ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഫ്ലോറിങ്‌ വർക്കുകൾക്ക് വേണ്ടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ടൈലുകൾ തന്നെയാണ്.

സെറാമിക്, വിട്രിഫൈഡ്, ടെറാകോട്ട എന്നിങ്ങനെ ടൈലുകളുടെ ഒരു നീണ്ട ശ്രേണി തന്നെ വിപണിയിൽ സുലഭമാണ്.

ചെറുതും വലുതുമായി വ്യത്യസ്ത അളവുകളിൽ ടൈലുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും.

പണ്ട് കാലങ്ങളിൽ മാർബിൾ, ഗ്രാനൈറ്റ് എന്നിവ ലഭിച്ചിരുന്ന അതെ രീതിയിൽ നീളം കൂടുതലുള്ള ടൈലുകൾ വിപണി അടക്കി വാഴാൻ തുടങ്ങി.

വലിയ ടൈലുകൾ എവിടെയെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് ഇപ്പോഴും പലർക്കും സംശയമുള്ള കാര്യമാണ്.

ഫ്ലോറിങ്ങിനായി വലിയ ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?

ലിവിങ് ഏരിയ, ബെഡ്റൂം, ഡൈനിംഗ് ഏരിയ എന്നിവയ്ക്ക് കൂടുതൽ വലിപ്പമുണ്ടെങ്കിൽ 64,84 സൈസിൽ വരുന്ന വലിയ ടൈലുകൾ തന്നെ തിരഞ്ഞെടുക്കാം.

അതോടൊപ്പം എപ്പോക്സി വർക്കുകൾ കൂടി ചെയ്യുന്നതിലൂടെ ഒരു പ്രത്യേക ഭംഗി തന്നെ അകത്തളങ്ങൾക്ക് കൈവരിക്കാൻ സാധിക്കുന്നു.

അതേസമയം ചെറിയ കാർപെറ്റ് ഏരിയകളിൽ വലിയ ടൈലുകൾ നൽകിയാലും അവ കൂടുതൽ ഭംഗി ലഭിക്കണമെന്നില്ല.

വലിയ ടൈലുകൾ ഫിക്സ് ചെയ്ത് നൽകുമ്പോൾ സ്പേസർ ഇട്ട് തിരിച്ച് എപ്പോക്സി ചെയ്താൽ മാത്രമാണ് അവയുടെ പൂർണ ഭംഗി ലഭിക്കുകയുള്ളൂ.

സ്‌പേസർ lഇട്ട് നൽകുമ്പോൾ അത് കാണുന്നവർക്കിടയിൽ ഒരു വലിയ ടൈൽ ആണ് എന്ന് ഫീൽ ഉണ്ടാക്കാൻ സാധിക്കും.

ജോയിന്റ് ഫ്രീ രീതിയിൽ ടൈലുകൾ വിരിച്ച് നൽകുമ്പോൾ അവ കാഴ്ചയിൽ ഭംഗി തരില്ല.

കട്ടിങ് വേസ്റ്റേജ് വരുന്ന സന്ദർഭങ്ങൾ

ചെറിയ റൂമുകൾ, ലിവിങ് ഏരിയ എന്നിവയ്ക്ക് വേണ്ടി വലിയ ടൈലുകൾ തിരഞ്ഞെടുക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ ചെയ്യുന്നത് വഴി പലപ്പോഴും ടൈലുകൾ കട്ട് ചെയ്ത് കളയേണ്ട അവസ്ഥ വരികയും അത് വേസ്റ്റേജ് കൂട്ടുകയും ചെയ്യും. അതായത് ഓരോ സ്ഥലത്തെയും ഏരിയ കൃത്യമായി കണക്കാക്കി അവിടേക്ക് എത്ര പീസ് ടൈലുകൾ വേണം എന്ന കാര്യം കണക്കാക്കണം.

അതിനു ശേഷം മാത്രം അവിടേക്ക് വലിയ ടൈൽ അനുയോജ്യമാണോ എന്ന കാര്യം തീരുമാനിക്കുക. ചെറിയ സ്ഥലങ്ങളിലേക്ക് ആവശ്യമായ ടൈലുകൾ 42 സൈസിൽ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.84 ടൈലുകൾ ചെറിയ ഏരിയയിലേക്ക് തിരഞ്ഞെടുക്കേണ്ട ആവശ്യം വരുന്നില്ല.8*4 സൈസ് ഉള്ള ടൈൽ സ്ക്വയർഫീറ്റിന് 180 രൂപ നിരക്കിലാണ് വില വരുന്നത്. വലിയ ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവക്ക് എപ്പോക്സി യുടെ ചിലവ് കുറയ്ക്കാൻ സാധിക്കും.

വലിയ ടൈലുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങൾ.

വലിയ ടൈലുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഏരിയ ഉള്ള ഭാഗങ്ങളിലേക്ക് അല്ല എങ്കിൽ യാതൊരുവിധ പ്രയോജനവും ഇല്ല. പ്രത്യേകിച്ച് ബെഡ്റൂമിന്റെ കട്ടിലിന്റെ അടി ഭാഗത്തേക്കൊന്നും വലിയ ടൈലുകൾ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല.

ചെറിയ ടൈലുകളെ അപേക്ഷിച്ച് വലിയ ടൈലുകൾക്ക് വിലയും കൂടുതലാണ്. മാത്രമല്ല ബെഡ്റൂം പോലുള്ള സ്ഥലങ്ങളിൽ വാർഡ്രോബ് ഏരിയ, മറ്റ് ഫർണിച്ചറുകൾ എന്നിവയുടെ സ്ഥാനം കഴിഞ്ഞ് പുറത്തേക്ക് കാണുന്ന ഭാഗം വളരെ കുറവായിരിക്കും. ചെറിയ ടൈലുകൾ ഇത്തരം സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്തിയാൽ അവ കൂടുതൽ ഭംഗി നൽകുകയും അതേ സമയം വേസ്റ്റേജ് കുറയ്ക്കുകയും ചെയ്യുന്നു.

വലിയ ടൈലുകൾ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വലിയ ടൈലുകൾ നിലത്തു വിരിച്ചു നൽകുമ്പോൾ ടൈലിന്റെ അടിവശം പിടിക്കാതെ യാണ് ഫിറ്റ് ചെയ്ത് നൽകേണ്ടത്. പലപ്പോഴും അടിഭാഗം കൃത്യമായി ഫിൽ ചെയ്യാതെ ടൈൽ വിരിക്കുന്നത് പിന്നീട് മുകളിലേക്ക് ഉന്തി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നനഞ്ഞ മണൽ,സിമന്റ് മായി ചേർത്ത് ടൈൽ വിരിക്കുമ്പോൾ ലെവൽ ആക്കാനായി കൂടുതൽ സമയം ആവശ്യമായി വരും. പലപ്പോഴും ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ നടുഭാഗം ബെൻഡ് ആയിട്ടുണ്ടോ എന്ന് കാര്യം ശ്രദ്ധിക്കണം. അത്തരം ടൈലുകൾ വിരിച്ചാൽ അവ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. വലിയ ടൈലുകൾ വിരിച്ചു കഴിഞ്ഞാൽ അതിനു മുകളിലൂടെ ഉടൻ തന്നെ നടക്കാൻ പാടുള്ളതല്ല. ടൈലുകൾക്ക് സെറ്റ് ആവാനുള്ള സമയം നൽകണം.

എക്സ്പേർട്ട് ആയ ആളുകളെ ഉപയോഗിച്ച് മാത്രം ടൈൽ പണികൾ ചെയ്യിപ്പിക്കുക.വലിയ ടൈലുകൾക്ക് ഇടയിലുള്ള ഭാഗം ഫിൽ ആക്കുന്നതിനു വേണ്ടി ഹോളുകൾ ഇട്ട് നൽകരുത്. വാട്ടർ ലെവൽ ചെയ്യുന്ന ഭാഗം സീറോ ലെവലിൽ ആക്കി വേണം ചെയ്യാൻ. വാട്ടർ ലെവൽ കൃത്യമായി നൽകിയാലും ഏതെങ്കിലും ഭാഗത്ത് ചെറിയ രീതിയിലുള്ള അളവ് വ്യത്യാസങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് ശരിയാക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഗ്രൗട്ട് നൽകുമ്പോൾ ചട്ടുകം ഉപയോഗിച്ച് പ്രത്യേകരീതിയിൽ കീറി ഗ്രൗട്ട് നൽകാനായി ശ്രദ്ധിക്കുക. സിമന്റ് സ്ലാബിന് മുകളിൽ ടൈലുകൾ ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ അത് കൊട്ടി നോക്കി ക്വാളിറ്റി ചെക്ക് ചെയ്യാവുന്നതാണ്. ഏതെങ്കിലും രീതിയിലുള്ള ഡാമേജ് തോന്നുകയാണെങ്കിൽ അവ തിരിച്ചെടുത്ത് മറ്റൊരു ടൈൽ നൽകാവുന്നതാണ്. വലിയ ടൈലുകൾ ഫിറ്റ്‌ ചെയ്യുന്നതിന് ചെറിയ ടൈലുകളെക്കാൾ ചിലവ് കൂടുതലാണ് എന്ന കാര്യം ഓർത്തിരിക്കുക.

ഫ്ലോറിങ്ങിനായി
വലിയ ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക.