CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Part 1

വീടുകളിലും ഓഫീസുകളിലും ഇന്നത്തെ കാലത്തു ഒഴിവാക്കാൻ ആവാത്ത ഒരു പ്രധാന ഘടകം ആണ് ഇന്ന് CCTV.

CCTV ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് അറിയാം.

സ്ഥാനവും പ്ലാനിങ്ങും

  • ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക.indoor installation നു Dome ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന സ്ഥലങ്ങളിൽ IP PROTECTION ഉള്ള Bullet ക്യാമറകളും ഉപയോഗിക്കുക.
  • Dome ക്യാമറകൾക്ക് കൂടുതൽ wide angle cover ചെയ്യാൻ സാധിക്കും അതുകൊണ്ട് തന്നെ ഓഫീസിനോ വീടിനകത്തോ ഉള്ള ഉപയോഗത്തിന് Dome ക്യാമറകൾ ആണ് കുറച്ചു കൂടി നല്ലത്.
  • 1Mp മുതൽ മുകളിലോട്ട് ഇന്ന് cctv ക്യാമറകൾ ലഭ്യമാണ് ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യാൻ എപ്പോഴും ശ്രമിക്കുക കാരണം cctv നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് തന്നെ നിങ്ങളുടെ സുരക്ഷയ്ക്കോ നിരീക്ഷണത്തിനോ വേണ്ടിയാണ് കൂടുതൽ ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യുന്നത് വഴി കൂടുതൽ മികവുറ്റ ദൃശ്യങ്ങൾ ലഭിക്കാൻ ഇതു നിങ്ങളെ സഹായിക്കും.
  • അതു പോലെ തന്നെ നൈറ്റ്‌ color vision ഉള്ള ക്യാമറകളും മൈക് ഉള്ള ക്യാമറകളും ഇന്ന് ലഭ്യമാണ് നിങ്ങളുടെ ആവിശ്യത്തിന് അനുസരിച്ചു മാത്രം ഇവ സെലക്ട്‌ ചെയ്യുക. ഉദാഹരണം 24 hours work ചെയ്യുന്ന ഒരു ഷോപ്പിൽ ഒരിക്കലും night color vision ക്യാമറകളുടെ അവശ്യം വരുന്നില്ല.
  • അതുപോലെ കൂടുതൽ ഉയരത്തിൽ സ്ഥാപിക്കുന്ന ക്യാമറകൾക്ക് മൈക്കിന്റെ ആവിശ്യവും വരുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ആവിശ്യം മനസ്സിലാക്കിയതിനു ശേഷം വേണം ക്യാമറകൾ സെലക്ട് ചെയ്യാൻ.
  • IP, ANALOG HD, WIFI ക്യാമറ എന്നിവയിൽ ഏത്‌ തരം ക്യാമറ ആണ് നിങ്ങളുടെ ആവിശ്യത്തിന് യോജിച്ചത് എന്ന് ഒരു മികച്ച ടെക്‌നിഷ്യൻന്റെ സഹായത്തോടു കൂടി തീരുമാനിക്കുക.
  • അതു പോലെ തന്നെ നിങ്ങൾക്ക് എന്താണ് ആ ക്യാമറകൾ കൊണ്ടു ഉപയോഗം എന്നും നിങ്ങൾ മുൻകൂട്ടി മനസിലാക്കുക ഉദാഹരണം നമ്പർ പ്ലേറ്റ് കൾ നോട്ട് ചെയ്യേണ്ട ആവിശ്യം ഉണ്ടെങ്കിൽ അവിടെ ANPR ( Automatic number-plate recognition) ക്യാമറ കൾ ഉപയോഗിക്കുക കാരണം സാദാരണ ക്യാമറകൾ എത്ര ക്ലാരിറ്റി കൂടിയത് ആണെങ്കിൽ പോലും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ നമ്പർ കിട്ടണം എന്നില്ല.
  • നേരിട്ട് വെളിച്ചം ക്യാമറയിലേക്ക് അടിക്കുന്ന രീതിയിൽ നിങ്ങളുടെ ക്യാമറ സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക കാരണം ക്യാമറയിലേക്ക് വെളിച്ചം നേരിട്ട് അടിക്കുമ്പോൾ ക്ലാരിറ്റി ഉള്ള ദൃശ്യങ്ങൾ ലഭിക്കാതെ വരും.
  • ഒരിക്കലും ഒരു വസ്തു ക്യാമറയുടെ തൊട്ട് മുന്നിൽ വരുന്ന രീതിയിൽ ക്യാമറ സ്ഥപിക്കാതിരിക്കുക. കാരണം വെളിച്ചം കുറവ് ഉള്ള സമയങ്ങളിൽ ക്യാമറയിൽ infrared ഓൺ ആകുമ്പോൾ ഇൻഫ്രറെഡ് രശ്മികൾ ആ വസ്തുവിൽ തട്ടി പ്രതിഭലിച്ച് ആ വസ്തുവിനെ മാത്രം ഫോക്കസ് ചെയ്യുകയും ബാക്കി ഉള്ള സ്ഥലങ്ങൾ ഔട്ട്‌ ഓഫ് ഫോക്കസ് ആയി പോവുകയും ചെയ്യും. പകൽ സമയങ്ങളിൽ ആവിശ്യത്തിന് വെളിച്ചം ഉള്ളപ്പോൾ ഇതു നിങ്ങളുടെ ശ്രദ്ധയിൽപെടണം എന്നില്ല എന്നാൽ രാത്രി സമയയങ്ങളിൽ ഇൻഫ്രറെഡ് സിഗ്നൽസ് ഓൺ ആകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ക്യാമറ ഉദ്ദേശിച്ച ഫലം തരണം എന്നില്ല..
  • CCTV ക്യാമറകൾ ഒരിക്കലും 12 feet ഉയരത്തിനു മുകളിൽ വെക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക കാരണം ഉയരം കൂടുമ്പോൾ നമുക്ക് ക്യാമറകളിൽ പുറത്തു നിന്ന് വരുന്ന ഒരാളുടെ മുഖം വ്യക്തമായി കാണാൻ സാധിക്കില്ല. അതു പോലെ തന്നെ ഒരുപാട് താഴ്ത്തിയും ക്യാമറകൾ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • ക്യാമറകളുടെ എണ്ണം കൃത്യമായി തീരുമാനിച്ചതിനു ശേഷം DVR അല്ലെങ്കിൽ NVR സെലക്ട് ചെയ്യുക സാദാരണ 4 ചാനൽ , 8ചാനൽ 16 ചാനൽ, 32 ചാനൽ എന്നിവയാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഭാവിയിൽ കൂടുതൽ ക്യാമറ കൾ വെക്കാൻ ഉദ്ദേശിക്കുണ്ടെങ്കിൽ അതു അനുസരിച്ചു ഉള്ള DVR or NVR വാങ്ങുവാൻ ശ്രദ്ധിക്കുക.

continue……

part 2 – കേബിളിംഗ് ,ഇൻസ്റ്റലേഷൻ & പ്രോഗ്രാമിങ്

content courtesy : fb group