വീടിനുള്ളിൽ പച്ചപ്പ് നൽകുന്നഉന്മേഷം വേറെ ഒന്നിനും നൽകാൻ ആകില്ല അല്ലേ.
വീടിനുള്ളിൽ വളർത്താൻ പറ്റിയ, കുറച്ച് പരിചരണം മാത്രം ആവിശ്യമായ ചെടി ഇനങ്ങൾ ആണ് സീ സീ പ്ലാന്റ്, ഫിലോഡെൻഡ്രോൺ, ആഗ്ളോനേമാ, പാത്തോസ്, ബേർഡ് ഓഫ് പാരഡെയ്സ്, മോൺസ്റ്ററ, സ്ട്രിംഗ് ഓഫ് പേർൽസ്, സ്പൈഡർ പ്ലാന്റ്, സ്നെക്ക് പ്ലാന്റ്, ഫിഡിൽ ലീഫ് ഫിഗ് തുടങ്ങിയവ.
ഇവയെല്ലാം ട്രോപ്പിക്കൽ പ്ലാന്റ്സ് ആണ്. നമ്മുടെ climate നും നമ്മുടെ നാട്ടിലെ ഉയർന്ന humidityക്കും ഇണങ്ങുന്ന ചെടികളാണ് ഇവയെല്ലാം.
വീടിനുള്ളിൽ ചെടികൾ വയ്‌ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ദിക്കുക.
● പൊതുവായ ഒരു തെറ്റിദ്ധാരണയുള്ളത് indoor plants ന് വെളിച്ചം വേണ്ട എന്നാണ്. എല്ലാ ചെടികൾക്കും വെളിച്ചം വേണം. മഴക്കാടുകളിൽ വളരുന്ന ചെടികൾക്ക് തണലിൽ വളരാനുള്ള കഴിവുണ്ട് എന്നു മാത്രം. സോ അവർക്ക് indirect light നൽകുക. അത്യാവശ്യമാണ്. ഒരു ജനാലയിൽ നിന്നും 6 അടിയിൽ കൂടാത്ത ദൂരത്തിൽ വേണം ചെടികൾ സ്ഥാപിക്കുവാൻ.
● ചില ചെടികൾക്ക് എന്നും വെള്ളം ആവശ്യമാണ്. ചിലതിന് നാലോ അഞ്ചോ ദിവസം കൂടുമ്പോൾ ചിലപ്പോൾ ആഴ്ചയിൽ ഒരിക്കലോ മാത്രം മതി വെള്ളം. എന്നും വെള്ളം ഒഴിക്കേണ്ടുന്ന ചെടികൾ കൂടുതൽ ഈർപ്പം പുറം തള്ളുന്നവയാണ്. അതിനാൽ ചെടികൾ തിരഞ്ഞെടുക്കുമ്പോഴും അവയ്ക്കുള്ള സ്ഥാനങ്ങൾ വീട്ടിൽ കണ്ടെത്തുമ്പോഴും ശ്രദ്ധിക്കുക. ഈർപ്പം മൂലം കേടു വരാൻ സാധ്യതയുള്ള furniture, electronics എന്നിവയ്ക്ക് അടുത്ത് ഇത്തരം ചെടികൾ വയ്ക്കരുത്.
● ചട്ടികളിൽ നടുന്ന ചെടികളുടെ മണ്ണിനു മുകളിൽ ആർട്ടിഫിഷ്യൽ ഗ്രാസ്, പെബിൾസ് എന്നിവയിട്ടു മൂടരുത്. മണ്ണിന് നൈട്രജൻ ലഭിക്കില്ല എന്നുള്ളത് ഒരു കാര്യം, പിന്നെ മണ്ണിൽ ഫംഗസ് ബാധയുണ്ടാവാനും അതു ചെടിയുടെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. മണ്ണു പുറത്തു കണ്ടോട്ടെ, മണ്ണ് ഒരു അഭംഗിയല്ല.
● drain pan ഉള്ള self watering pots ഉപയോഗിക്കുകയാണെങ്കിൽ, outer പോട്ടിനുള്ളിൽ വെള്ളം നിറയുന്നുണ്ടോ എന്ന് ഇടക്കിടെ ചെക്ക് ചെയ്യണം. ഇന്നർ പോട്ട് വെള്ളത്തിൽ മുങ്ങിയാൽ വേരുകൾ ചീഞ്ഞു പോകും.
● എല്ലായ്പ്പോഴും വില കൂടിയ വലിയ ചെടികൾ വാങ്ങണം എന്നില്ല. നന്നായി വളർത്തിയാൽ നിങ്ങൾക്ക് ഒരു ചെറിയ ചെടി വാങ്ങി അതിനെ വലുതാക്കി എടുക്കാൻ കഴിയും. അതിൽ നിന്ന് പ്രൊപ്പഗേറ്റ് ചെയ്തു പുതിയ ചെടികൾ ലഭിക്കുകയും ചെയ്യും.
ഗാർഡനിങ് നിങ്ങൾക്ക് ഒരു പാഷൻ ആണെങ്കിൽ, ചെടികൾ വീട്ടിൽ ഉള്ളത് നിങ്ങൾക്ക് നല്ല പോസിറ്റിവിറ്റി നൽകും. അവയുടെ പരിപാലനം നിങ്ങൾക്ക് ഒരു വലിയ ജോലിയായി തോന്നുകയുമില്ല.