ടൈൽസ് വാങ്ങുമ്പോൾ 50% ആളുകളും പറ്റിക്കപ്പെടുന്നു… നമ്മൾ അറിഞ്ഞിരിക്കേണ്ടത്…..

bob vila

ഒരു വീട് നമ്മൾ പണിയുന്നത് നമ്മുടെ സ്വപ്നങ്ങളുടെ പുറത്താണ്. സ്വന്തം സാമ്പത്തിക നിലയിൽ നിന്നുകൊണ്ട് മറ്റാരേക്കാളും മികച്ച ഡിസൈനിൽ മറ്റാരും കാണാത്ത വ്യത്യസ്തതയോടെ നിർമിക്കണം എന്നുതന്നെയാണ് ഏവരും ചിന്തിക്കുന്നത്. ആശാരി മുതൽ നമ്പർ വൺ ‘ആർകിടെക്റ്റിനെ’ വരെ ഇതിനായീ സമീപിക്കുന്നു. ഡിസൈനും ബഡ്ജറ്റും തയ്യാറാക്കുന്നു. പണികൾ ആരംഭിക്കുകയും ചെയ്യും,


പിന്നീടാണ് കല്ല് സിമന്റ് കമ്പി തുടങ്ങി എല്ലാത്തിനേം കുറിച്ച് അന്വേഷണം തുടങ്ങുന്നത്
അവസാനം ടൈലിൽ എത്തുമ്പോഴേക്കും നമ്മുടെ ബഡ്ജറ്റ് അതിർത്തി വരയും താണ്ടി ഏറെ മുന്നോട്ട് പോയിട്ടുണ്ടാകും. അതുവരെ Compromiseന് തയ്യാറാവാത്ത നമ്മൾ അവിടെ അതിന് തുനിയും. അതിനു കാരണം അതുവരെ ഇറക്കിയതിൽ വച്ച് വലിയൊരു തുക ഒരുമിച്ച് Invest ചെയ്യണം എന്നതുകൊണ്ടുതന്നെയാണ്.

ഒരു വീടിന്റെ മാറ്റുകൂട്ടുന്നത് അതിന്റെ ഫ്ലോറിങ് ആണ്. പെയിന്റ് ഫർണീച്ചർ തുടങ്ങി മറ്റുള്ള ഇന്റീരിയർ എല്ലാം നമുക്ക് കാലാനുസൃതമായി മാറ്റാം. എന്നാൽ ഫ്ലോറിങ്ങോ..? അത്ര എളുപ്പമുള്ള കാര്യമല്ല, ആ വീടീന്റെ ആയുസ്സോളം വേണ്ട ഒന്നാണ് അതും. ഈ Compromise മുഖാന്തരം പലരും ആ ഒരു കാര്യം മറക്കുന്നു. ഇതാണ് വിലകുറവിലേക്ക് നയിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഫ്ളോറിങ് ചെയ്യാനുള്ള ഒരു കണക്കുകൂട്ടൽ കൂടി വേണം, ഫ്ളോറിങ് ബഡ്ജറ്റ് അത് അവസാനത്തേക്ക് മാറ്റി വെക്കേണ്ട ഒന്നല്ല,..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ ഒരു ടൈൽ തിരഞ്ഞെടുക്കുന്നതിന് മുൻപ് Area, Size, Finish, Tile Catogery തുടങ്ങി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

ഉദാഹരണത്തിന് ഒരു റെസ്റ്റോറന്റിന് ഒരിക്കലും Glossy ടൈൽസ് പറ്റില്ല. Heavy Traffic and Sliping Chances എന്നിവ കൂടുതൽ ആയതുകൊണ്ടു തന്നെ. അവിടേക്ക് Satin or Matt ഫിനിഷ് ഉള്ള Full body or Double Charged ടൈൽ തന്നെ വേണം.

pinterest

ഒരു ഇന്റീരിയർ ആണ് ചെയ്യുന്നതെങ്കിൽ ഇത്തരം ടെൻഷൻസ് ഒഴിവാക്കാം. അതൊന്നും ഇല്ലാതെ ഇത്തരം കാര്യങ്ങൾ എല്ലാം മനസ്സിൽ പ്ലാൻ ചെയ്ത് നമ്മൾ ഒരു ടൈൽ ഷോറുമിൽ ചെല്ലുന്നു. നമ്മൾ ആവശ്യപ്പെട്ട പ്രകാരം അവരൊരു ടൈൽ കാണിച്ചു തന്നാൽ മറ്റെന്തെല്ലാം കാര്യങ്ങൾ നിങ്ങൾ അവരോട് ചോദിക്കും.??

30Rs, 60 Rs, 100Rs. എന്നീ വിലകളുള്ള ടൈലുകൾ ഒറ്റ നോട്ടത്തിൽ ഒരുപോലെ തോന്നിയേക്കാം. അവിടെയാണ് Technical Specification എന്നതിന് പ്രാധാന്യം വരുന്നത്.

അധികം ഒന്നും വേണ്ട, Abrasion resistance. Slip Resistance , Scratch resistance എന്നിവ അറിഞ്ഞിരിക്കണം. ഉദാഹരണമായി മൂന്ന് വിലയിലുള്ള ഒരേ ഡിസൈൻ Glossy ടൈൽ എടുത്താൽ, ഈ പറഞ്ഞ Technical കാര്യങ്ങൾ എല്ലാം വ്യത്യസ്തമായിരിക്കും.


അതു ശ്രദ്ധിക്കാതെ എടുക്കുമ്പോഴാണ് ടൈൽ സ്ലിപ്പ് ആകുന്നതും, കുറച്ചു വർഷത്തിനുള്ളിൽ അതിന്റെ Glossy feel പോകുന്നതും എല്ലാം.

അതുപോലെ തന്നെ അടുത്തതായി ശ്രദ്ധിക്കേണ്ട ഒന്നാണ് Undulation. അതായത് ടൈലിനു വരുന്ന ഒരു പുളപ്പ് എന്ന് പറയും (up and down movement). ഇത് അധികവും വലിയ സൈസ് ടൈലുകളിൽ വരുന്ന ഒന്നാണ്. നമുക്ക് ശ്രദ്ധിച്ച് നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളൂ.

ഇനി ഈ രംഗത്ത് ഉള്ള തട്ടിപ്പുകൾ നമ്മൾ അറിഞ്ഞിരിക്കണം..
കാരണം, 50% ഓളം ആളുകൾ വരെ പറ്റിക്കപ്പെടുന്ന എന്നാണ് കണക്ക്,

തട്ടിപ്പ് എങ്ങനെ,…

സാധാരണ ടൈൽസ്
300mm X 300mm
300mm X 450mm
300mm X 600mm
600mm X 600mm
etc….


ഇതിൽ ഉതാഹരണത്തിനായി 600mm X 600mm ടൈൽസ് നമ്മൾ എടുക്കുബോൾ സ്ഥാപനം 4 SqFt കണക്കാക്കും യഥാർത്ഥത്തിൽ ഇതു 3. 875 SqFt ആണ്, 610mm X610mm ഉള്ള ടൈൽസ് ആണെങ്കിൽ മാത്രമാണ് 4 SqFt വരുക.


പലപ്പോളും നമ്മൾ വെസ്റ്റേജ്‌ കണക്കാക്കി അഡിഷണൽ ക്വാണ്ടിറ്റി എടുത്താലും തികയാതിരിക്കാൻ ഇത്തരത്തിലുള്ള calculation ഇടയാക്കാറുണ്ട്. സാധാരണ 600mm X600mm size നാലെണ്ണമാണ് ഒരു ബോക്സിൽ വരാറ് 15.5 SqFt ആണ് ഒരു ബോക്സ്‌ ടൈൽസ്.എന്നാൽ ഷോപ്പ് 16 SqFt ആയി കണക്കാക്കുന്നു. പലപ്പോഴും ആരും ഇതുമായി ക്രോസ്സ് ചെക്ക് ചെയ്യാറില്ല എന്നാണ് വാസ്തവം,

viterotiles

പലപ്പോളും ഈ ടൈൽസ് വേണ്ടത്ര ക്വാണ്ടിറ്റി ഇല്ല എന്ന് തിരിച്ചറിയുന്നത് ടൈൽസ് പണി അവസാനിക്കുന്ന ഘട്ടത്തിൽ ആവും അപ്പോൾ ബാക്കി വാങ്ങാൻ നോക്കിയാൽ ചിലപ്പോൾ സെയിം ബാച്ച് ലഭിക്കണം എന്നില്ല അപ്പോൾ കളർ വാരിയേഷൻ ഉണ്ടാവാൻ സാധിത കൂടുതലാണ്.


പിന്നീട് എടുക്കുന്ന ടൈലിനും ട്രാൻസ്പോർടാഷനും നമ്മൾ അഡിഷണൽ പണം ചിലവാക്കുകയും വേണം. 3.125 % ആണ് നമ്മുക്ക് ഇത്തരത്തിൽ നഷ്ടം സംഭവിക്കുന്നത്, എന്നുവെച്ചാൽ 1000 SqFt വാങ്ങുബോൾ 968.75 SqFt മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്,
ഇത്രയും കാര്യങ്ങൾ തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക.

content courtesy : Mizhaab, E veedu