വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല.

അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്.

സൗരോർജ്ജവും സോളാർ പാനലുകളും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും വർഷങ്ങളായി കൊണ്ട് തുടങ്ങിയതാണെങ്കിലും ഇന്നും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിട്ടില്ല. അതിനു പ്രധാനമായി പറയാൻ പറ്റുന്ന കാരണം ഇതിനുള്ള ഇൻസ്റ്റലേഷൻ ചിലവ് തന്നെയാണ്.

പക്ഷേ ഇപ്പോൾ നമ്മൾ കാണുന്ന വമ്പൻ സോളാർ പവർ പ്ലാന്റുകൾക്ക് വിപരീതമാണ് നാനോ സോളാർ.

സാധാരണ ഒരു 1 KW ഓഫ് ഗ്രിഡ് സോളാർ പാനൽ സിസ്റ്റത്തിന് 50,000 -1 ലക്ഷം രൂപയോളം ആണ് വില വരുന്നത്. ഏറ്റവും ചെറിയ സോളാർ പവർ പ്ലാന്റിന് ഇത് തന്നെ.

എന്നാൽ കേരളത്തിലെ 3.5 കോടിയോളം വരുന്ന ജന വിഭാഗത്തിൽ 1.5 കോടിക്ക് മുകളിൽ എങ്കിലും വരുന്ന middle class/backward ജനതയ്ക്ക് ഇത്ര വലിയ തുക ഇതിന് വേണ്ടി ചിലവഴിക്കാൻ ഉണ്ടാവില്ല. 

മാത്രമല്ല ഇപ്പോഴുള്ള ലെഡ് ആസിഡ് (lead acid) ബാറ്ററികൾ സ്ഥിരമായി maintenance വേണ്ടവയാണ്. ആയുസ്സും കുറവാണ്, 

മാത്രമല്ല ഇങ്ങനെയുള്ള സിസ്റ്റങ്ങളിൽ ഇൻവേർട്ടറുകൾ ഉപയോഗിക്കുന്നത് കൊണ്ട് ബാറ്ററിയിൽ നിന്നും ഉയർന്ന കറന്റ് വലിക്കുന്നതിന് കാരണം ആവുന്നു.  ബാറ്ററിയുടെ ആയുസ്സ് വേഗം കുറയാൻ ഇത് കാരണം ആവുന്നു. 

ഉദാഹരണത്തിന് 12 volt  നെ 230 V, 230 watts ആക്കണം എങ്കിൽ 230/12=  19-20 ampere വരെ കറന്റ് വേണം.

ഇത്രയും കറന്റ് ഉപയോഗിച്ച് high voltage AC കറന്റ് ഉണ്ടാക്കി എന്ന് തന്നെയിരിക്കട്ടെ. ഇതിനെ വീണ്ടും ഒരു SMPS ഉപയോഗിച്ച് വീണ്ടും low voltage direct current (DC) ആക്കിയാണ് LED ലൈറ്റുകളും ,BLDC ഫാനുകളും, മറ്റ് വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രവർത്തിക്കുന്നത്, 

നാനോ സോളാർ സിസ്റ്റം

Vector solar panel isolated with sun and light bulb on blue background

നാനോ സോളാർ സംവിധാനം ഒരു stand alone system ആണ്.

ഇത് ഉപയോഗിച്ചു 100 watts ന് താഴെയുള്ള ചെറിയ ലോഡുകൾ ആണ് പ്രവർത്തിപ്പിക്കാൻ കഴിയുക. ഇതിൽ നമുക്ക് INVERTER എന്ന സംഭവം ഒഴിവാക്കാൻ കഴിയും. 

ഒരു സാധാരണക്കാരന് ആവശ്യം വമ്പൻ സോളാർ പ്ലാന്റുകൾ അല്ല. മറിച്ച്, വീട്ടിലെ ഫാനും, ലൈറ്റും, TV യും, ഫോൺ ചാർജിങ് ഉം ഒക്കെയാണ്.

അതും ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ.

വെറും 15,000 രൂപയുടെ നാനോ സോളാർ സംവിധാനം

100 watts ന്റെ ഒരു പാനലും, 12 V, 30 A ന്റെ LiFePO ബാറ്ററിയും ഉപയോഗിചെന്ന് വിചാരിച്ചാൽ,

100 W x 4hrs = 400 Watt Hour ഊർജ്ജം ഒരു ദിവസം ശരാശരി ലഭിക്കും. 

ബാറ്ററിയിൽ 12 ×30 Ah = 360 Watt Hour ഊർജ്ജം ഒരു ദിവസം സംഭരിക്കാം. 

360 Watt Hour/20 Watts = 18 മണിക്കൂർ 

അതായത്, 20 Watts ഊർജ്ജം 18 മണിക്കൂർ നേരം തുടർച്ചയായി ഉപയോഗിക്കാം എന്നർത്ഥം!!!!!

അല്ലെങ്കിൽ 40 watts ഊർജ്ജം 9 മണിക്കൂർ നേരം തുടർച്ചയായി ഉപയോഗിക്കാം. 

ഒരു bldc ഫാൻ അതിന്റെ മീഡിയം speed ൽ ഏകദേശം 10 watts ഊർജ്ജം മാത്രമാണ് ഉപയോഗിക്കുക.

ബാക്കിയുള്ള ലൈറ്റുകൾ, ഫോൺ charging എന്നിവയ്ക്ക് ബാക്കിയുള്ള 10 watts വെച്ചു 18 മണിക്കൂർ ധാരാളമാണ്. 

ഇത് 24 മണിക്കൂറും പ്രവർത്തി പ്രവർത്തിപ്പിച്ചാൽ ഉള്ള കണക്കാണ്. എന്നാൽ ലൈറ്റും, ഫോൺ ചാർജിങ്ങും, TV യും ഒക്കെ നാം 24 മണിക്കൂർ ഉപയോഗിക്കില്ല എന്നതാണ് സത്യം.

ഇത്തരത്തിൽ നാനോ സോളാർ സിസ്റ്റം കൊണ്ട് നമുക്ക് സൗരോർജ്ജം സാധാരണക്കാരനിലേക്ക് എത്തിക്കാൻ സാധിക്കും.

ആകെയുള്ള പരിമിതി

ഇവിടെ ആകെ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നം എന്തെന്നാൽ, 3 മാസത്തോളം നേരിടുന്ന വെയിൽ ഇല്ലാത്ത മഴക്കാലമാണ്. എന്നാൽ ആ ഘട്ടത്തിൽ, kseb യിൽ നിന്ന് ബാറ്ററി charge ചെയ്യാനുള്ള സംവിധാനവും ഇതിൽ ചെയ്യാൻ കഴിയും.