യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്.

യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്. ഇന്ന് എന്തിനും ഏതിനും ഓൺലൈനിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് മിക്ക ആളുകളും.

എന്നാൽ പൂർണ്ണമായും യൂട്യൂബിനെ ഒരു ആർക്കിടെക്ട് ആയി കണ്ട് നിർമ്മിച്ച കൊല്ലം ജില്ലയിലെ നൗഷാദിന്റെ വീടിനു നിരവധി പ്രത്യേകതകളാണ് ഉള്ളത്.

കാഴ്ചയിൽ ഒരു റിസോർട്ടിനെ വിസ്മരിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ച സുന്ദരമായ ഈ ഭവനം ഒരു കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

തീർത്തും ശാന്തമായ അന്തരീക്ഷത്തിൽ കാഴ്ചയിൽ വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്, പ്രധാന പ്രത്യേകതകൾ.

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ നൗഷാദിന്റെ വീടിന് ഒരുപാട് പ്രത്യേകതകളാണ് ഉള്ളത്.

ചുറ്റും പച്ചപ്പ് നിറയുന്ന കാഴ്ചയും, കാറ്റും വെളിച്ചവും വീട്ടിനകത്തേക്ക് എത്തിക്കുന്ന ശാന്തമായ അന്തരീക്ഷവും മനം നിറയ്ക്കുന്ന കാര്യങ്ങൾ തന്നെയാണ്.

വീട് കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ എല്ലാ സമയത്തും വീടിനകത്ത് തണുപ്പ് നിലനിർത്താനായി സാധിക്കും.

വീടിന് അകവും പുറവും ഡിസൈൻ ചെയ്തത് പൂർണ്ണമായും യൂട്യൂബിന്റെ സഹായത്തോടെ കുടുംബാംഗങ്ങളുടെ ആശയങ്ങൾ അനുസരിച്ചാണ് എന്ന് വീട്ടുടമ പറയുന്നു.

നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി മാത്രം ഒരു ആർക്കിടെക്റ്റിന്റെ സഹായം തേടി.എന്നാൽ പ്ലാൻ വരക്കാനും മറ്റ് ഫർണിഷിങ്ങുകൾക്കും ആർക്കിടെക്ടിന്റെ സഹായം തേടാതെ നിർമ്മിച്ച വീട് ഒറ്റനോട്ടത്തിൽ ആഡംബരം നിറച്ച ഒരു റിസോർട്ടിനോട് ഉപമിക്കാൻ സാധിക്കും.

വീടിന്റെ മുകളിൽ നിന്നും നോക്കിയാൽ അടുത്തുള്ള ടൗണിലെ കാഴ്ചകൾ പൂർണമായും ആസ്വദിക്കാൻ സാധിക്കും.

അതേസമയം വീടിന്റെ സ്ഥാനം റോഡിനോട് ചേർന്നല്ല നൽകിയിട്ടുള്ളത്. വാഹനങ്ങളുടെ ബഹളം, മലിനീകരണം എന്നിവയിൽ നിന്നും മാറി നിൽക്കാൻ ഇത് സഹായിക്കുന്നു.

12 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കുന്നതിന് വേണ്ടി ചുറ്റുപാടിൽ പച്ചപ്പ് നിറയ്ക്കുകയും ഗാർഡൻ, ലാൻഡ്സ്കേപ്പ് എന്നിവ സെറ്റ് ചെയ്ത് നൽകുകയും ചെയ്തു.

സാധാരണ വീടുകളിലെ കിണറുകളിൽ നിന്നും വ്യത്യസ്തമായി ഒരു സഞ്ചിയുടെ രൂപത്തിലാണ് കിണർ നിർമ്മിച്ച് നൽകിയിട്ടുള്ളത്. ഗാർഡനോട് യോജിച്ചു പോകുന്ന രീതിയിലുള്ള എക്സ്റ്റീരിയർ ഡിസൈനും കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്ന കാര്യങ്ങളാണ്.

മാത്രമല്ല ഇത് ഗാർഡന്റെ ഭംഗി കൂടുതൽ എടുത്തു കാണിക്കുകയും ചെയ്യുന്നു.

ഇന്റീരിയർ വിശേഷങ്ങൾ.

പഴയ വീടിനെ പൊളിച്ചു മാറ്റിയാണ് പുതിയ വീട് നിർമ്മിച്ചത്. നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിച്ചിട്ടുള്ള എല്ലാ മെറ്റീരിയലുകളും ഉയർന്ന ക്വാളിറ്റിയിൽ ഉള്ളതാണ്.

പെയിന്റ് കൂടുതൽ കാലം നിലനിൽക്കുന്നതിനായി പുറത്തും അകത്തും പുട്ടി അടിച്ച ശേഷമാണ് പെയിന്റിംഗ് ചെയ്തത്.

തേക്കിന്റെ തടി ഉപയോഗപ്പെടുത്തിയാണ് വീടിന്റെ ഇന്റീരിയർ വർക്കുകൾ,ഫർണിച്ചർ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചെടുത്തത്.

പുറത്തുള്ള ഷോപ്പുകളിൽ നിന്നും വാങ്ങുന്ന ഫർണിച്ചറുകളുടെ ഗുണമേന്മയിൽ വിശ്വാസ്യത ഇല്ലാത്തതാണ് ഇത്തരത്തിൽ ഒരു കാര്യത്തിലേക്ക് താങ്കളെ നയിച്ചത് വീട്ടുടമ പറയുന്നു. സ്വന്തം ആശയങ്ങൾക്ക് അനുസൃതമായി ഫർണിച്ചറുകൾ നിർമ്മിച്ച് എടുക്കാനായി ഇത് സഹായിക്കുകയും ചെയ്തു .

നാല് ബെഡ്റൂമുകൾ,ഡൈനിങ് ഹോൾ,ലിവിങ്,കിച്ചൻ വർക്ക് ഏരിയ, സിറ്റ് ഔട്ട് എന്നിങ്ങനെയാണ് താഴത്തെ നിലയിലെ സജ്ജീകരണങ്ങൾ. ഒരു ബാൽക്കണിയും സിറ്റൗട്ടും വീടിന്റെ മുകൾഭാഗത്ത് നൽകിയിരിക്കുന്നു.

സീലിംഗ് വർക്കുകൾ കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടി ജിപ്സം ബോർഡാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സീലിങ്ങിൽ ഉപയോഗിച്ചിട്ടുള്ള വുഡ് പാനലിംഗും തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.

ഫ്ലോറിങ് മെറ്റീരിയൽ അന്വേഷിച്ച് പുറം സ്ഥലങ്ങളിൽ ഒന്നും പോകാതെ സ്വന്തം പ്രദേശത്തുള്ള ഷോപ്പുകളിൽ നിന്ന് തന്നെ വാങ്ങുകയാണ് ചെയ്തത്.

വീടിന്റെ ലൈറ്റിംഗ്, ഫ്ളോറിങ് ഉൾപ്പെടെയുള്ള ഇന്റീരിയർ വർക്കുകളും യൂട്യൂബ് നോക്കിയാണ് ചെയ്തിട്ടുള്ളത്. വീടിന്റെ ഭിത്തി നിർമ്മിക്കാനായി ചുടുകട്ടകളാണ് ഉപയോഗിച്ചിട്ടുള്ളത്.

നല്ല രീതിയിൽ വായു സഞ്ചാരം വീട്ടിനകത്തേക്ക് ലഭിക്കാനായി വലിപ്പം കൂട്ടി ജനലുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നു.

ബെഡ്റൂമുകളിൽ വാം ലൈറ്റ് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ട് അടുക്കളകൾ,ഒരു വർക്ക് ഏരിയ എന്നിവ നൽകിയത് അടുക്കള ഉപയോഗം കൂടുതൽ ഉപയോഗപ്രദമാക്കുന്നതിന് സഹായിച്ചു.

തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി വീട് പണിത് നൽകാനായി ഒരു കോൺട്രാക്ടറുടെ സഹായം തേടിയെങ്കിലും അതിനാവശ്യമായ മെറ്റീരിയലുകൾ പർച്ചേസ് ചെയ്തതും ഡിസൈനുമെല്ലാം വീട്ടുകാർ തന്നെ കണ്ടെത്തുകയായിരുന്നു.

വീട്ടുകാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വീട് നിർമ്മിച്ച് നൽകിയത് ഷിബു എന്ന കോൺട്രാക്ടർ ആണ്.

യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്, കൗതുകങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

House owner: Noushad

Location: Kollam

Architect : Shibu