വീട്ടിലേക്ക് ആവശ്യമായ റഗുകൾ തിരഞ്ഞെടുക്കാൻ.കേൾക്കുമ്പോൾ അത്ര പ്രാധാന്യമർഹിക്കാത്ത കാര്യമായി തോന്നുമെങ്കിലും വീട്ടിലേക്ക് റഗുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ചെറുതല്ല.

വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി റഗ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

അതുപോലെ ബാത്റൂം,വാഷ് ഏരിയ പോലുള്ള ഭാഗങ്ങളിലും വെള്ളം നിലത്ത് വീണ് ചവിട്ടി വീഴാതിരിക്കാൻ ചവിട്ടികൾ അത്യാവശ്യ കാര്യമാണ്.

വ്യത്യസ്ത മെറ്റീരിയലുകളിലും സൈസിലും ലഭിക്കുന്ന റഗുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീട്ടിലേക്ക് ആവശ്യമായ റഗുകൾ തിരഞ്ഞെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

പലപ്പോഴും കാഴ്ചയിൽ ഭംഗി തോന്നുന്ന ഏതെങ്കിലുമൊരു റഗ് വാങ്ങി വീട്ടിൽ ഇട്ട് നൽകുന്നതാണ് മിക്കവരുടെയും രീതി.

ഇവയിൽ തന്നെ ഓർഗാനിക് നാരുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നതും, തുണി ഉപയോഗിച്ച് നിർമ്മിക്കുന്നതുമായ റഗുകൾക്ക് വിപണിയിൽ വളരെയധികം ഡിമാൻഡാണ് ഉള്ളത്.

വീടിന്റെ ലിവിങ് ഏരിയ, ബാൽക്കണി പോലുള്ള ഇടങ്ങളിലേക്ക് റഗ് തിരഞ്ഞെടുക്കുന്ന രീതിയിൽ ആയിരിക്കരുത് കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത്.

റഫ് ടൈപ്പ് റഗുകൾ ആണ് ഇത്തരം ഇടങ്ങളിലേക്ക് കൂടുതൽ നല്ലത്.

റഗിൽ പൊടി പിടിക്കാനുള്ള സാധ്യത കൂടുതൽ ആയതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ അവ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാനായി ശ്രദ്ധിക്കണം.

ചില മെറ്റീരിയലുകൾ കളർ ഇളകാനുള്ള സാധ്യത ഉള്ളതു കൊണ്ടു തന്നെ അവ മറ്റ് ചവിട്ടികളോടൊപ്പം കഴുകാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്.

റഗിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി കാർപെറ്റ് ഡീലർമാരെ സമീപിച്ചാൽ അവർ സ്ട്രെച്ചിങ് മെത്തേഡ് ചെയ്തു തരുന്നതാണ്.

എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന റഗ്ഗുകൾ പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒട്ടുമിക്ക റഗ്ഗുകളിലും ഏതെങ്കിലും ഒരു ഭാഗത്തായി ചുരുണ്ടിരിക്കുന്ന അവസ്ഥ ഉണ്ടായിരിക്കും. മിക്കപ്പോഴും കോർണർ സൈഡുകളിൽ ആണ് ഇത്തരം കാര്യങ്ങൾ കാണുന്നത്.

ഇവ കൂടുതലായി കാണുകയാണെങ്കിൽ ആ റഗ് പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.

വീട്ടിലേക്ക് ആവശ്യമായ റഗ്സ് തിരഞ്ഞെടുക്കുമ്പോൾ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള പെയിന്റ്, കർട്ടൻ , ഫർണിച്ചറുകൾ എന്നിവയോട് യോജിക്കുന്ന രീതിയിൽ ഉള്ള നിറങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

ചകിരി പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച റഗ്ഗുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയിൽ വെള്ളം വീണാൽ പെട്ടെന്ന് സ്മെൽ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അടുക്കള,ബാത്റൂം പോലുള്ള ഇടങ്ങളിലേക്ക് അവ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

വീട്ടിൽ ഉപയോഗശൂന്യമായ പഴയ തുണി കഷ്ണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ അവ സ്റ്റിച്ച് ചെയ്ത് വ്യത്യസ്ത ആകൃതികളിലുള്ള ചവിട്ടികൾ ആക്കി മാറ്റാൻ സാധിക്കും.

ഡാർക്ക് നിറങ്ങളിൽ പ്രിന്റുകൾ അല്ലെങ്കിൽ പാറ്റേണുകൾ ഉള്ള റഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ അവ ചെറിയ രീതിയിൽ കറപിടിച്ചാലും പൊടി പിടിച്ചാലും തിരിച്ചറിയില്ല.

അതേസമയം ലൈറ്റ് നിറങ്ങളിൽ പൊടിയും അഴുക്കും പെട്ടെന്ന് തിരിച്ചറിയും. എല്ലാ വസ്തുക്കൾക്കും എക്സ്പയറി ഡേറ്റ് ഉള്ളതുപോലെ തന്നെ റഗുകൾക്കും അത് ബാധകമാണ് എന്ന കാര്യം ഒരിക്കലും മറക്കരുത്.

കാലാവധി കഴിഞ്ഞും ഉപയോഗിക്കുന്ന റഗ്ഗുകളിൽ ചെറിയ പ്രാണികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലും അവ അലർജി പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിനും കാരണമായേക്കാം.

ഇക്കാരണങ്ങൾ കൊണ്ട് തന്നെ വീട്ടിലേക്ക് റഗ് തിരഞ്ഞെടുക്കുന്നത് അത്ര സിമ്പിൾ കാര്യമായി കാണേണ്ട.

വീട്ടിലേക്ക് ആവശ്യമായ റഗുകൾ തിരഞ്ഞെടുക്കാൻ, ഇത്തരം കാര്യങ്ങൾ തീർച്ചയായും ഉപകാരപ്പെടും.