വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -2

PART 1……

  • ഓൺലൈൻ വിപണിയിലെ no #1 ബ്രാൻഡ് Vu ആണ്, ചില കടകളിൽ ഇവരുടെ പ്രോഡക്ട്സ് കാണാറുണ്ട്, മിതമായ വിലയ്ക്ക് വാങ്ങാവുന്ന നല്ല ബ്രാൻഡ് തന്നെ ആണ് Vu.
  • പഴയ തോംസൺ ടിവി ഇപ്പൊ ഇന്ത്യയിൽ വീണ്ടും ഇറങ്ങിയിട്ട് ഉണ്ട്,സൂപ്പർ plastronics എന്ന ഒരു ഇന്ത്യൻ കമ്പനി ആണ് തോംസൺന്റേ ലൈസൻസിൽ നിർമിക്കുന്നത്.
  • ലെനോവോ യുടെ ഉടമസ്ഥതയിൽ ഉള്ള Motorola ഇപ്പൊൾ സ്മാർട്ട് ടിവി വിൽക്കുന്നുണ്ട്, ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ആണ് അവർ വിൽക്കുന്നത്, നല്ല ക്വാളിറ്റി ഉള്ള ടിവികൾ ആണ് മോട്ടറോളയുടെത്.
  • Toshiba ടിവികൾ ഇപ്പൊ അവർ മാത്രമല്ല നിർമിക്കുന്നത്, compal ഇലക്ട്രോണിക്സ് എന്ന ഒരു Taiwan കമ്പനിയും ടോഷിബയുടെ ലൈസൻസിൽ നിർമിക്കുന്നുണ്ട്.
  • ടിവി ക്ക് stabilizer വേണോ ?
    മുമ്പൊക്കെ നമ്മൾ ടിവി stabilizer വഴി ആണ് connection കൊടുത്തിരുന്നത്, ഇപ്പോഴത്തെ ടിവികൾക്ക്‌ അതിന്റെ ആവശ്യം ഇല്ല.
  • ടിവി എപൊഴും കുട്ടികളുടെ കൈ എത്താത്ത ഉയരത്തിൽ വെക്കുക, കാരണം പഴയ picture tube TV pole alla ഇപ്പോഴത്തെ led ടിവികൾ, display പെട്ടെന്ന് damage ആവും.
  • നമ്മുടെ നാട്ടിൽ കാണുന്ന പല ടിവികളും outsourced Chinese products ആണ്, ഉദാഹരണം: Impex, Mr light, Luker, billion, MarQ, Kodak, Blapunkt, JVC, Mitashi etc.
    ഇതൊന്നും മോശം ബ്രാൻഡുകൾ അല്ല, മിതമായ വിലയ്ക്ക് ലഭിക്കുന്ന ആണ്.
  • കൂടുതൽ സ്ക്രീൻ ക്വാളിറ്റി, സൗണ്ട് ക്വാളിറ്റി ഒക്കെ വേണ്ടവർക്ക് വിലകൂടിയ ബ്രാൻഡുകൾ പരിഗണിക്കാം.
  • ഡിജിറ്റൽ tuner അടങ്ങിയ ടിവികൾ ഇന്ത്യയിൽ ഉണ്ടെങ്കിലും എല്ലാ ഇടത്തും terrestrial channels കിട്ടാത്തത് കൊണ്ട് ഇൗ സൗകര്യം കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല.
  • ഒരു കമ്പനിയും മോശം ടിവികൾ ഇറക്കുനില്ല, നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന, തൊട്ടടുത്ത് സർവീസ് ലഭിക്കുന്ന ഏത് ബ്രൻഡും നമുക്ക് വാങ്ങാം, മിക്ക ടിവികളുടെയും spare parts തമ്മിൽ ബന്ധം ഉള്ളത്കൊണ്ട് അതികം പേടിക്കേണ്ട കാര്യം ഇല്ല.
  • 1 മുതൽ 3 വർഷം വരെ ആണ് സാധാരണ ടിവികൾക്ക് warranty കൊടുക്കാറ്, ചില ബ്രാൻഡുകൾ ഓഫർ ആയിട്ട് extended warranty കൊടുക്കാറുണ്ട്, അങ്ങനെ കിട്ടുമെങ്കിൽ അത് ഉപയോഗപ്പെടുത്തുക.
  • ഓൺലൈൻ ആയിട്ടോ (Amazon, Flipkart, Chroma online etc)
    അല്ലെങ്കിൽ വലിയ റീട്ടെയിൽ സ്റ്റോറായ Reliance ഡിജിറ്റൽ, ടാറ്റ Chroma, Sony Center, Samsung Store, E Zone, Girias വഴി ഒക്കെ പൂർണ്ണ വിശ്വാസത്തോടെ നമുക്ക് ടിവി വാങ്ങാം.

Credit – Riaz madappally