിന്, അക്രിലിക് ബാത്ത് ടബുകൾ വിലകുറഞ്ഞതും ഭാരം കുറഞ്ഞതുമാണെന്ന്, എന്നാൽ അവയുടെ ഗുണനിലവാരം അത്രകണ്ട് മതിപ്പുളവാക്കുന്നതല്ല. സ്റ്റീൽ കൊണ്ടു നിർമ്മിച്ച ബാത്ത് ടബ്കൾ കൂടുതൽ ബലമുള്ളതും, ദൃഢവും , താപനിലയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും , വൃത്തിയാക്കാൻ എളുപ്പവും ഉള്ളവയാണ്.

കാസ്റ്റ് അയൺ ബാത്ത് ടബുകൾ വളരെ പ്രതിരോധശേഷിയുള്ളതാണ്; നേരെമറിച്ച്, സെറാമിക് ടൈലുകൾ കൊണ്ട് നിർമ്മിച്ച ബാത്ത് ടബ്കൾ എളുപ്പത്തിൽ തകരുകയും, വളരെ ഭാരമുള്ളവയുമാണ്. നിങ്ങൾ മികച്ചതും ഒറിജിനലും ആയ ബാത്ത് ടബ്കൾ തിരയുകയാണെങ്കിൽ, നീന്തൽ സ്പാ ഹോട്ട് ടബുകളിൽ മികച്ച ഒരു ഓപ്ഷൻ ആണ്. പ്രതിരോധശേഷിയെ കൂടാതെ, പൂപ്പൽ തുടങ്ങിയവയുടെ ശല്യവും ഇവയ്ക്കില്ല. പോരാത്തതിന് നിരവധി ആകൃതികളിലും, നിറങ്ങളിലും ഇത്തരം ബാത്ത് ടബ്കൾ ലഭിക്കുകയും ചെയ്യും