പെയിൻറിങ്ങിന് ശേഷമുള്ള ചുവരിലെ വിള്ളൽ മാറ്റാൻ നിങ്ങൾക്ക് തന്നെ കഴിയും!!

പെയിൻറിംഗ് എന്നത് നമ്മുടെ എല്ലാം വീട് പരിപാലനത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വീടിൻറെ കാഴ്ചയെ ഇത്രത്തോളം സ്വാധീനിക്കുന്ന മറ്റൊരു വേറെ ഘടകങ്ങൾ കുറവാണെന്ന് തന്നെ പറയാം. പെയിന്റിങ്ങിന്റെ കളർ, ടെക്സ്ചർ, അതിൻറെ ഫിനിഷിംഗ്, സമതലം ഇവയെല്ലാംതന്നെ കാഴ്ചഭംഗിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

എന്നാൽ ഇവ ഓരോന്നിനെയും ബാധിക്കുന്ന അനവധി കാര്യങ്ങളുണ്ട്. ഇവയിൽ ഏറ്റവും വലിയ ഒന്നാണ് പെയിൻറിങ്ങിന് ശേഷം ചുവരിൽ കാണപ്പെടുന്ന ചെറിയ വിള്ളലുകൾ എന്നു പറയുന്നത്. 

അത് ചിലപ്പോൾ തലനാരിഴ കനം മാത്രമുള്ള വിള്ളലുകൾ ആവാം. എന്നാൽ അവ പോലും എടുത്തുകാണിക്കുന്ന അവസ്ഥ ഉണ്ടാകാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതിന് വീട്ടിൽ തന്നെ ഒരു പരിഹാരം സാധ്യമാണോ? അതോ ഇതിനും പുറത്തുനിന്ന് ലേബറിനെ വിളിക്കേണ്ടി വരുമോ? ഈ വിഷയമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:

പെയിൻറ് ചെയ്ത ഭിത്തിയിലെ വിളളൽ മാറാൻ എന്തു ചെയ്യണം ?

ഭിത്തി നിർമിക്കുന്ന സമയത്തെ പല അപാകതകൾ കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

പലപ്പോഴും പെയിന്റിന് കീഴിൽ കുടുങ്ങിയ പൊടി, ചെളി, നനവ് തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്. ഇങ്ങനെ തലനാരിഴ വലുപ്പമുളള വിളളലുകൾ മുതൽ വലിയ വിളളലുകൾ വരെ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന ഭാഗത്തെ പെയിൻറ് ഇതിനോടൊപ്പം തന്നെ പൊളിഞ്ഞിളകി വരുകയും ചെയ്യും. 

എന്നാൽ ഇത്തരം ചെറിയ വിളളലുകൾ നമ്മൾ വീട്ടുകാർക്കു തന്നെ പരിഹരിക്കാവും എന്നതാണ് സത്യം. ഇതിനായി ചെയ്യേണ്ടത്:

  1. ഒരു സ്ക്രൂ ഡ്രൈവർ അല്ലെങ്കിൽ പുട്ടിയിടാനുളള കത്തി ഉപയോഗിച്ച് വിളളലിന്റെ മുഖം ചെറുതായൊന്ന് വലുതാക്കുക.
  1. ഇതിനു ശേഷം വിളളലിനിടയിലെ പൊടിയും അഴുക്കുമെല്ലാം ഒരു ബ്രഷ് ഉപയോഗിച്ച് തൂത്ത് കളഞ്ഞ് വൃത്തിയാക്കുക എന്നതാണ് അടുത്തത്
  1. ഇനി വിപണിയിൽ ലഭിക്കുന്ന ഫില്ലറുകൾ ഉപയോഗിക്കാം.  പുട്ടിയിടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇവ ഈ വിളളലിൽ നിറയ്ക്കുക എന്നതാണ് അടുത്ത ഘട്ടം.
  1. അങ്ങനെ ചെയ്തതിന് ശേഷം ഇവ ഉണങ്ങുന്നത് വരെ കാത്തിരിക്കാം. ഉണങ്ങി കഴിഞ്ഞാൽ പിന്നെ ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് ഈ ഭാഗം മിനുസപ്പെടുത്താം
  2. ഇതിന് മുകളിൽ സെയ്ഫ് ആയി പുതിയ കോട്ട് പെയിന്റടിക്കാം.

ഡിസ്റ്റംബർ അടിച്ച ചുവരിൽ പിന്നീട് പെയിന്റ് അടിക്കുമ്പോൾ നേരിട്ട് അടിച്ചാൽ മതിയോ? 

വീടിനു നിറം നൽകാൻ ഡിസ്റ്റംബറോ വൈറ്റ് വാഷോ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ താരതമ്യേന വളരെ കുറവാണ്. 

മാത്രമല്ല ഇവ രണ്ടിൽ ഏത് ഉപയോഗിചാലും അതിന് ശേഷം  പെയിൻറടിക്കുക എന്നത് അത്ര എളുപ്പമല്ല എന്നതാണ് വസ്തുത. 

പെയിൻറ് നേരിട്ട് വൈറ്റ് വാഷിലോ ഡിസ്റ്റംബറിലോ പിടിക്കില്ല എന്നതാണ് ഇതിന് കാരണം. 

അതുകൊണ്ട് ഡിസ്റ്റമ്പർ അടിച്ച ചുവരിൽ പിന്നീട് പെയിന്റ് ചെയ്യുമ്പോൾ ആദ്യം  സോപ്പും ബ്രഷും ഉപയോഗിച്ച് ഈ ഡിസ്റ്റംബർ അല്ലെങ്കിൽ വൈറ്റ് വാഷ് കഴുകിക്കളയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ഇതിന് ശേഷം ഒരു കോട്ട് ഓയിൽ ബേസ്ഡ് പ്രൈമർ അല്ലെങ്കിൽ സീലർ അടിച്ചതിഒരു കോട്ട് ഓയിൽ ബേസ്ഡ് പ്രൈമർ അല്ലെങ്കിൽ സീലർ അടിക്കണം.

ഇതിനുശേഷം വേണം പെയിൻറടിക്കാൻ.