നിരുപമം 6 സെന്റിലെ മനോഹര നിർമ്മിതി.കെട്ടിലും മട്ടിലും നിരവധി വ്യത്യസ്തതകൾ പുലർത്തി വെറും ആറ് സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടാണ് ‘നിരുപമം’.

തിരുവനന്തപുരം നെട്ടയത്ത് സ്ഥിതി ചെയ്യുന്ന ഈ അതിമനോഹര വീട്ടിലെ താമസക്കാർ അഖിലും ഭാര്യ മഞ്ജുഷയുമാണ്.

സിറ്റിയിൽ നിന്നും അധികം വിദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന നിരൂപം എന്ന് വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

നിരുപമം 6 സെന്റിലെ മനോഹര കാവ്യം, കൂടുതൽ വിശേഷങ്ങൾ.

പച്ചപ്പിനും പ്രകൃതിക്കും പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടിന്റെ ആകെ വിസ്തൃതി 3100 സ്ക്വയർ ഫീറ്റ് ആണ്.

വളരെ കുറഞ്ഞ സ്ഥലത്തും കൂടുതൽ മനോഹരമായ രീതിയിൽ വീട് നിർമ്മിക്കാൻ സാധിക്കും എന്നത് എടുത്ത് കാണിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ മാതൃക.

വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും മിനിമലിസ്റ്റിക് ലുക്ക് നിലനിർത്തി കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

വീട്ടിനകത്ത് ആർട്ടിഫിഷ്യൽ ലൈറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രകൃതിദത്ത വെളിച്ചം എത്തിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും പരീക്ഷിച്ചിട്ടുണ്ട്.

അതുപോലെ വായു സഞ്ചാരം വീട്ടിനകത്തേക്ക് കൂടുതലായി ലഭിക്കുന്നതിനായി ജാളി ബ്രിക്കുകൾ ഉപയോഗപ്പെടുത്തി ഷോ വാൾ സെറ്റ് ചെയ്തിരിക്കുന്നു.

മാത്രമല്ല ഇവ ഉപയോഗപ്പെടുത്തിയത് കൊണ്ട് തന്നെ വീട്ടിനകത്തേക്ക് ആവശ്യത്തിന് തണുപ്പ് നില നിർത്താനും സാധിക്കും. കിഴക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള വീട്ടിൽ ട്രഡീഷണൽ മോഡേൺ രീതികൾ മിക്സ് ചെയ്തു കൊണ്ടുള്ള റസ്റ്റിക് ലുക്ക് ആണ് പരീക്ഷിച്ചിട്ടുള്ളത്.

പ്രധാന ആകർഷണതകൾ.

വീടിന്റെ എക്സ്റ്റീരിയർ, മതിലുകൾ എന്നിവ തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ജാളി ബ്രിക്കുകൾ വൈറ്റ് നിറത്തിലുള്ള പെയിന്റ് എന്നിവയുടെ കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓപ്പൺ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സിറ്റൗട്ട് ഇരിപ്പിടമായി നൽകിയിട്ടുള്ള രണ്ടു പേർക്ക് ഇരിക്കാവുന്ന രീതിയിലുള്ള ചാരുകസേര എന്നിവ വീടിന് പഴമയുടെ ലുക്ക് കൊണ്ടു വരാനായി വളരെയധികം സഹായിച്ചിരിക്കുന്നു.

പ്രധാന വാതിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ തടി ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. സിറ്റൗട്ടിനോട് ചേർന്ന് തന്നെ ഒരു ചെറിയ കോർട്ടിയാട് മാതൃക നൽകി അവിടെ കല്ലുകൾ പാകി അലങ്കാര മുള നട്ടു പിടിപ്പിച്ചു.

പ്രധാന വാതിൽ കടന്ന് വീട്ടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ലിവിങ് ഏരിയ സജ്ജീകരിച്ച് നൽകിയിരിക്കുന്നു. ഇവിടെ ഒരു വലിയ ജനാല നൽകി നോർമൽ ബ്ലൈൻഡ്സ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഇന്റീരിയറിനോട് യോജിച്ച് നിൽക്കുന്ന ലൈറ്റ് നിറത്തിലുള്ള സോഫ, ടിവി യൂണിറ്റിന് അഭിമുഖമായി സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. വീടിന് പുറത്തു മാത്രമല്ല അകത്തും പച്ചപ്പ് നിറയ്ക്കുന്നതിനായി കോർട്ടിയാഡ് സെറ്റ് ചെയ്ത് അവിടെ കല്ലുകൾ പാകി ചെടികൾ നട്ടു വളർത്തിയിട്ടുണ്ട്.

കോർട്ടിയാഡിനോട് ചേർന്ന് ഒരു തടിയിൽ നിർമ്മിച്ച ഊഞ്ഞാൽ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് വലിപ്പം കൂട്ടി നൽകിയിട്ടുള്ള വിൻഡോ ആവശ്യത്തിന് വെളിച്ചവും കാറ്റും വീട്ടിനകത്തേക്ക് എത്തിക്കുന്നു.

ഡബിൾ ഹൈറ്റ് രീതിയിലാണ് ഡൈനിങ് ഏരിയ നിർമ്മിച്ച് നൽകിയിട്ടുള്ളത്.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെയാണ് കിച്ചൻ നൽകിയിട്ടുള്ളത്. യെല്ലോ, ബ്ലാക്ക് കോമ്പിനേഷനിൽ ക്യാബിനറ്റുകൾ ടൈലുകൾ എന്നിവ നൽകിയത് അടുക്കളയുടെ ഭംഗി എടുത്തു കാണിക്കുന്നു.

ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റ് രീതിയിൽ നൽകിയിട്ടുള്ളതിന്റെ മുകൾ ഭാഗത്ത് ഒരു ചെറിയ ബാൽക്കണി സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇത് വീടിന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു.

വീടിന്റെ ബെഡ്റൂമുകളിൽ കളറുകൾ ബാലൻസ് ചെയ്ത് നിൽക്കുന്ന രീതിയിൽ ഗ്രേ,വൈറ്റ്, യെല്ലോ കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

സാധാരണ കബോർഡുകൾ നിർമ്മിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ഡിസൈനിൽ ആണ് ബെഡ്റൂം വാർഡ്രോബുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഡോറുകൾക്ക് ഡാർക്ക് ഗ്രീൻ നിറമാണ് തിരഞ്ഞെടുത്തത്.

പ്രകൃതിയോട് ഇണങ്ങി പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച നിരുപമം എന്ന വീട് ഡിസൈൻ ചെയ്തത് ARK ആർക്കിടെക്ചർ സ്റ്റുഡിയോയിലെ പ്രിൻസിപ്പൽ ആർക്കിടെക്ട് രാഹുൽ കുമാറാണ്.

നിരുപമം 6 സെന്റിലെ മനോഹര നിർമ്മിതിയുടെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

House Location :Trivandrum

Total Area: 3100 sqft

House owners: Akhil and Manjusha

Architecture Firm: ARK Architecture Studio