സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 Sqft ഉൾക്കൊള്ളിച്ചത്.

സിറ്റ്ഔട്ടിനും പോർച്ചിനും നൽകിയിരിക്കുന്ന ചരിഞ്ഞ മേൽക്കൂര അതിമനോഹരവും.അതേപോലെ വെള്ളം ഒഴുന്നതിന് സഹായിക്കുന്നതുമാണ് .ഈ വീടിന്റെ മുന്നിൽ നിന്ന് ശ്രദ്ധിക്കുന്നവർക്ക് ആദ്യം കണ്ണിൽ വരുന്നത് ഇതുതന്നെ ആകും ദൃശ്യമാകുക .

2400 Sqft ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ ഉള്ളിലുള്ള കാഴ്ച് കാണാം

തൂണുകളിൽ മാത്രം നൽകിയിരിക്കുന്ന ക്ലാഡിങ് വർക്ക് ഈ വീടിന്റെ മറ്റൊരു ആകർഷണം തന്നെയാണ്

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്.അനാവശ്യ ഭിത്തികൾ വേണ്ടാത്തതിനാൽ ആ ഇനത്തിൽ ചെലവ് കുറഞ്ഞു. ഒപ്പം അകത്തളത്തിൽ വിശാലതയും ക്രോസ് വെന്റിലേഷനും ഫീൽ ചെയ്യുന്നു.

ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഫോർമൽ ലിവിങ്ങിൽ ഒരു ഷോ ഷെൽഫ് സെമി പാർടീഷനായി നൽകി. ഫാമിലി ലിവിങ്ങിൽ ടിവി ഏരിയ ക്രമീകരിച്ചു.

ഗോവണി ഭാഗത്ത് മൂന്നിരട്ടി ഉയരത്തിൽ സ്‌കൈലൈറ്റ് റൂഫ് നൽകി. ഇതുവഴി പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു.ഇവിടെ ഹാങ്ങിങ് ലൈറ്റുകൾ നൽകി ആകർഷകമാക്കിയിട്ടുണ്ട്.

മിനിമലിസ്റ്റിക്ക് രൂപത്തിലാണ് ഗോവണി.സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് കൈവരികൾ. ഗോവണി കയറി എത്തുമ്പോൾ ചെറിയൊരു അപ്പർ ലിവിങ് സ്‌പേസ് നൽകി.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

വുഡ്, വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.