വീട്ടിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കീറില്ല!!

ഏതൊരു വീടിനെയും പൂർണ്ണതയിൽ എത്തിക്കുന്നതിൽ ഫർണിച്ചറുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഈട്, അവയുടെ കോമ്പാക്ടബിലിറ്റി, ബഡ്ജറ്റ് എന്നിവ തന്നെയാണ്.

മുൻ കാലങ്ങളിൽ കൂടുതലായും തടിയിൽ തീർത്ത ഫർണിച്ചറുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ അതിൽ നിന്നും തീർത്തും മാറി വ്യത്യസ്ത മെറ്റീരിയലുകളിൽ തീർത്ത ഫർണിച്ചറുകൾ ഇന്ന് വിപണി അടക്കി വാഴുന്നുണ്ട്.

മരത്തിൽ തന്നെ ചൂരൽ, വെനീർ,മൾട്ടിവുഡിൽ തീർത്ത ഫർണിച്ചറുകൾ എന്നിവ കാഴ്ചയിൽ മാത്രമല്ല പ്രൗഢി നൽകുന്നത് മറിച്ച് ദീർഘകാല ഉപയോഗത്തിനും അനുയോജ്യമാണ്.

മറ്റു രാജ്യങ്ങളിൽ നിന്നും ഇംപോർട്ട് ചെയ്യുന്ന ഫർണിച്ചറുകൾ വാങ്ങാൻ ആളുകൾ തിരക്കു കൂട്ടുന്നു. സാധാരണയായി ഒരു വീടുപണിക്ക് ആവശ്യമായ മുഴുവൻ തുകയുടെ 10 ശതമാനം വീട്ടിലേക്ക് ആവശ്യമായ ഫർണ്ണിച്ചറുകൾക്ക് വേണ്ടി ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

ഫർണിച്ചറുകളിൽ പ്രധാനമായും ഉൾപ്പെടുന്നത് സോഫ,ഡൈനിങ് ടേബിൾ, കട്ടിൽ, കസേര എന്നിവയാണ്. ഇതിന് പുറമേ അലമാരകൾ കിച്ചണിലേക്ക് ആവശ്യമായ ഷെൽഫുകൾ എന്നിവയും ഫർണിച്ചർ ഇനത്തിൽ തിരഞ്ഞെടുക്കാം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

വസ്ത്രങ്ങളോ, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങളോ തിരഞ്ഞെടുക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത്.

നിറങ്ങൾക്കും പാറ്റേണുകൾ ക്കും മാത്രമല്ല ഇവിടെ പ്രാധാന്യം ഫർണിച്ചർ എന്ത് മെറ്റീരിയലിൽ നിർമ്മിച്ചു എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്.

കൂടാതെ ഇന്റീരിയറിന് അനുയോജ്യമായ ഫർണിച്ചറുകൾ ആവശ്യമാണോ എന്നതും, അവ കസ്റ്റമൈസ് ചെയ്യുന്നതിന് വരുന്ന ചിലവും കൃത്യമായി അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏകദേശം 10,000 രൂപയിൽ തുടങ്ങി 40,0000 രൂപ വരെ വില വരുന്ന ഫർണിച്ചറുകൾ വിപണിയിൽ ലഭ്യമാണ്.

തങ്ങളുടെ കുടുംബത്തിന്റെ ആവശ്യം എന്താണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞു വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. മിക്ക ഫർണിച്ചർ കടകളും ഇപ്പോൾ ഇഎംഐ ഓപ്ഷനുകൾ നൽകുന്നത് സാധാരണക്കാർക്ക് ഫർണിച്ചറുകൾ പർച്ചേസ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഫർണിച്ചറുകൾ കടകളിൽ പോയി തിരഞ്ഞെടുക്കുമ്പോൾ.

മുൻപ് മിക്ക ആളുകളും ഫർണിച്ചറുകൾ വീട്ടിൽ തന്നെ ആശാരിയെ കൊണ്ട് നിർമിക്കുകയോ അടുത്തുള്ള കടകളിൽ പോയി വാങ്ങുകയോ ആണ് ചെയ്തിരുന്നത്.

എന്നാൽ ഓൺലൈൻ സ്റ്റോറുകൾ വ്യത്യസ്ത മോഡലുകളിലും മെറ്റീരിയലിലും തീർത്ത ഫർണിച്ചറുകൾ വീട്ടു പടിക്കൽ എത്തിച്ചു തരുന്നു.

അതുകൊണ്ടുതന്നെ കടയിൽ പോയി ഫർണിച്ചർ വാങ്ങുമ്പോൾ അവയ്ക്ക് ഓൺലൈനിൽ ഉള്ള വില പരിശോധിച്ച ശേഷം മാത്രമാണ് മിക്ക ആളുകളും സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത്.

ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഫർണിച്ചർ നിർമ്മിക്കാനുപയോഗിച്ച മെറ്റീരിയൽ എന്താണ് എന്നതാണ്.

പലപ്പോഴും കാഴ്ചയിൽ ഭംഗി തോന്നുന്ന ഫർണിച്ചറുകൾ ചീപ്പ് ക്വാളിറ്റി മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചവയായിരിക്കും.

അതുകൊണ്ടുതന്നെ കടയിൽ നേരിട്ട് പോകുമ്പോൾ അവ കൃത്യമായി ചോദിച്ചു മനസ്സിലാക്കി പർച്ചേസ് ചെയ്യാം. കസ്റ്റമൈസ്ഡ് ഫർണിച്ചറുകളുടെ പ്രാധാന്യം ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്.

എന്നു മാത്രമല്ല പഴയ ഫർണിച്ചറുകളെ റീഡിസൈൻ ചെയ്ത് ഉപയോഗിക്കാനും പലതുണ്ട് വഴികൾ.

ഇത് ഫർണിച്ചറിന്റെ ക്വാളിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് പകരം പഴയ ഫർണ്ണിച്ചറുകൾക്ക് മോഡേൺ ലുക്ക് നൽകുന്നതിനു സഹായിക്കും

തടിക്കു പകരം തിരഞ്ഞെടുക്കാം മറ്റു മെറ്റീരിയലുകളിൽ തീർത്ത ഫർണിച്ചറുകൾ.

സാധാരണയായി ഫർണിച്ചറുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് തേക്ക് വീട്ടി പോലുള്ള തടികളിൽ തീർത്ത കട്ടിലും കസേരയുമൊക്കെയായിരിക്കും

.പ്രധാനമായും ഇവ കൂടുതൽ കാലം നില നിൽക്കും എന്നതു തന്നെയാണ് ഫർണിച്ചർ നിർമ്മാണത്തിനായി ഇത്തരം മരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഇന്ന് നോൺ നാച്ചുറൽ വുഡിൽ തീർത്ത ഫർണിച്ചറുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പ്രധാനമായും പ്ലൈവുഡ്, എംഡിഎഫ് പോലുള്ള മെറ്റീരിയലുകൾ ആണ് നോൺ നാച്ചുറൽ വുഡ് ഇനത്തിൽ ഉൾപ്പെടുന്നത്.

അതോടൊപ്പം തന്നെ ലാമിനേറ്റഡ് പ്ലൈ, വെനീർ പോലുള്ള മെറ്റീരിയലുകൾ കൂടി ഉപയോഗിക്കുന്നതിലൂടെ ഫർണ്ണിച്ചറുകൾക്ക് കൂടുതൽ ഭംഗി മാത്രമല്ല ക്വാളിറ്റിയും ലഭിക്കുന്നു.

പ്ലേ വുഡുകളെ പ്രധാനമായും അഞ്ച് രീതിയിൽ തരംതിരിച്ചിട്ടുണ്ട്. ഹാർഡ് ഫുഡ്, സോഫ്റ്റ് വുഡ് ഡെക്കറേറ്റീവ്, മറൈൻ ട്രോപ്പിക്കൽ എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഫർണിച്ചറുകൾ നിർമിച്ചാൽ അവ ദീർഘകാലം നിലനിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ഓരോ ഫർണിച്ചറിന്റെയും ബലം, ഈട് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്ലൈവുഡ് തിരഞ്ഞെടുക്കേണ്ടത്.

ഓൺലൈനിൽ ഫർണിച്ചറുകൾ വാങ്ങുന്നത് ലാഭകരമോ?

ഓൺലൈൻ വഴി ഫർണിച്ചറുകൾ വാങ്ങുന്നതിൽ തെറ്റില്ല. എന്നാൽ ഫർണിച്ചറുകൾ വാങ്ങുന്നതിനു മുൻപായി അവ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അളവ് കൃത്യമായി എടുത്തതിനു ശേഷം മാത്രം ഫർണിച്ചർ ഓർഡർ ചെയ്യുക. അല്ലാത്തപക്ഷം വാങ്ങിച്ച ഫർണിച്ചർ വീട്ടിലേക്ക് ഫിറ്റ് ആകാത്ത അവസ്ഥ വരും.

ഓൺലൈനിൽ ഒരു റീ ടൈലറെ ചൂസ് ചെയ്യുന്നതിനു മുൻപ് റിവ്യൂസ് അവരെപ്പറ്റിയുള്ള മറ്റു കാര്യങ്ങൾ എന്നിവ മനസ്സിലാക്കാം.

വാങ്ങിയ സാധനം ഏതെങ്കിലും രീതിയിൽ പ്രശ്നങ്ങളുണ്ടായാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കൃത്യമായി പരിശോധിക്കണം.

ഉൽപ്പന്നത്തിന് കമ്പനി വാറണ്ടി നൽകുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പെട്ടെന്ന് ഡാമേജ് ആയാൽ അവ പൂർണമായും ഉപേക്ഷിക്കുക എന്നത് മാത്രമായിരിക്കും മുന്നിലുള്ള ഒരേയൊരു വഴി.

സ്വന്തം വീട്ടിലേക്ക് ഏതെല്ലാം ഫർണിച്ചറുകൾ വേണമെന്നതും, അതിനായി എത്ര രൂപ മാറ്റിവെച്ചിട്ടുണ്ട് എന്നതും വീട്ടുടമക്കും കുടുംബാംഗങ്ങൾക്കും മാത്രം അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ആവശ്യം എന്താണോ അതറിഞ്ഞ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.