അഴകാർന്ന അതിലേറെ സൗകര്യവും ഉള്ള വീട്​

അധികം ചെലവ് വരാതെ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യവും ഉള്ള വീട്​വേണം എന്നായിരുന്നു വീടിന്റെ ഓണർകൂടി ആയ ജോബി ജജോസിന്റെ ആവശ്യം.

പുത്തൻഞ്ചിറ യില്‍‌ പതിനൊന്നര സെൻറ്​ ​നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ മനോഹരമായ വീടൊരുക്കിയാണ്​ എൻ.ആർ അസോസിയേറ്റ്​സ്​ ആ സ്വപ്​നം പൂർത്തിയാക്കിയത്​.

കൃത്യമായ രീതിയിൽ പ്ലാൻ ഡിസൈൻ ചെയ്തതുകൊണ്ട്, ഒട്ടും സൗകര്യവും കുറക്കാതെ,ഒട്ടും സ്​പേസ്​ വേസ്​റ്റ്​ വരാതെ 1510 ചതുരശ്രയടി വിസ്​തീർണത്തിലാണ് വീട്​ ഒരുക്കിയത്​.


കാർപോർച്ച്,സിറ്റ് ഔട്ട്, ലിവിംഗ് ഏരിയ, ഡൈനിങ് സ്​പേസ്​, പ്രയർ ഏരിയ, മൂന്ന്​ കിടപ്പുമുറികൾ, മൂന്ന് അറ്റാച്ഡ് ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ്​ ഉൾപ്പെടുത്തിയത്​.


ലിവിങ് & ഡൈനിങ് ഏരിയ എൽ ആകൃതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്​ അകത്തള​ത്ത്​ വിശാലത തോനിപ്പിക്കുന്നതിന് പ്രധാന കാരണം ആയി.

ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂനിറ്റ്​ നൽകാൻ ചുമർ ഹൈലൈറ്റ്​ ചെയ്​ത്​ നിഷേ സ്സ്പേസും ടെക്സ്ചർ പൈന്റ് കൊടുത്തു.

കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റ് ഉം കൊടുത്തത് ലിവിങ് റൂമിന്റെ ഭംഗി കൂട്ടുവാൻ സഹായിച്ചു.

ലിവിങ് & ഡൈനിങ് ന്റ ഇടയിലുള്ള ഭാഗത്ത് ഭിത്തിയിൽ പ്രയർ യൂണിറ്റ് കൊടുത്തു.
ഡൈനിങ് സ്പേസിൽ സീലിങ് ന്റെ ഇരു വശത്തുമായി പർഗോള കൾ കൊടുത്തത് കൂടുതൽ വെളിച്ചം കിട്ടുവാൻ കാരണം ആയി.

ഡൈനിങ് & പ്രയർ ഏരിയ ജിപ്സം സീലിങ് ചെയ്ത് ഫാൻസി ലൈറ്റ് കൾ കൊടുത്തത് ആകത്തളത്തിന് ഭംഗി കൂട്ടുവാൻ കാരണം ആയി.

ഡൈനിങ്​ ഹാളിൽ കോക്കറി ഷെൽഫും കൂടാതെ അടുക്കളയിലേക്ക് ഒാപണിങ് കൊടുത്തു അവിടെ ബ്രേക്ക് ഫാസ്റ്റ് ടേബിൾ നൽകിയത്​ വേറിട്ട ഭംഗി നൽകുന്നു.

ബെഡ്റൂം കൾ എല്ലാം ഇളം നിറം ആണ് നൽകിയിരിക്കുന്നത്. കൂടാതെ മൂന്ന്‌ ബെഡ്റൂം ലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് , കബോർഡ് സ്പേസ് ഉം കൊടുത്തത് ബെഡ്റൂമുകൾ മനോഹരമാക്കി.


അടുക്കളയിൽ കബോർഡുകൾ നൽകി മാക്​സിമം സ്​റ്റോറേജ്​ സ്​പേസ്​ നൽകി. കബോർഡുകൾക്കും ഇളംനിറമാണ്​ ഉപയോഗിച്ചത്​.

അകത്തളത്തിൽ നിലത്ത്​ ​വെർടിഫൈഡ്​ ടൈലുകൾ ആണ് ഉപയോഗിചിരിക്കുന്നത്.


എക്സീറ്റിയറിന്റ ഭംഗിക്കായി സിറ്റൗ്ടിൽ തേക്ക്‌ മരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ്​ പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്​.

സിറ്റൗ്ടിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ വീടിന് വേണ്ട എല്ലാ വാതിലുകളും, ജനാലകളും തേക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.

PROJECT FACT


Location : PUTHENCHIRA


Area : 1510 SQFT


Plot : 11.5 Cent


Owner : JOBY JOSE


Architect& Construction : NR Associates


Email : nrassociatesnr@gmail.com


Phone : 9961990023, 9961990003

കോഴി മുട്ടയുടെ ആകൃതിയിൽ ഒരു ഓഫിസ് – ഇടുക്കി സ്വദേശി തീർത്ത ആർക്കിടെക്ച്ചറൽ അത്ഭുതം