അടുക്കളയിൽ പാലിക്കേണ്ട 9 പരിസ്‌ഥിതി അനുകൂല ശീലങ്ങൾ

A green kitchen

പരിസ്‌ഥിതി പ്രശ്നങ്ങൾ രൂക്ഷമാകുന്ന ഈ കാലത്ത് അതിനെ സംരക്ഷിക്കാൻ നാം അനേകം മാർഗങ്ങൾ തേടുന്നു. എന്നാൽ ഇവയെല്ലാം തുടങ്ങാനും, അവ ഒരു ശീലമാക്കാനും പറ്റിയ ഇടം നമ്മുടെ വീട് തന്നെയാണ്. വീട്ടിൽ അടുക്കളയും.

അങ്ങനെ അടുക്കളയിൽ പാലിക്കേണ്ട ചില പരിസ്‌ഥിതി അനുകൂല ശീലങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

1. ഊർജ്ജ ലാഭമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.

Food photo created by katemangostar – www.freepik.com

ഇത് വൈദ്യുത ഉപയോഗം കുറക്കുന്നു എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം.

അതിനാൽ വീട്ടിൽ വാങ്ങുന്ന ഫ്രിഡ്ജ് ആയാലും ശരി മൈക്രോവേവ് ആയാലും ശരി, ഇന്ന് ഇവയുടെ വൈദ്യുത ഉപയോഗം അറിയാൻ സ്റ്റാർ റേറ്റിംഗുകൾ കൊടുത്തിട്ടുണ്ട്.

റേറ്റിംഗ് എത്ര കൂടുന്നുവോ അത്രെയും വൈദ്യുതി ഉപയോഗം കുറവ് മതി. 4 -5 റേറ്റിംഗ് ഉള്ളവ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. പരിസ്‌ഥിതിക്ക് നല്ലത് എന്ന് മാത്രമല്ല നിങ്ങളുടെ കറന്റ് ബില്ല് കുറഞ്ഞിരിക്കാനും ഇത് സഹായിക്കുന്നു.

2. കമ്പോസ്റ്റ് ഉപയോഗിക്കുക

Food photo created by freepik – www.freepik.com

പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി നാച്ചുറൽ കമ്പോസ്റ്റ് ആവുകയും അവ മണ്ണിനു നല്ല വളവുമാകുന്നു.

നിങ്ങളുടെ സ്‌ഥല പരിമിതിക്കുള്ളിൽ നിൽക്കുന്ന ഒരു കമ്പോസ്റ്റ് സെറ്റപ്പ് സ്‌ഥാപിക്കുക. നേരിയ ദുർഗന്ധം വരാവുന്നതിനാൽ ഇത് പുറത്തു സ്‌ഥാപിക്കാം. കമ്പോസ്റ്റ് പ്രക്രിയ എളുപ്പമാക്കാൻ പഴം പച്ചക്കറി വേസ്റ്റുകൾ പ്രത്യേകം പാത്രത്തിൽ ഇടാം. 

3. വിവേകപൂർണ്ണമായ പാചക തന്ത്രങ്ങൾ ശീലമാക്കുക.

Boiling water vector created by brgfx – www.freepik.com

വെള്ളം ചൂടാക്കുക, ഭക്ഷണം വേവിക്കുക തുടങ്ങിയവ ചെയ്യുമ്പോൾ പാത്രം അടച്ചു വച്ച് വേവിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ ഊർജകാര്യക്ഷമമാണ്.

അതുപോലെ ഫ്രിഡ്ജിന്റെ വാതിൽ അധിക നേരം തുറന്ന് പിടിക്കുന്നത് ഊർജം പാഴക്കുന്നു എന്ന് മാത്രമല്ല, ഫ്രിഡ്ജിനും ഹാനികരമാണ്. അതിനാൽ വേണ്ടത് എന്തൊക്കെ എന്ന് ആദ്യമേ തീരുമാനിച്ചു ഒറ്റയടിക്ക് എടുക്കാൻ ശ്രദ്ധിക്കുക.

4. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാം

Technology vector created by vectorpocket – www.freepik.com

ഇൻഡക്ഷൻ കുക്കറുകൾ ഏറെ ഊർജ കാര്യക്ഷമമായ ഒരു ഉപകരണമാണ്. മാത്രമല്ല ഗ്യാസ് തീരുമോ എന്ന സദാ ഭയവും വേണ്ട. ഇന്നത്തെ കാലത്ത് ഒരു അടുക്കളയിൽ ഒരു ഇൻഡക്ഷൻ കുക്കർ അത്യന്താപേക്ഷിതമാണ്.

5. റീസൈക്കിൾ ചെയ്യുക

ഇത് പരിസ്‌ഥിതി സംരക്ഷണത്തിലെ പ്രധാന ആപ്തവാക്യമാണ്. അതുപോലെ തന്നെ പുനരുപയോഗവും.

Water vector created by studiogstock – www.freepik.com

പഴയ പാത്രങ്ങൾ, കുപ്പികൾ തുടങ്ങിയവ സാധനങ്ങൾ ഇട്ട് വെക്കാൻ മാത്രമല്ല, നല്ല അലങ്കാര വസ്തുക്കളും അവയിൽ നിന്ന് ഉണ്ടാക്കാനാകും.

6. LED അല്ലെങ്കിൽ പ്രകൃതിദത്ത വെളിച്ചം പ്രോത്സാഹിപ്പിക്കുക. 

നല്ല വെളിച്ചം കേറുന്ന ഒരു അടുക്കള എന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഇത് ചെറു അണുക്കളെയും പൂപ്പലിനെയും തുരത്താൻ സഹായികുന്നു.

ഇനി സ്വാഭാവിക വെളിച്ചതിനുള്ള സാധ്യത കുറവാണെങ്കിൽ, LED ലൈറ്റുകൾ ഉപയോഗിക്കുക. ഇത് നല്ല പ്രകാശം തരുന്നു എന്ന് മാത്രമല്ല, ചിലവും കുറവാണ് 

7. പരിസ്ഥിതി അനുകൂലമായ ശുചീകരണ വസ്തുക്കൾ ഉപയോഗിക്കുക.

പേപ്പർ ക്ളീനേഴ്‌സ് ഉപയോഗിക്കുന്നതിനെക്കാൾ തുണി ഉപയോഗിച്ചാൽ അവ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാനാകും.

അതുപോലെ തന്നെ കെമിക്കൽ അളവ് കുറവുള്ള, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ലോഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവയുടെ  മാലിന്യം ആറ്റിലും മറ്റ് ജലാശയത്തിലും പോയാൽ അത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല.

8. ഫ്രഷ് ആയി കഴിക്കുക, ഭക്ഷണം പാഴാക്കൽ കുറക്കുക.

Food photo created by jcomp – www.freepik.com

ഫ്രഷ് ആയി കഴിക്കുക എന്നതും ഹരിത ചിന്താഗതിയുടെ ഭാഗം തന്നെ. ഒരു പാക്കറ്റ് ഫ്രോസൻ ഭക്ഷണത്തിന് എപ്പോഴും പുതിയ ഒന്നിനെക്കാൾ മൂല്യം കുറവായിരിക്കാം. അതുപോലെ തന്നെ ഫ്രിഡ്ജിന്റെ ഊർജവും പ്ലാസ്റ്റിക് ബാഗുകളുടെ ഹാനിയും ഈ കൂടെ തന്നെ വരുന്നു.

ഫ്രഷ് ഭക്ഷണം ഉപയോഗിച്ചാൽ, ഫ്രിഡ്ജിൽ നിന്ന് അവ എടുത്തു ചൂടാക്കുന്നതിന്റെ ഊർജവും ലാഭിക്കാം.

9. നാച്ചുറൽ വെന്റിലേഷൻ പ്രോത്സാഹിപ്പിക്കാം.

കിച്ചനുകളിൽ ഇന്ന് എക്‌സ്‌ഹോസ്റ് ഫാനുകൾ നിർബന്ധമാണ്. എന്നാൽ അവ 24 മണിക്കൂറും പ്രവർത്തിപ്പിക്കാതെ, ജനലുകൾ തുറന്നിടാൻ ശ്രദ്ധിക്കാം. 

എത്ര നേരം എക്‌സ്‌ഹോസ്റ് ഫാൻ പ്രവർത്തിപ്പിച്ചാലും ജനലുകളിലൂടെ

വരുന്ന ശുദ്ധ വായുവിനും വെളിച്ചത്തിനും പകരമാവില്ല. അവ അത്യധികം ആരോഗ്യദായകവും പോസിറ്റീവ് എനർജി നല്കുന്നതുമാണ്