എന്താണ് കോൺക്രീറ്റ് സാമ്പിൾ? കൂടുതൽ മനസ്സിലാക്കാം.

എന്തിനാണ് ഫൌണ്ടേഷൻ / പ്ലിന്ത് ബീം /സ്ലാബ് / കോളം പോലത്തെ structures കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കോൺക്രീറ്റ് സാമ്പിൾ നിർബന്ധമായും എടുത്തു ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത്???

അമേരിക്കൻ സ്റ്റാൻഡേർഡ് ആയ ASTM C172 – C 172 M, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ആയ BIS 1199 (1959) പ്രകാരം കോൺക്രീറ്റ് നൽകിയിട്ടുള്ള സവിശേഷതകളുടെ ഗുണനിലവാര ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ വേണ്ടി വരുന്ന പരിശോധനകളുടെ ഒരു ഭാഗമാണ് കോൺക്രീറ്റ് സാമ്പിൾ..

എന്താണ് M20 ??

M എന്നാൽ മിക്സ്‌ എന്ന വാക്കിന്റെ ചുരുക്കമാണ്…
20 എന്നാൽ കോൺക്രീറ്റ് ചെയ്ത അന്നു മുതൽ 28 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട മിനിമം സ്ട്രെങ്ത് ആണ്.

M 20 മിക്സിന് ആവിശ്യമായ ചേരുവകൾ – സിമെന്റ്, മെറ്റൽ, മണൽ, വെള്ളം /അഡ്മിക്സ്ച്ചർ

M35 നു മുകളിൽ ഉള്ള മിക്സിനു മൈക്രോ സിലിക്ക, ഫൈബർ, ഫ്ലാ ആഷ് മുതലായ ഉപയോഗിക്കേണ്ടി വരും

മിക്സ്‌ മാറുന്നതിനു അനുസരിച്ച് ബലവും മാറും. അതായത് M35 ക്ക് 28മത്തെ ദിവസം 35 MPa (മെഗാ പാസ്‌ക്കൽ) കിട്ടണം.

PSI (പൗണ്ട് പെർ സ്ക്യുയർ ഇഞ്ച് ) Kg/Nm2 ലും ഇതു കാല്കുലേറ്റ് ചെയ്യാറുണ്ട്.

സാമ്പിൾ

അമേരിക്കൻ സ്റ്റാൻഡേർഡ് പ്രകാരം പിന്തുടരുന്നവർ സിലിണ്ടർ ടൈപ്പിലുള്ള സാമ്പിൾ ആണ് എടുക്കാറ്. എന്നാൽ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് (BS), ഇന്റർനാഷണൽ സ്റ്റാൻഡേർഡ് (IS),
ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS ) പ്രകാരം പിന്തുടരുന്നവർ ക്യുബ് ഷേപ്പിലുള്ള സാമ്പിൾ ആണ് സാധാരണ എടുക്കാറുള്ളത്

സിലിണ്ടർ ഷാപ്പിലുള്ള മോൾഡിനു 15 cm വൃത്താകൃതിയും 30 cm ഉയരവും ഉണ്ടാകും..

15cm x 15cm x 15cm ആണ് ക്യുബ് മോൾഡിന്റെ സൈസ്. ഇന്ത്യയിൽ ക്യുബ് സാമ്പിൾ ആണ് പിന്തുടരുന്നത്.

സാധാരണ ആയി 7 ദിവസം, 28 ദിവസം കൂടുമ്പോൾ ആണ് ടെസ്റ്റ്‌ ചെയ്യാറുള്ളത്.

ഏഴാം ദിവസത്തെ ടെസ്റ്റ്‌ ചെയ്യുന്നത്, കോൺക്രീറ്റ് ചെയ്യുവാൻ വേണ്ടി നിർമിച്ച ഷട്ടർ ഊരുവാൻ സമയം ആയോ എന്നറിയുവാൻ വേണ്ടിയാണ് … മൊത്തം സ്ട്രെങ്ത്തിന്റെ 65% to 75% ആണ് ഡീ ഷട്ടർ ചെയ്യാനായി ലഭിക്കേണ്ടതു. അതായത് M20 x 75/100 = 15 MPa 7 ത്തിൽ ലഭിച്ചാൽ മാത്രമേ സ്ലാബിന്റെ താഴെ ഉള്ള സെൻട്രറിങ്ങ് ഊരുവാൻ പാടുള്ളു

28 ദിവസ ടെസ്റ്റ്‌ ചെയ്യുന്നത് മുകളിൽ പറഞ്ഞത് പോലെ കോൺക്രീറ്റ് ബലം നോക്കാൻ ആണ്.

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് IS 456 – 2000 ക്ലോസ് 15.2.2 പ്രകാരം

  • ഒരു M3 കോൺക്രീറ്റ് മുതൽ 5 M3 കോൺക്രീറ്റ് വരെ മിനിമം 1 സാമ്പിൾ (3ക്യുബ് ) എങ്കിലും എടുത്തിരിക്കണം
  • 6 M3 മുതൽ 15 M3 വരെ മിനിമം 2 സാമ്പിൾ എടുത്തിരിക്കണം
  • 16 M3 – 30 M3 വരെ മിനിമം 3 സാമ്പിൾ എടുത്തിരിക്കണം
  • 31 M3 – 50 M3 വരെ മിനിമം 4 സാമ്പിൾ എടുത്തിരിക്കണം
  • 50 മുതൽ ഉള്ള ഓരോ 50 M3 നും അഡിഷണൽ ഓരോ സാമ്പിൾ എടുത്തിരിക്കണം.

ഇനി 3 ക്യുബ് എടുത്തു, ആ 3 ക്യുബും 28 ഡേയ്‌സിൽ ചെക്ക് ചെയ്തു കിട്ടുന്ന മൊത്തം റിസൾട്ടിന്റെ ആവറേജ് ആകും എടുക്കുക.

അതായത് ആദ്യത്തെ ക്യുബ് ടെസ്റ്റ്‌ ചെയ്തപ്പോൾ 24 Mpa രണ്ടാമത്തെ ക്യുബ് 22Mpa മൂന്നാമത്തെ 18 Mpa കിട്ടിയെന്നു കരുതുക, അപ്പോൾ 24+22+18 / 3 = 64 / 3 = 21. 33 Mpa. നമുക്ക് വേണ്ടത് മിനിമം 28 ഡേയ്‌സിൽ 20 Mpa ആയതു കൊണ്ട് ടെസ്റ്റ്‌ പാസ്സ്.

എങ്ങനെയാണ് സാമ്പിൾ എടുക്കേണ്ടത്

  • ആദ്യം നട്ട് എല്ലാം ടൈറ്റ് ആക്കിയ ഓയിൽ അടിച്ച 3 ക്യുബ് (മിനിമം) നിലം ലെവൽ ആയ ഒരിടത്തു ശരി ആക്കി വെക്കണം .
  • എന്നിട്ട് കോൺക്രീറ്റ് ചെയ്തു കൊണ്ടിരിക്കുന്ന മിക്സിൽ നിന്നും 3 സാമ്പിളിനുള്ള ഫ്രഷ് കോൺക്രീറ്റ് എടുക്കണം.
  • എന്നിട്ട് ആദ്യം മൂന്നു ക്യുബിലേക്കും 3/1 എന്ന ratio യിൽ 5 cm കനത്തിൽ കോൺക്രീറ്റ് ഇടണം… ശേഷം 16 mm സ്റ്റീൽ റോഡ്‌ (കോൺക്രീറ്റ് സാമ്പിൾ ഉണ്ടാക്കാൻ വേണ്ടിയുള്ള 16mm റോഡ്‌ കൺസ്ട്രക്ഷൻ മെറ്റീരിയൽ വിൽക്കുന്ന ഷോപ്പിൽ നിന്നും വാങ്ങുവാൻ കഴിയും) കൊണ്ട് 25 തവണ ടാപ്പ് ചെയ്യണം. അത് കഴിഞ്ഞു റബ്ബർ ഹാമ്മർ കൊണ്ട് ക്യുബിന്റെ നാലു ഭാഗത്തു ചെറുതായി അടിക്കണം… അപ്പോൾ കോൺക്രീറ്റിനുള്ളിലെ എയർ പുറത്ത് പോകുകയുള്ളൂ… വീണ്ടും കോൺക്രീറ്റ് എടുത്ത് 5 cm നിറക്കണം.. വീണ്ടും 25 തവണ ടാപ്പ് ചെയ്യണം.. പക്ഷെ ആദ്യം ടാപ്പ് ചെയ്ത ലെയറിലേക്ക് റോഡ്‌ ഇറങ്ങരുത്… വീണ്ടും ഹാമ്മർ കൊണ്ട് അടിച്ചു എയർ കളഞ്ഞു അവസാനത്തെ ലെയർ കോൺക്രീറ്റ് നിറക്കണം.. ശേഷം 25 തവണ റോഡ്‌ ടാപ്പ് ചെയ്യണം അതും മുകളിൽ പറഞ്ഞ പോലെ രണ്ട് ലെയറിനെയും ഡിസ്റ്റർബ് ചെയ്യാതെ നോക്കണം. ശേഷം മുകൾ ഭാഗം വൃത്തിയായി ലെവൽ ചെയ്യണം. ക്യുബിൽ ഒരു കാരണവശാലും ഡേറ്റ് ഒന്നും എഴുതി വൃത്തികേടാക്കരുത്… ഒരു ചെറിയ പേപ്പറിൽ എഴുതി ഒട്ടിക്കാനെ പാടുള്ളു…

ഇത്രയും ആയാൽ സാമ്പിൾ ഉണ്ടാക്കി കഴിഞ്ഞു.


മിനിമം 12 to 24 മണിക്കൂർ കഴിഞ്ഞാൽ ക്യുബ് ഊരി കോൺക്രീറ്റ് സാമ്പിൾ എടുത്തു വെള്ളത്തിൽ ഇടണം. എന്നിട്ട് 27 മത്തെ ദിവസം വൈകുന്നേരം വെള്ളത്തിൽ നിന്നും ഡ്രൈ ആകാൻ എടുത്തു വെക്കണം.
28 മത്തെ ദിവസം സാമ്പിൾ ഏതേലും ഗവണ്മെന്റ് അംഗീകൃത ലാബിൽ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കുക.


മൂന്നു ക്യുബ് ടെസ്റ്റ്‌ ചെയ്യാൻ പരമാവധി 920 രൂപയെ ചിലവ് ഉള്ളൂ.

content courtesy : fb group