വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -1

ഒരു ടെലിവിഷൻ വാങ്ങുന്നതിന്റെ മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

  • ആദ്യം എത്ര സൈസ് ഉള്ള സ്ക്രീൻ വേണം എന്ന് തീരുമാനിക്കുക. നിങ്ങള് ടിവി വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വലിയ ടിവി വെക്കാൻ പാകത്തിന് ആണെങ്കിൽ മാത്രം വലുത് വാങ്ങുക, അല്ലെങ്കില് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം അളക്കുക, എന്നിട്ട് വേണം സൈസ് തീരുമാനിക്കാൻ.
    ഇനി ഓപ്പൺ സ്പേസ് ഇൽ ആണ് ടിവി ഫിറ്റ് ചെയുന്നത് എങ്കിൽ മിനിമം 32 ഇഞ്ച് ടിവി വാങ്ങിക്കുക. പഴയ 21 ഇഞ്ച് ടിവി പോലെ ആണ് ഐപോഴതെ 32 ഇഞ്ച് ടിവി. ഇതുതന്നെയാണ് ഏറ്റവും വിൽക്കപ്പെടുന്ന ടെലിവിഷൻ സൈസ്.

വലുത് വേണ്ടവർ 40, 43, 50, 55,65 എന്നീ സൈസുകളിൽ നോക്കാം.

  • Smart TV, android TV, normal TV എന്നിങ്ങനെ മൂന്ന് സെഗ്മെന്റ് ആയി ആണ് ടിവികൾ വിപണിയിൽ ലഭ്യം ഉള്ളത്. വീട്ടിൽ WiFi സൗകര്യം ഉളളവർ സ്മാർട്ട് അല്ലെങ്കില് ആൻഡ്രോയ്ഡ് ടിവി വാങ്ങുന്നത് ആണ് ഉചിതം.
    Netflix, Amazon prime, എന്നിങ്ങനെ OTT മെമ്പർഷിപ്പ് ഉള്ളവർക്ക് സ്മാർട്ട് ടിവി ഉപകരിക്കും.
  • വാങ്ങുന്ന ടെലിവിഷനിൽ ഏറ്റവും കുറഞ്ഞത് 2 HDMI port ഉള്ളവ തന്നെ തിരഞ്ഞെടുക്കുക, 3 ആയാലും കുഴപ്പം ഇല്ല. അപ്പൊൾ നമുക്ക് സെറ്റ് ടോപ് ബോക്സ്, സിസിടിവി, PlayStation തുടങ്ങിയ ആക്സസറീസ് കണക്ട് ചെയ്യാൻ കഴിയും.
  • 4K ടിവി വാങ്ങുന്നതിന് മുമ്പ് നമ്മുടെ സെറ്റ് ടോപ് ബോക്സ് 4k ആണോ എന്ന് നോക്കുക, അത്പോലെ 4k സ്മാർട്ട് ടിവി വാങ്ങിയാൽ അത്രയും ഡാറ്റ ചിലവഴിക്കാൻ ഉള്ള ഇന്റർനെറ്റ് ഉണ്ടോ എന്നും നോക്കുക, ഇല്ലെങ്കിൽ full hd തന്നെ ധാരാളം.
  • മുമ്പൊക്കെ നമ്മൾ ഒരു ടെലിവിഷൻ വാങ്ങിയാൽ 20 വർഷംവരെ ഉപയോഗിക്കു മായിരുന്നു. ഇപ്പോഴും അത് പോലുള്ള ടിവികൾ ഉണ്ട്, പക്ഷേ ചൈന ടിവികൾ വിൽക്കാൻ വേണ്ടി കടക്കാര് നമ്മളോട് പറയും, led അയതിൽ പിന്നെ TV യുടെ ലൈഫ് കുറവാണ് എന്നൊക്കെ. അത് ശരിയല്ല. ചൈന ടിവി പതിനായിരം കൊടുത്ത് വങ്ങുമ്പോ നല്ലത് വാങ്ങാൻ ഇരുപത്തി അയ്യായിരം കൊടുക്കേണ്ടിവരും. എപ്പൊഴും വാങ്ങുന്ന സാധനം അല്ലല്ലോ ടിവി അപ്പൊൾ വില കൂടിയാലും നല്ലത് തന്നെ വാങ്ങുക.
  • ഓൺലൈൻ വഴി ടിവി വാങ്ങാം, പക്ഷേ വാങ്ങുന്ന ബ്രാൻഡിന്റെ സർവീസ് നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്
  • Mi, OnePlus തുടങ്ങിയ കമ്പനികൾ ഒക്കെ ടെലിവിഷൻ മോഡലുകൾ ഇറക്കുന്നുണ്ട് ഇപ്പൊൾ, പക്ഷെ നമ്മുടെ നാട്ടിൽ സർവീസ് കിട്ടുമെങ്കിൽ മാത്രമേ ഇവ പരിഗണിക്കാവൂ
  • Sony, Samsung, Panasonic, LG, Philips, Sharp തുടങ്ങിയ കമ്പനികളാണ് ഏറ്റവും പ്രചാരത്തിലുള്ള ടെലിവിഷൻ ബ്രാൻഡുകൾ.

Sharp TV ഇപ്പൊൾ നിർമിക്കുന്നത് Foxconn കമ്പനി ആണ്, Apple iPhone, Google Pixel, Asus തുടങ്ങിയ ഫോണുകൾ നിർമിക്കുന്ന അതേ കമ്പനി തന്നെയാണിത്, ഇന്ത്യയിൽ റിലയൻസ് ആണ് അവരുടെ വിതരണക്കാർ.

CONTINUE…..