പഴയ വീട് പുതുക്കിപ്പണിയുന്നതിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?

പഴയ കെട്ടിടങ്ങളോട് നമുക്കെല്ലാവർക്കും ഒരു പ്രത്യേക ആകർഷണം തന്നെയുണ്ട് അല്ലേ? അതിൽ തന്നെ പരമ്പരാഗത ഡിസൈൻ സവിശേഷതകൾ ഉള്ള, ഉയരമുള്ള തടിയിൽ നിർമ്മിച്ച മേൽത്തട്ട്, നല്ല സ്ഥലസൗകര്യം, വിശാലത എന്നിവയോടു കുറച്ചുകൂടി ഇഷ്ടം കൂടും.

ഇത്തരം ഒന്ന് വാങ്ങി പുതുക്കിപ്പണിയുന്നത് എല്ലായ്‌പ്പോഴും ആവേശകരമായ ഒരു പ്രക്രിയയാണ്, എന്നാൽ പൂർവ്വിക സ്വത്തോ അല്ലെങ്കിൽ 30 വർഷത്തിലേറെ പഴക്കമുള്ള പഴയ വസ്തുവോ പുതുക്കിപ്പണിയുമ്പോൾ അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

പഴയ വീടുകളുടെ പുനരുദ്ധാരണ വേളയിൽ ഉണ്ടാകുന്ന മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാം.

ഈർപ്പം മൂലമുള്ള കേടുപാടുകൾ

 • പഴയകാല വീടുകളിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വെള്ളം പിടിക്കുന്നത്.പ്ലംബിംഗ് ലൈനുകളിൽ നിന്നുള്ള വെള്ളം മേൽക്കൂരയിൽ നിന്നും ഭിത്തികളിൽ നിന്നും ചോർന്നൊലിക്കുന്ന അവസ്ഥ പലയിടത്തുമുണ്ട്. കേടായ ഭിത്തികൾ തിരിച്ചറിയാനും സീൽ ചെയ്യാനും  കഴിയുന്ന ഒരു വാട്ടർപ്രൂഫിംഗ് കൺസൾട്ടന്റിനെ നിയമിക്കുന്നത് നല്ല ഒരു തീരുമാനമാണ് . കൂടാതെ, വീടിന്റെ പുനരുദ്ധാരണ സമയത്ത് ചോർച്ചയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യുക
 • വാതിലുകളിലും ജനലുകളിലും ഉണ്ടാകുന്ന വിള്ളലുകൾ വെള്ളം താഴേക്ക് ഒഴുകുന്നതിനും ഈർപ്പം പിടിക്കുന്നതിനും കാരണമാകും. തടിയുടെ രൂപം പകർത്തുന്ന പുതിയ യുപിവിസി വിൻഡോകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം .
 • പൂപ്പൽ അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലങ്ങളിൽ വളരുന്ന  ചിതലുകൾ എന്നിവ കാരണം കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാം. ചിതൽ ബാധിച്ച് കേടായ മരം നീക്കം ചെയ്യുക. ചിതലിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള കീട നിയന്ത്രണവും പരിഗണിക്കാം

അടിത്തറയിലെ വിള്ളലുകൾ

 • മറ്റൊരു പ്രധാന പ്രശ്നം കെട്ടിടത്തിന്റെ അടിത്തറയിൽ ദൃശ്യമായ വിള്ളലുകളുടെ സാന്നിധ്യമാണ്, പ്രത്യേകിച്ച് വീട് 60 വർഷത്തിലേറെ പഴക്കമുള്ള ഒരു പൂർവ്വിക സ്വത്താണെങ്കിൽ.
 • അടിത്തറയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാലോ കെട്ടിടത്തിന് താഴെയുള്ള മണ്ണ് അടിഞ്ഞുകൂടുന്നതിനാലോ സാധാരണയായി ഈ വിള്ളലുകൾ ഉണ്ടാകുന്നു.
 • കെട്ടിടം പരിശോധിച്ച് വിള്ളലുകൾ കണ്ടെത്തി കെട്ടിടത്തിന്റെ എല്ലാ ഘടനാപരമായ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും പരിഹാരം കാണുന്നതിനും പരിചയസമ്പന്നനായ ഒരു സ്ട്രക്ചറൽ എഞ്ചിനീയറെ നിയമിക്കുക

കാലഹരണപ്പെട്ട പ്ലംബിംഗ്

 • പഴയ കെട്ടിടങ്ങളിൽ കാലഹരണപ്പെട്ട ഗാൽവാനൈസ്ഡ് പ്ലംബിംഗ് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടാകാം, അവ കാലക്രമേണ തുരുമ്പെടുക്കുന്നു. ഗാൽവനൈസ്ഡ് പൈപ്പുകളെല്ലാം മാറ്റി പുതിയ പിവിസി പൈപ്പുകൾ സ്ഥാപിക്കണം.

പണികുഴപ്പങ്ങൾ

 • പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, കെട്ടിടത്തിന്റെ അകത്തളങ്ങളിലും, പുറമേയും പണി ചെയ്തിരിക്കുന്നതിൽ അപാകതകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും അവ പരിഹരിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളുകയും വേണം.

പഴയ ഇലക്ട്രിക്കൽ വയറിംഗ്

 • എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്റർ, മൈക്രോവേവ്, ഗാഡ്‌ജെറ്റുകൾ തുടങ്ങിയ ആധുനിക ഗൃഹോപകരണങ്ങളുടെ ഭാരം വഹിക്കാൻ പഴയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ വയറിംഗിന് കഴിയില്ല.
 • പഴയ ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ സുരക്ഷിതമല്ലാത്തതിനാൽ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ, വൈദ്യുത സംവിധാനം നവീകരിക്കുന്നതിന് പരിചയസമ്പന്നനായ ഒരു ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ സേവനം തേടുന്നത് അത്യാവശ്യമാണ്.  വീടിനുള്ളിൽ ഒരു സമയത്ത് പ്രവർത്തിക്കേണ്ട ഇലക്ട്രിക്കൽ ഉപകരണങ്ങൾ, എയർകണ്ടീഷണറുകൾ എണ്ണത്തെ മനസ്സിലാക്കിയിട്ടു വേണം ഇലക്ട്രിക്കൽ വയറിംഗിന്റെ ലോഡ് കണക്കുകൂട്ടാൻ.
 • എല്ലാ സ്വിച്ച് ബോർഡുകളും മാറ്റുകയും, കുളിമുറിയിലെയും, അടുക്കളയിലെയും, വീടിന്റെ മറ്റ് ഭാഗങ്ങളിലെയും പ്ലഗ് പോയിന്റുകളും മാറ്റി സ്ഥാപിക്കുക

കാലഹരണപ്പെട്ട ലേഔട്ട്

 • ചില പഴയ വീടുകളിൽ കാലഹരണപ്പെട്ട ലേഔട്ടുകൾ ഉണ്ടാകാറുണ്ട്, ഇതുമൂലം പരമാവധി സ്ഥലം നമുക്ക് ഉപയോഗിക്കാൻ കഴിയുകയില്ല. അതിനാൽ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ സ്ഥലം പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
 • വീട് പ്രവർത്തനക്ഷമവും ആധുനിക ജീവിതശൈലിക്ക് അനുയോജ്യവുമാകുന്ന തരത്തിൽ ലേഔട്ട് പുനർനിർമ്മിക്കാൻ കഴിയുന്ന ഒരു ഇന്റീരിയർ ഡിസൈനറെ നിയമിക്കുക . അടഞ്ഞ ചെറിയ അടുക്കള, ഇടുങ്ങിയ ഇടനാഴികൾ തുടങ്ങിയവയാണ് പഴയ വീടിന്റെ ചില പ്രത്യേകതകൾ .

അന്തിമഫലം

 • പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു സ്ട്രക്ചറൽ എഞ്ചിനീയർ അല്ലെങ്കിൽ ഒരു ആർക്കിടെക്റ്റിനെ ഉപയോഗിച്ച് പ്രോപ്പർട്ടി പരിശോധിക്കുക. ജോലിയുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശം സഹായിക്കും .
 • ഒരു ബഡ്ജറ്റ് ഉണ്ടാക്കുക, ആകസ്മികമായ ആവശ്യങ്ങൾക്കും ഒരു ഫണ്ട് സൂക്ഷിക്കുക, കാരണം പഴയ വീടുകളുടെ പുനരുദ്ധാരണം സാധാരണയായി അപ്രതീക്ഷിത ചെലവുകൾക്ക് കാരണമാകാറുണ്ട്.