വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി.

വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി.വീട് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വളരെ പെട്ടെന്നാണ് വരുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ പോയി താമസിക്കുന്നവരുടെ എണ്ണത്തിൽ ഏകദേശം നാല് ഇരട്ടി വർദ്ധനവ് വന്നിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു .

ഏകദേശം 420 കോടിയിൽ അധികം ആളുകളാണ് ഇത്തരത്തിൽ നഗരങ്ങളിലേക്ക് താമസം മാറിയത്. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവും, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രതയും വർദ്ധിച്ചു.

ഗ്രീൻ ഹൗസ് ഇഫക്റ്റിന്റെ 70 ശതമാനവും, ഊർജ്ജ ഉപഭോഗത്തിന്റെ 75 ശതമാനവും ഉണ്ടാകാൻ ഇടയായ കാരണങ്ങൾ നഗര ജീവിതമാണെന്ന് പറയപ്പെടുന്നു.

മാത്രമല്ല ഇത് കാലാവസ്ഥ വ്യതിയാനങ്ങളിലും വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാർബൺ ന്യൂട്രാലിറ്റി എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

രാജ്യത്തെ ഉയർന്ന നിരക്കിലുള്ള ജനസംഖ്യ വർദ്ധനവും, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും വലിയ രീതിയിലാണ് പരിസ്ഥിതിക്ക് ആഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഗരങ്ങളിലെ ജീവിതം പരിസ്ഥിതിക്ക് ഹാനികരമായ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കാൻ സാധിക്കാത്തതും, ശുദ്ധ ജല ലഭ്യത ഇല്ലാത്തതും, ഊർജ്ജ വിനയോഗത്തിന്റെ അളവ് വർധിച്ചതും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ നഗര ജീവിതത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.

നഗരജീവിതം തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമോ എന്നതാണ് ആദ്യം ചിന്തിക്കേണ്ട കാര്യം.

പരമാവധി ഉൽപ്പന്നങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുക എന്നതും, സോളാർ എനർജി പോലുള്ളവയുടെ ഉപയോഗം കൂട്ടുകയും ചെയ്താൽ ഒരു പരിധിവരെ ഊർജ്ജ വിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സാധിക്കും.

സൗരോർജ്ജ പദ്ധതികൾക്ക് പ്രാധാന്യം നൽകുകയാണെങ്കിൽ ലോകത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ മൂന്നിൽ രണ്ട് ഭാഗം വരെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നാണ് കണക്കുകൾ പറയുന്നത്.

മാത്രമല്ല ഇവ ഉപയോഗപ്പെടുത്തുന്നത് വഴി ഒരു പരിധിവരെ ഹരിതഗൃഹ വാതകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാലാവസ്ഥ മാറ്റങ്ങൾക്കും പരിഹാരം കണ്ടെത്താനായി സാധിക്കും.

കൊണ്ടു വരാൻ സാധിക്കുന്ന പ്രധാന മാറ്റങ്ങൾ.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിൽ കുറവ് വരുത്തുന്നതിന് ഉപകാരപ്പെടും. പെട്രോളിനും ഡീസലിനും വില വർദ്ധിച്ച സാഹചര്യത്തിൽ പലരും ഇലക്ട്രിക് വാഹനങ്ങൾ എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

മാത്രമല്ല നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വാഹനങ്ങൾ ഇലക്ട്രിക് വെഹിക്കിൾ ആക്കി കൺവേർട്ട് ചെയ്യാനും പലരും താത്പര്യപ്പെടുന്നുണ്ട്. ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മൈന്റെൻസ് കുറവാണ് എന്നതും ആളുകളെ ഇവയിലേക്ക് ആകർഷിക്കുന്നുണ്ട്.

സോളാർ പാനലുകൾ വീടുകളിൽ സ്ഥാപിക്കുകയാണ് എങ്കിൽ തുടക്കത്തിൽ കുറച്ച് ചിലവ് വരുമെങ്കിലും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആ തുക തിരിച്ച് നേടാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

സർക്കാർ നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമാവുകയാണെങ്കിൽ പാനലുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. വീടിനോട് ചേർന്ന് തന്നെ ജൈവ മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് എങ്കിൽ വീട്ടിലെ പഴം, പച്ചക്കറി പോലുള്ള വേസ്റ്റുകൾ പുറത്തേക്ക് കളയേണ്ടി വരുന്നില്ല.

വീടിനോട് ചേർന്ന് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി, പഴങ്ങളും വളർത്തി എടുക്കുമ്പോൾ ഇവയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ജൈവ വളം ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വീട് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ ഉള്ളവ നോക്കി തിരഞ്ഞെടുക്കാം.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതും, വീട്ടിലെ വൈദ്യുത ഉപയോഗം കൺട്രോൾ ചെയ്യുന്നതും ഊർജ വിനിയോഗത്തിന്റെ കാര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മുതൽക്കൂട്ടാകും.

പ്രകൃതി സൗഹാർദ്ദ വീടുകൾ എന്ന ആശയം നടപ്പിലാക്കാൻ സാധിച്ചാൽ പകുതി പ്രശ്നങ്ങളും അവിടെ അവസാനിക്കും.

വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി തീർച്ചയായും പാലിക്കപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്.