CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Part 2

കേബിളിംഗ്

  • മികച്ച നിലവാരം ഉള്ള കേബിളുകൾ ഉപയോഗിക്കാൻ ശ്രമിക്കുക കാരണം വിലകുറഞ്ഞ നിലവാരം ഇല്ലാത്ത കേബിളുകൾ ഉപയോഗിക്കുന്നത് വഴി ആദ്യം കുറച്ചു ലാഭം ഉണ്ടാക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ ക്യാമറ ക്ലാരിറ്റിയെ അത്‌ ബാധിക്കാം. മാത്രമല്ല നിലവാരം ഇല്ലാത്ത കേബിളുകൾ വേഗം മോശം ആകുകയും അവ വീണ്ടും മാറ്റി പുതിയ കേബിൾ സ്ഥാപിക്കേണ്ടി വരുന്നത് വീണ്ടും ചിലവ് വർധിക്കുകയും ചെയ്യും.
  • CCTV കേബിളുകൾ ഒരിക്കലും JOINT ചെയ്യ്തു ഉപയോഗിക്കാതിരിക്കുക.അഥവാ JOINT ചെയ്യേണ്ടിവന്നാൽ MALE AND FEMALE CONNECTORS ഉപയോഗിച്ച് നല്ലരീതിയിൽ കൂട്ടിയോജിപ്പിച്ചതിനുശേഷം INSULATE ചെയ്യുക.
  • RG 59 3 PLUS 1 കേബിളുകൾ ആണെങ്കിൽ മാക്സിമം 100 മീറ്റർ വരെയും, RJ 69 WITH EXTRA POWER LINE ആണെങ്കിൽ മാക്സിമം 200 മീറ്റർ വരെയും, cat 6 cables ആണെങ്കിൽ 100 മീറ്റർ ദൂരത്തോളമേ ക്യാമറകൾക്ക് കേബിൾ വലിക്കാൻ പാടുള്ളു. അതിൽ കൂടുതൽ ദൂരത്തിൽ ക്യാമറ വെക്കണം എന്നുണ്ടെങ്കിൽ ആംപ്ലിഫൈറുകളോ poe Switchകളോ ഉപയോഗിച്ച് മാത്രം ചെയ്യുക (കേബിൾകളുടെ quality അനുസരിച്ചു ദൂരത്തിലും ചെറിയ വ്യത്യാസം വരാം. )
  • CCTV കൾക്ക് വേണ്ടി ബോക്സ്‌ വെക്കുമ്പോൾ പ്ലാസ്റ്റിക് ബോക്സ്‌ കൾ വെക്കുവാൻ ശ്രദ്ധിക്കുക.metal ബോക്സ്‌ ഉപയോഗിക്കാതെ ഇരിക്കുക.
  • ഗുണമേന്മയുള്ള കണക്ടറുകൾ ആണ് cctvയും കേബിളുകളും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.ശേഷം കണക്ട് ചെയ്ത ഭാഗങ്ങൾ നന്നായി insulate ചെയ്യ്തു വെക്കുക. നമ്മുടെ കാലാവസ്ഥയിൽ കണക്ടറുകൾ വേഗം തുരുമ്പും ക്ലാവും പിടിച്ചു പോകുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. എത്ര മികച്ച ക്യാമറകൾ ഉപയോഗിച്ചാലും കേബിൾളുകളും കണക്ടറുകളും മികച്ച നിലവാരം ഉള്ളത് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾക്ക് ആ ക്യാമറയുടെ മുഴുവൻ ക്ലാരിറ്റിയിൽ ഒരിക്കലും ദൃശ്യങ്ങൾ ലഭ്യമാവുകയില്ല.
  • cctv കേബിൾ ഒരിക്കലും electrical cable കളുടെ കൂടെ വലിക്കാതെ ഇരിക്കുക.

ഇൻസ്റ്റലേഷൻ & പ്രോഗ്രാമിങ്

Close-up of surveillance camera installation, male hand holds cctv camera
  • CCTV ക്യാമറകൾ 24 hours work ചെയ്യേണ്ട ഒരു സംവിധാനം ആണ് അതുകൊണ്ട് തന്നെ DVR and നവർ എന്നിവവെക്കുന്ന സ്ഥലങ്ങളിൽ ആവിശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ചെറിയ exhost ഫാനുകൾ ഉപയോഗിക്കാം. മാത്രം അല്ല cctv ക്യാമറ സിസ്റ്റം ഒരു UPS വഴി കണക്ട് ചെയ്യുന്നത് ഈ ഉപകാരണങ്ങളുടെ ആയുസ്സ് വർധിപ്പിക്കും. ഒരിക്കലും Backup ടൈം കൂടുതൽ കിട്ടുവാൻ വേണ്ടി അല്ല പ്രൊട്ടക്ഷനുവേണ്ടിയാണ് UPS ഉപയോഗിക്കേണ്ടത്. BACKUP നുവേണ്ടി ഇൻവെർട്ടർ ഉപയോഗിക്കുന്നതാണ് ഉത്തമം.
  • DATA BACK UP നു വേണ്ടി HARD DISK കൾ ഉപയോഗിക്കുമ്പോൾ സാധാരണ കമ്പ്യൂട്ടർ HARD DISK കൾ ഉപയോഗിക്കാതെ surveillance HARD DISK കൾ തന്നെ ഉപയോഗിക്കുക computer Hard disk കളെ അപേക്ഷിച്ചു വില അല്പം കൂടുതൽ ആണെങ്കിലും കൂടുതൽ കാലം നിലനിൽക്കുന്നത് surveillance HARD DISK കൾ ആണ്.
  • ഇന്ന് വിപണിയിൽ ലഭ്യമായ DVR & NVR ഒട്ടുമിക്കവയും AI function നോട് കൂടിയയവയാണ് മികച്ച ഒരു ടെക്ൻഷ്യൻ ന്റെ സേവനം ഉറപ്പുവരുത്തുന്നതു വഴി AI functions നുകൾ കൃത്യമായി പ്രവർത്തിപ്പിക്കുവാനും അതു വഴി നിങ്ങളുടെ cctv സിസ്റ്റം വെറും ഒരു മോണിറ്ററിങ് സിസ്റ്റം എന്നതിലുപരി ഒരു സെക്യൂരിറ്റി alert system ആയി കൃത്യതയാർന്ന റിസൾട്ടുകൾ സേർച്ച്‌ ചെയ്യ്തു എടുക്കുവാനും സാധിക്കും. ഉദാഹരണം നിങ്ങളുടെ ഷോപ്പിലോ ഓഫീസിലോ എപ്പോഴാണ് ആളുകൾ കൂടുതൽ വരുന്നത്, ഒരു function നടക്കുമ്പോൾ അവിടെ എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് ഏല്ലാം AI SEARCH ഉപയോഗിച്ചു നമുക്ക് അറിയാൻ സാധിക്കും. കൂടാതെ RECSTICTED AREA MARK ചെയ്യ്തു ആ ലൈൻ ആരെങ്കിലും ക്രോസ്സ് ചെയ്യുകയാണെങ്കിൽ ALARM ഉം അനൗൺസ്മെന്റ് ഉം ഓട്ടോമാറ്റിക് ആയി നൽകുവാനും ഹ്യൂമൻ, വെഹിക്കിൾ എന്നിങ്ങനെ തരം തിരിച്ചു കണ്ടു പിടിക്കുവാനും ഏല്ലാം ഇന്ന് AI കൊണ്ടു സാധിക്കും.

Part 1- CCTV – സ്ഥാനവും പ്ലാനിങ്ങും

content courtesy : fb group